റൂസ്സോ തുടങ്ങി ബൗളര്‍മാര്‍ അവസാനിപ്പിച്ചു, ബംഗ്ലാദേശിനെ 104 റണ്‍സിന് തകര്‍ത്ത് ദക്ഷിണാഫ്രിക്ക


Photo: twitter.com/ICC

സിഡ്‌നി: ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ബംഗ്ലാദേശിനെ 104 റണ്‍സിന് തകര്‍ത്ത് ദക്ഷിണാഫ്രിക്ക. പ്രോട്ടീസ് ഉയര്‍ത്തിയ 206 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശ് 16.3 ഓവറില്‍ 101 റണ്‍സിന് ഓള്‍ ഔട്ടായി. സെഞ്ചുറി നേടിയ റിലി റൂസ്സോയും നാല് വിക്കറ്റെടുത്ത ആന്റിച്ച് നോര്‍ക്യെയും ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി തിളങ്ങി.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് ഒരു ഘട്ടത്തില്‍പ്പോലും വിജയപ്രതീക്ഷ നിലനിര്‍ത്താനായില്ല. 34 റണ്‍സെടുത്ത ലിട്ടണ്‍ ദാസ് മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ തിളങ്ങിയത്. 15 റണ്‍സെടുത്ത സൗമ്യ സര്‍ക്കാരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. തകര്‍പ്പന്‍ ബൗളിങ് കാഴ്ചവെച്ച ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ ബംഗ്ലാദേശിനെ വരിഞ്ഞുമുറുക്കി. ബംഗ്ലാദേശിന്റെ ഏഴ് ബാറ്റര്‍മാര്‍ക്ക് രണ്ടക്കം പോലും കാണാനായില്ല.



ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ആന്റിച്ച് നോര്‍ക്യെ വെറും 3.3 ഓവറില്‍ 10 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്തപ്പോള്‍ തബ്‌റൈസ് ഷംസി മൂന്ന് വിക്കറ്റ് വീഴ്ത്തി. 2022 ട്വന്റി 20 ലോകകപ്പിലെ ദക്ഷിണാഫ്രിക്കയുടെ ആദ്യ വിജയമാണിത്. നെതര്‍ലന്‍ഡ്‌സിനെതിരായ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.

ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുത്തു. സെഞ്ചുറി നേടിയ ഇടംകൈയ്യന്‍ ബാറ്റര്‍ റിലി റൂസ്സോയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ഓവറില്‍ തന്നെ നായകന്‍ തെംബ ബവൂമയെ നഷ്ടമായി. വെറും രണ്ട് റണ്‍സ് മാത്രം നേടിയ ബവൂമയെ ടസ്‌കിന്‍ അഹമ്മദ് പുറത്താക്കി. എന്നാല്‍ മൂന്നാമനായി റൂസോ ക്രീസിലെത്തിയതോടെ കളിയുടെ ഗതി മാറി. ആദ്യ പന്തുമുതല്‍ ആക്രമിച്ച കളിച്ച റൂസ്സോയ്‌ക്കൊപ്പം അപകടകാരിയായ ക്വിന്റണ്‍ ഡി കോക്ക് കൂടി ചേര്‍ന്നതോടെ ദക്ഷിണാഫ്രിക്ക ടോപ് ഗിയറില്‍ കുതിച്ചു.

രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 163 റണ്‍സാണ് അടിച്ചെടുത്തത്. അതും വെറും 85 പന്തുകളില്‍ നിന്ന്. റൂസ്സോ വെറും 56 പന്തുകളില്‍ നിന്ന് ഏഴ് ഫോറിന്റെയും എട്ട് സിക്‌സിന്റെയും അകമ്പടിയോടെ 109 റണ്‍സെടുത്തു. താരത്തിന്റെ ട്വന്റി 20 കരിയറിലെ രണ്ടാം സെഞ്ചുറിയാണിത്. ഡി കോക്ക് 38 പന്തുകളില്‍ നിന്ന് ഏഴ് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും സഹായത്തോടെ 63 റണ്‍സെടുത്തു.

ടീം സ്‌കോര്‍ 170-ല്‍ നില്‍ക്കേ ഡി കോക്കിനെ മടക്കി അഫീഫ് ഹൊസെയ്ന്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ വന്ന ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (7) നിരാശപ്പെടുത്തി. 19-ാം ഓവറില്‍ റൂസ്സോയും മടങ്ങി. താരത്തെ ഷാക്കിബ് അല്‍ ഹസ്സനാണ് വീഴ്ത്തിയത്. അവസാന ഓവറുകളില്‍ വേണ്ടവിധത്തില്‍ റണ്‍സ് കണ്ടെത്താന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചില്ല.19.3 ഓവറില്‍ ടീം സ്‌കോര്‍ 200 കടന്നു. പിന്നാലെ എയ്ഡന്‍ മാര്‍ക്രം (10) പുറത്തായി. വെയ്ന്‍ പാര്‍നലും (0) ഡേവിഡ് മില്ലറും (2) പുറത്താവാതെ നിന്നു. ഒരു ഘട്ടത്തില്‍ നന്നായി റണ്‍സ് വഴങ്ങിയ ബംഗ്ലാദേശ് ബൗളര്‍മാര്‍ അവസാന ഓവറുകളില്‍ മികച്ച പ്രകടനം പുറത്തെടുത്തു.

ബംഗ്ലാദേശിനായി ഷാക്കിബ് അല്‍ ഹസ്സന്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഹസന്‍ മഹ്‌മൂദ്, അഫീഫ് ഹൊസെയ്ന്‍, ടസ്‌കിന്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

Content Highlights: icc t20 world cup 2022, t20 world cup 2022, south africa vs bangladesh, rossouw century, sports


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented