ലോകകപ്പിലെ മൂന്നാം പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്‌കാരം നേടാന്‍ കോലി, സൂര്യകുമാറും പട്ടികയില്‍


Photo: ANI

സിഡ്‌നി: 2022 ട്വന്റി 20 ലോകകപ്പിലെ ഏറ്റവും മികച്ച താരത്തിന് നല്‍കുന്ന പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടി ഇന്ത്യയുടെ വിരാട് കോലിയും സൂര്യകുമാര്‍ യാദവും. എട്ട് താരങ്ങളാണ് അവസാന റൗണ്ടില്‍ മത്സരിക്കുന്നത്.

വിരാട് കോലിയ്ക്കും സൂര്യകുമാറിനും പുറമേ പാകിസ്താന്റെ ശദബ് ഖാന്‍, ഷഹീന്‍ അഫ്രീദി, ഇംഗ്ലണ്ടിന്റെ സാം കറന്‍, ജോസ് ബട്‌ലര്‍, അലക്‌സ് ഹെയ്ല്‍സ്, സിംബാബ്‌വെയുടെ സിക്കന്ദര്‍ റാസ, ശ്രീലങ്കയുടെ വാനിന്ദു ഹസരംഗ എന്നിവരാണ് ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ മറ്റ് താരങ്ങള്‍.വോട്ടെടുപ്പിലൂടെയാണ് വിജയിയെ തിരഞ്ഞെടുക്കുന്നത്. വോട്ടിങ് ആരംഭിച്ചിട്ടുണ്ട്. ഇഷ്ടതാരങ്ങള്‍ക്കുവേണ്ടി ഐ.സി.സി വെബ്‌സൈറ്റ് വഴി ആരാധകര്‍ക്ക് വോട്ട് ചെയ്യാവുന്നതാണ്.



നിലവിലെ ടൂര്‍ണമെന്റ് ടോപ് സ്‌കോററായ വിരാട് കോലി ആറ് മത്സരങ്ങളില്‍ നിന്ന് 98.66 ശരാശരിയില്‍ 296 റണ്‍സാണ് അടിച്ചുകൂട്ടിയത്. നാല് അര്‍ധസെഞ്ചുറികളും നേടി. പാകിസ്താനെതിരെ പുറത്താവാതെ നേടിയ 82 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇത്തവണ പുരസ്‌കാരം നേടിയാല്‍ കോലിയ്ക്ക് അപൂര്‍വ നേട്ടം സ്വന്തമാകും. ട്വന്റി 20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്‌കാരം മൂന്ന് തവണ നേടുന്ന ആദ്യ താരം എന്ന റെക്കോഡാണ് കോലിയെ കാത്തിരിക്കുന്നത്. 2014-ലും 2016-ലും കോലി ട്വന്റി 20 ലോകകപ്പിലെ താരമായിരുന്നു. ട്വന്റി 20 ലോകകപ്പുകളില്‍ ഏറ്റവുമധികം ഈ പുരസ്‌കാരം നേടിയ റെക്കോഡും നിലവില്‍ കോലിയുടെ കൈയ്യില്‍ ഭദ്രമാണ്.

സൂര്യകുമാര്‍ യാദവ് ആറ് മത്സരങ്ങളില്‍ നിന്ന് 239 റണ്‍സാണ് അടിച്ചെടുത്തത്. മൂന്ന് അര്‍ധസെഞ്ചുറിയും താരം നേടി. നിലവിലെ ലോക ഒന്നാം നമ്പര്‍ ട്വന്റി 20 ബാറ്ററാണ് സൂര്യകുമാര്‍ യാദവ്.

ട്വന്റി 20 ലോകകപ്പ് ഫൈനലിനുശേഷം പുരസ്‌കാര വിജയിയെ പ്രഖ്യാപിക്കും. ബൗളര്‍മാരുടെ നിരയില്‍ 15 വിക്കറ്റെടുത്ത വാനിന്ദു ഹസരംഗയാണ് മുന്നിട്ടുനില്‍ക്കുന്നത്. മികച്ച ഔള്‍റൗണ്ട് പ്രകടനം പുറത്തെടുത്ത സിക്കന്ദര്‍ റാസയ്ക്കും സാധ്യതയുണ്ട്. എട്ട് മത്സരങ്ങളില്‍ നിന്ന് 219 റണ്‍സും 10 വിക്കറ്റും താരം നേടിയിട്ടുണ്ട്.

Content Highlights: icc t20 world cup 2022, 2022 t20 world cup player of the series, man od the series, kohli, suryakuma


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented