യു.എ.ഇയെ 79 റണ്‍സിന് തകര്‍ത്തു, സൂപ്പര്‍ 12 പ്രതീക്ഷ കാത്ത് ഏഷ്യന്‍ ചാമ്പ്യന്മാര്‍


ശ്രീലങ്ക നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തു

Photo: twitter.com/ICC

വിക്ടോറിയ: 2022 ട്വന്റി 20 ലോകകപ്പ് പ്രാഥമിക ഗ്രൂപ്പ് മത്സരത്തില്‍ ഏഷ്യാ കപ്പ് ചാമ്പ്യന്മാരായ ശ്രീലങ്കയ്ക്ക് വിജയം. ഗ്രൂപ്പ് എയില്‍ നടന്ന പോരാട്ടത്തില്‍ യു.എ.ഇയെ 79 റണ്‍സിന് തകര്‍ത്ത ശ്രീലങ്ക സൂപ്പര്‍ 12 പ്രതീക്ഷ സജീവമാക്കി. ആദ്യ മത്സരത്തില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ശ്രീലങ്ക ഫോമിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. ശ്രീലങ്ക ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ യു.എ.ഇ. 17.1 ഓവറില്‍ വെറും 73 റണ്‍സിന് പുറത്തായി. ഈ തോല്‍വിയോടെ യു.എ.ഇയുടെ സൂപ്പര്‍ 12 പ്രതീക്ഷകള്‍ ഏകദേശം അവസാനിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ശ്രീലങ്ക നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തു. 60 പന്തുകളില്‍ നിന്ന് ആറ് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ 74 റണ്‍സെടുത്ത ഓപ്പണര്‍ പത്തും നിസങ്ക ശ്രീലങ്കയ്ക്ക് വേണ്ടി ഒറ്റ്ക്ക് നിന്ന് പൊരുതി. 33 റണ്‍സെടുത്ത ധനഞ്ജയ ഡി സില്‍വയും മികച്ച പ്രകടനം പുറത്തെടുത്തു. ശ്രീലങ്കന്‍ നിരയില്‍ വെറും മൂന്ന് ബാറ്റര്‍മാര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. യു.എ.ഇയ്ക്ക് വേണ്ടി സ്പിന്നര്‍ കാര്‍ത്തിക് മെയ്യപ്പന്‍ ഹാട്രിക്ക് നേടിയത് മത്സരത്തിലെ വേറിട്ട സംഭവമായി.

യു.എ.ഇയ്ക്ക് വേണ്ടി നാലോവറില്‍ 19 റണ്‍സ് മാത്രം വിട്ടുനല്‍കിയ മെയ്യപ്പന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. സഹൂര്‍ ഖാന്‍ രണ്ടുവിക്കറ്റെടുത്തപ്പോള്‍ ആയന്‍ അഫ്‌സല്‍ ഖാന്‍, ആര്യന്‍ ലാക്ര എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ യു.എ.ഇ. ബാറ്റിങ് നിരയെ ശ്രീലങ്ക ശിഥിലമാക്കി. ഒരു ഘട്ടത്തില്‍പ്പോലും ബാറ്റിങ്ങില്‍ താളം കണ്ടെത്താന്‍ യു.എ.ഇയ്ക്ക് സാധിച്ചില്ല. 19 റണ്‍സെടുത്ത ആയന്‍ അഫ്‌സല്‍ ഖാന്‍ മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. അവസാന ഓവറുകളില്‍ 18 റണ്‍സെടുത്ത ജുനൈദ് സിദ്ദിഖും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ടീമിലെ മൂന്ന് പേര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാനായത്.

ശ്രീലങ്കയ്ക്ക് വേണ്ടി വാനിന്ദു ഹസരംഗയും ദുഷ്മന്ത ചമീരയും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ മഹീഷ് തീക്ഷണ രണ്ടുവിക്കറ്റെടുത്തു. പ്രമോദ് മധുശനും ഡാസണ്‍ ശനകയും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. അടുത്ത മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സാണ് ശ്രീലങ്കയുടെ എതിരാളി.

Content Highlights: sri lanka vs aue, icc t20 world cup, t20 world cup 2022, sri lanka cricket, super 12 teams, t20wc


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഗുജറാത്തില്‍ ചരിത്രവിജയത്തിലേക്ക് കുതിച്ച് BJP.;വന്‍ തകര്‍ച്ചയിലേക്ക് കോണ്‍ഗ്രസ്, വരവറിയിച്ച് AAP

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented