സൂപ്പര്‍ 12-ല്‍ ശ്രീലങ്കയ്ക്ക് തകര്‍പ്പന്‍ തുടക്കം, അയര്‍ലന്‍ഡിനെ ഒന്‍പത് വിക്കറ്റിന് തകര്‍ത്തു


Photo: twitter.com/ICC

ഹൊബാര്‍ട്ട്: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിലെ സൂപ്പര്‍ 12 റൗണ്ടില്‍ നിലവിലെ ഏഷ്യാ കപ്പ് ചാമ്പ്യന്മാരായ ശ്രീലങ്കയ്ക്ക് വിജയത്തുടക്കം. സൂപ്പര്‍ 12-ലെ ആദ്യ മത്സരത്തില്‍ ശ്രീലങ്ക അട്ടിമറി വീരന്മാരായ അയര്‍ലന്‍ഡിനെ ഒന്‍പത് വിക്കറ്റിന് തകര്‍ത്തു. അയര്‍ലന്‍ഡ് ഉയര്‍ത്തിയ 129 റണ്‍സ് വിജയലക്ഷ്യം ശ്രീലങ്ക 15 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

അര്‍ധസെഞ്ചുറി നേടി പുറത്താവാതെ നിന്ന കുശാല്‍ മെന്‍ഡിസാണ് ശ്രീലങ്കയുടെ വിജയശില്‍പ്പി. അയര്‍ലന്‍ഡ് മുന്നോട്ടുവെച്ച 129 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്കയ്ക്ക് വേണ്ടി ഓപ്പണര്‍മാരായ കുശാല്‍ മെന്‍ഡിസും ധനഞ്ജയ ഡി സില്‍വയും മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും 63 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 31 റണ്‍സെടുത്ത ഡി സില്‍വ പുറതാതായെങ്കിലും പിന്നാലെ വന്ന ചരിത് അസലങ്കയെ കൂട്ടുപിടിച്ച് മെന്‍ഡിസ് ടീമിനെ വിജയത്തിലെത്തിച്ചു.



കുശാല്‍ മെന്‍ഡിസ് 43 പന്തുകളില്‍ നിന്ന് അഞ്ച് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെ 68 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. 22 പന്തുകളില്‍ നിന്ന് 31 റണ്‍സെടുത്ത അസലങ്ക മെന്‍ഡിസിന് പിന്തുണ നല്‍കി. അയര്‍ലന്‍ഡിനായി ഗരെത് ഡെലാനി ഒരു വിക്കറ്റ് വീഴ്ത്തി.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച അയര്‍ലന്‍ഡിന് തുടക്കത്തില്‍ തന്നെ പിഴച്ചു. വെറും 60 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടപ്പെട്ട അയര്‍ലന്‍ഡിനെ 45 റണ്‍സെടുത്ത ഹാരി ടെക്ടറാണ് രക്ഷിച്ചത്. ടെക്ടര്‍ മികച്ച പ്രകടനം പുറത്തെടുത്തു. 34 റണ്‍സെടുത്ത ഓപ്പണര്‍ പോള്‍ സ്‌റ്റെര്‍ലിങ്ങും നന്നായി ബാറ്റുവീശി. മറ്റ് ബാറ്റര്‍മാര്‍ പരാജയപ്പെട്ടു. എട്ട് വിക്കറ്റ് നഷ്ടത്തില്‍ ടീം 128 റണ്‍സെടുത്തു.

ശ്രീലങ്കയ്ക്ക് വേണ്ടി മഹീഷ് തീക്ഷണ, വാനിന്ദു ഹസരംഗ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ബിനുര ഫെര്‍ണാണ്ടോ, ലാഹിരു കുമാര, ചമിക കരുണരത്‌നെ, ധനഞ്ജയ ഡി സില്‍വ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

Content Highlights: icc t20 world cup 2022, t20 world cup 2022, sri lanka vs ireland, sports news, super 12, cricket


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented