ഇന്ത്യയും അത്ര നല്ല ടീം ഒന്നുമല്ല,അടുത്തയാഴ്ച സെമിയില്‍ തോറ്റ് പുറത്താകും; അക്തര്‍ കലിപ്പില്‍


Photo: twitter.com

ഇസ്ലാമാബാദ്: ട്വന്റി 20 ലോകകപ്പില്‍ വ്യാഴാഴ്ച സിംബാബ്‌വെയോട് പരാജയപ്പെട്ടതിനു പിന്നാലെ പാകിസ്താന്‍ ടീമിനും മാനേജ്‌മെന്റിനുമെതിരേ രാജ്യത്തു നിന്ന് കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ഇപ്പോഴിതാ പാകിസ്താന്‍ പുറത്താകലിന്റെ വക്കിലെത്തിയതിന്റെ നിരാശ ടീം ഇന്ത്യയോട് തീര്‍ക്കുകയാണ് മുന്‍ പാക് താരം ഷുഐബ് അക്തര്‍. ഇന്ത്യ അത്ര നല്ല ടീം ഒന്നുമല്ലെന്നും അടുത്തയാഴ്ച സെമി ഫൈനല്‍ ഘട്ടത്തില്‍ ഇന്ത്യ പുറത്താകുമെന്നുമാണ് അക്തര്‍ പറഞ്ഞത്.

പാക് തോല്‍വിയുടെ നിരാശ പങ്കുവെച്ച് തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് അക്തര്‍ ഇക്കാര്യം പറഞ്ഞത്.



''ഇത് (പാക് തോല്‍വി) ശരിക്കും നിരാശാജനകമാണ്. പാകിസ്താന്‍ ഈ ആഴ്ച തന്നെ നാട്ടിലേക്ക് മടങ്ങുമെന്ന് ഞാന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. സെമി ഫൈനല്‍ കളിച്ച് ഇന്ത്യയും നാട്ടിലേക്ക് മടങ്ങും. അവരും അത്ര മികച്ച ടീം ഒന്നുമല്ല'' - അക്തര്‍ പറഞ്ഞു.

സിംബാബ്‌വെയ്‌ക്കെതിരായ പാകിസ്താന്റെ തോല്‍വിയില്‍ ക്യാപ്റ്റന്‍ ബാബര്‍ അസം മുതല്‍ പാക് ക്രിക്കറ്റ് ബോര്‍ഡിനെ വരെ അക്തര്‍ വിമര്‍ശിച്ചു. യോഗ്യതയില്ലാത്ത കളിക്കാരെ വരെ ബോര്‍ഡ് ടീമിലെടുത്തുവെന്നും അക്തര്‍ കുറ്റപ്പെടുത്തി. വ്യാഴാഴ്ച നടന്ന മത്സരത്തില്‍ സിംബാബ്‌വെയോട് ഒരു റണ്ണിനാണ് പാകിസ്താന്‍ തോറ്റത്. ആദ്യ മത്സരത്തില്‍ ഇന്ത്യയോടും തോറ്റതോടെ പാകിസ്താന്റെ സെമി പ്രതീക്ഷ അനിശ്ചിതത്വത്തിലാണ്. ഇന്ത്യയും ദക്ഷിണാഫ്രിക്കയുമാണ് ഗ്രൂപ്പില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍.

എന്നാല്‍ സെമിയില്‍ തോറ്റ് ഇന്ത്യ നാട്ടിലേക്ക് തിരിക്കുമെന്ന അക്തറിന്റെ അഭിപ്രായപ്രകടനത്തിനെതിരേ ഇന്ത്യന്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിട്ടുണ്ട്.

Content Highlights: Shoaib Akhtar expects Team India to bow out of T20 World Cup in semi-finals


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented