2011,2022: പെര്‍ത്തില്‍ നാഗ്പുര്‍ ആവര്‍ത്തിച്ചു,ദക്ഷിണാഫ്രിക്കയോട് തോറ്റത് ശുഭലക്ഷണമെന്ന് 'ആരാധകര്‍'


2011 ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്ക് എതിരേ സെഞ്ചുറി തികച്ച സച്ചിൻ തെണ്ടുൽക്കർ (ഫയൽ ചിത്രം)

പെര്‍ത്ത്: ഒരു വിശ്വാസത്തിന് പിന്നാലെ നാഗ്പുരിലെ ജംത സ്റ്റേഡിയത്തിലേക്ക് പോവുകയാണ്. അന്ധവിശ്വാസത്താലല്ല, ശുഭാപ്തിവിശ്വാസത്താലാണ് ഈ മടക്കസഞ്ചാരം. ദക്ഷിണാഫ്രിക്കയോട് ഒരു മത്സരം തോറ്റാല്‍, ആ ലോകകപ്പില്‍ ഇന്ത്യ കിരീടം നേടുമോ? നേടിയിട്ടുണ്ട്, അതാണ് ചരിത്രം. 2011 ഏകദിന ലോകകപ്പ് അത് തെളിയിച്ചു.

ഗ്രൂപ്പ് ബി മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടു. ആ ലോകകപ്പില്‍ ഇന്ത്യയുടെ ഏകതോല്‍വി. ദക്ഷിണാഫ്രിക്കയ്ക്കുപിന്നില്‍, ഗ്രൂപ്പില്‍ രണ്ടാമതായി ഫിനിഷ്‌ചെയ്ത ഇന്ത്യ ക്വാര്‍ട്ടറില്‍ ഓസ്ട്രേലിയയെയും സെമിയില്‍ പാകിസ്താനെയും ഫൈനലില്‍ ശ്രീലങ്കയെയും തോല്‍പ്പിച്ച് ജേതാക്കളായി.കഴിഞ്ഞദിവസം ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടതോടെ, അതൊരു ശുഭലക്ഷണമാണെന്ന് ചിലരെങ്കിലും വിശ്വസിക്കുന്നു.നാഗ്പുരില്‍ കളിച്ചവരില്‍ ഒരാള്‍ മാത്രമേ ഇന്നും ടീമിലുള്ളൂ, ഇന്ത്യന്‍ താരം വിരാട് കോലി. അന്ന് കളിച്ച ദക്ഷിണാഫ്രിക്കന്‍ താരങ്ങളാരും ഇപ്പോള്‍ ടീമിലില്ല. അന്ന് കോലി ഒറ്റ റണ്ണാണ് എടുത്തത്, ഇക്കുറി 12 റണ്‍സും.

നാഗ്പുരില്‍ ഇന്ത്യയുടെ തോല്‍വി അവിശ്വസനീയമായിരുന്നു. സച്ചിന്‍ തെണ്ടുല്‍ക്കര്‍ (111), വീരേന്ദര്‍ സെവാഗ് (73), ഗൗതം ഗംഭീര്‍ (69) എന്നീ മുന്‍നിരതാരങ്ങള്‍ ഉജ്ജ്വലമായി കളിച്ചു. 267 റണ്‍സ് വരെ ഒരു വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്.

പിന്നീട് 29 റണ്‍സെടുക്കുന്നതിനിടെ ശേഷിച്ച ഒമ്പത് വിക്കറ്റും വീണു. ക്യാപ്റ്റന്‍ എം.എസ്. ധോനി 12 റണ്‍സുമായി പുറത്താകാതെനിന്നു. ആ ലോകകപ്പിന്റെ താരമായ യുവരാജ് സിങ് 12 റണ്‍സിന് പുറത്തായി.

ജാക് കാലിസ് (69), ഹാഷിം അംല (61), എ.ബി. ഡിവിലിയേഴ്സ് (52) എന്നിവരാണ് ദക്ഷിണാഫ്രിക്കന്‍ വിജയത്തിന് അടിത്തറയിട്ടത്. വാലറ്റത്ത് യൊഹാന്‍ ബോത്തയും (15 പന്തില്‍ 23) റോബിന്‍ പീറ്റേഴ്സണും (ഏഴ് പന്തില്‍ 18) ജയം വേഗത്തിലാക്കി.

അന്നും ഇന്നും രണ്ട് പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ദക്ഷിണാഫ്രിക്ക ജയിച്ചത്. രണ്ടുവട്ടവും ദക്ഷിണാഫ്രിക്കന്‍ ബൗളറായിരുന്നു കളിയിലെ താരം. നാഗ്പുരില്‍ ഡെയ്ല്‍ സ്റ്റെയ്നും പെര്‍ത്തില്‍ ലുങ്കി എന്‍ഗിഡിയും. രണ്ട് മത്സരങ്ങളിലും ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്മാര്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

രണ്ടു കളിയിലും ടോപ് സ്‌കോറര്‍മാരായത് ഇന്ത്യന്‍ താരങ്ങള്‍. സാമ്യങ്ങള്‍ ട്വന്റി 20 ലോകകപ്പ് ഫൈനലിലും തുടരട്ടെ എന്നാണ് ആരാധകരുടെ ആശംസ. 2011 ലോകകപ്പുമായി മറ്റൊരു സാമ്യതയും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പിനുണ്ട്. രണ്ട് തവണയും അയര്‍ലന്‍ഡ് ഇംഗ്ലണ്ടിനെ അട്ടിമറിച്ചു. ഇതും ഇന്ത്യന്‍ ആരാധാകര്‍ ശുഭലക്ഷണമായി ഉയര്‍ത്തിക്കാണിക്കുന്നുണ്ട്.

Content Highlights: icc t20 world cup 2022, india, south africa, perth, nagpur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented