ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ചുറണ്‍സ് അധികം ലഭിച്ചതെങ്ങനെ?


Photo: AFP

സിഡ്‌നി: ബംഗ്ലാദേശിനെതിരായ ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ചുറണ്‍സ് അധികമായി ലഭിച്ചു. ടോസ് നഷ്ടപ്പെട്ട് ബൗളിങ് നടത്തിക്കൊണ്ടിരിക്കുന്ന സമയത്ത് ബംഗ്ലാദേശിന് ലഭിച്ച പിഴയുടെ ഭാഗമായാണ് ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ചുറണ്‍സ് സമ്മാനിച്ചത്.

മത്സരത്തിന്റെ 11-ാം ഓവറില്‍ ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ നൂറുള്‍ ഹസ്സന്‍ നടത്തിയ മണ്ടത്തരമാണ് പിഴയില്‍ കലാശിച്ചത്. ഷാക്കിബ് അല്‍ ഹസ്സന്‍ പന്തെറിയാനായി വരുന്ന സമയം നൂറുള്‍ സ്ഥാനം മാറി നിന്നു. പന്തെറിയുന്ന സമയത്ത് വിക്കറ്റ് കീപ്പര്‍ നില്‍ക്കുന്നിടത്തുനിന്ന് ചലിക്കാന്‍ പാടില്ലെന്ന നിയമമുണ്ട്. ഇത് നൂറുള്‍ തെറ്റിച്ചു. പിന്നാലെ അമ്പയര്‍മാര്‍ ബംഗ്ലാദേശിന് പിഴവിധിച്ചു. അഞ്ചുറണ്‍സ് ദക്ഷിണാഫ്രിക്കയ്ക്ക് സൗജന്യമായി നല്‍കാനായിരുന്നു അമ്പയര്‍മാരുടെ തീരുമാനം.11 ഓവറില്‍ കഴിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സ് എന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ച് റണ്‍സ് കൂടി ലഭിച്ചപ്പോള്‍ സ്‌കോര്‍ 117 ആയി ഉയര്‍ന്നു. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് അടിച്ചെടുത്തത്. റിലി റൂസ്സോയുടെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

Content Highlights: icc t20 world cup 2022, t20 world cup 2022, south africa vs bangladesh, rossouw century, sports


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented