അമ്പോ...പറക്കും ഫിലിപ്‌സ്! വൈറലായി ന്യൂസീലന്‍ഡ് ഫീല്‍ഡറുടെ തകര്‍പ്പന്‍ ക്യാച്ച്


Photo: AP

സിഡ്‌നി: 2022 ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ 12 ഘട്ടത്തിലെ ആദ്യ പോരാട്ടം ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും തമ്മിലായിരുന്നു. മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസീസിനെ 89 റണ്‍സിന് തകര്‍ത്ത് ന്യൂസീലന്‍ഡ് വിജയം നേടുകയും ചെയ്തു.

മത്സരത്തിനിടെ ന്യൂസീലന്‍ഡിന്റെ ഗ്ലെന്‍ ഫിലിപ്‌സിന്റെ അത്യുഗ്രന്‍ ക്യാച്ചിന് സിഡ്‌നി ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷിയായി. മാര്‍ക്കസ് സ്റ്റോയിനിസിന്റെ ഉയര്‍ന്നുപൊങ്ങിയ ഷോട്ട് തകര്‍പ്പന്‍ ഡൈവിലൂടെയാണ് ഫിലിപ്‌സ് കയ്യിലൊതുക്കിയത്. മത്സരത്തിന്റെ ഒന്‍പതാം ഓവറിലാണ് ക്യാച്ച് പിറന്നത്.



മിച്ചല്‍ സാന്റ്‌നറുടെ പന്തില്‍ സിക്‌സ് നേടാനുള്ള സ്റ്റോയിനിസിന്റെ ശ്രമം പാളി. പന്ത് ഉയര്‍ന്നുപൊങ്ങി. അസാധ്യമെന്ന് തോന്നിച്ച ക്യാച്ച് പക്ഷേ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഫിലിപ്‌സ് കയ്യിലൊതുക്കി. ക്യാച്ചിന് കണക്കായി ഓടിവന്ന ഫിലിപ്‌സ് വലിയൊരു ഡൈവിലൂടെ പന്ത് കയ്യിലാക്കി. ഈ വിക്കറ്റ് മത്സരത്തില്‍ നിര്‍ണായകമായി. 14 പന്തില്‍ ഏഴ് റണ്‍സ് മാത്രമെടുത്ത സ്റ്റോയിനിസ് ക്രീസ് വിട്ടു.

മത്സരത്തില്‍ ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 201 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയ 17.1 ഓവറില്‍ വെറും 111 റണ്‍സിന് ഓള്‍ ഔട്ടായി.

Content Highlights: icc t20 world cup 2022, t20 world cup 2022, glenn phillips, phillips catch, glenn phillips catch


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented