Photo: ANI
മെല്‍ബണ്‍: 2022 ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ചിരവൈരികളായ പാകിസ്താനെ കീഴടക്കിയതിന്റെ സന്തോഷത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഒരു ഘട്ടത്തില്‍ നഷ്ടപ്പെട്ടുവെന്ന് തോന്നിച്ച മത്സരം സൂപ്പര്‍ താരം വിരാട് കോലിയാണ് ഇന്ത്യയ്ക്ക് വേണ്ടി തിരിച്ചുപിടിച്ചത്. മത്സരത്തില്‍ തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവെച്ച കോലി പാകിസ്താനില്‍ നിന്ന് വിജയം തട്ടിയെടുത്തു.
പാകിസ്താനെതിരേ കോലി പുറത്താവാതെ 82 റണ്‍സാണ് അടിച്ചെടുത്തത്. 19-ാം ഓവറില്‍ കോലിയുടെ വെടിക്കെട്ട് ബാറ്റിങ് ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ് സമ്മാനിച്ചത്. അതുവരെ നന്നായി പന്തെറിഞ്ഞ ഹാരിസ് റൗഫിന്റെ 19-ാം ഓവറിലെ അഞ്ചാമത്തെയും ആറാമത്തെയും പന്തുകള്‍ ബൗണ്ടറിയ്ക്ക് മുകളിലൂടെ പറത്തി കോലി ഇന്ത്യയുടെ വിജയത്തിന് അടിത്തറ പാകി. ഈ രണ്ട് സിക്‌സുകളും മികച്ച പന്തുകളിലാണ് നേടിയത് എന്നതാണ് പ്രത്യേകത.
കോലിയുടെ പ്രതിഭ തെളിഞ്ഞുകാണുന്ന ഷോട്ടുകളാണിവ. കോലിയുടെ പ്രകടനത്തെ അഭിനന്ദിച്ച് പലരും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കോലി റൗഫിന്റെ ഓവറില്‍ നേടിയ രണ്ട് സിക്‌സുകളുടെ സ്ലോ മോഷന്‍ വീഡിയോയും പുറത്തിറങ്ങി. ആരാധകരാണ് ഈ വീഡിയോ പുറത്തിറക്കിയത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വന്‍ വൈറലായി.
കെ.ജി.എഫ് സിനിമയിലെ പശ്ചാത്തല സംഗീതമുപയോഗിച്ച് പുറത്തിറക്കിയ വീഡിയോയില്‍ കോലിയുടെ മുഖത്ത് മിന്നിമായുന്ന പോരാട്ടവീര്യം കൃത്യമായി ഒപ്പിയെടുത്തിട്ടുണ്ട്. അശ്വിന്‍ വിജയറണ്‍ നേടുന്നതടക്കമുള്ള മികച്ച രംഗങ്ങള്‍ വീഡിയോയിലുണ്ട്. മത്സരത്തില്‍ നാലുവിക്കറ്റിനാണ് ഇന്ത്യ പാകിസ്താനെ പരാജയപ്പെടുത്തിയത്. അടുത്ത മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സാണ് ഇന്ത്യയുടെ എതിരാളി.
Content Highlights: icc t20 world cup 2022, virat kohli, kohli six slomotion video, kohli vs pakistan, kohli vs rauf
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..