പരിക്കേറ്റ ബുംറയ്ക്ക് പകരം ട്വന്റി 20 ലോകകപ്പില്‍ മുഹമ്മദ് ഷമി കളിക്കും


Photo: twitter.com/BCCI

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലിടം നേടി പേസ് ബൗളര്‍ മുഹമ്മദ് ഷമി. പരിക്കേറ്റ ജസ്പ്രീത് ബുംറയ്ക്ക് പകരമാണ് ഷമി ടീമിലിടം നേടിയത്. നേരത്തേ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ റിസര്‍വ് താരങ്ങളിലൊരാളായിരുന്നു ഷമി.



ഷമി ഉടന്‍ തന്നെ ടീമിനൊപ്പം ചേര്‍ന്ന് സന്നാഹമത്സരങ്ങളില്‍ പങ്കെടുക്കും. ഷമിയ്ക്ക് പകരം മുഹമ്മദ് സിറാജും ശാര്‍ദൂല്‍ ഠാക്കൂറും റിസര്‍വ് താരങ്ങളായി ഇന്ത്യന്‍ ടീമില്‍ ഇടം നേടി.

ലോകകപ്പില്‍ ബുംറയില്ലാത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തിന് മുന്നോടിയായി നടത്തിയ പരിശീലനത്തിനിടെയാണ് ബുംറയ്ക്ക് പരിക്കേറ്റത്. പരിക്ക് ഗുരുതരമായതിനെത്തുടര്‍ന്ന് താരം ടീമില്‍ നിന്ന് പുറത്തായി. ബുംറയ്ക്ക് പകരം ഷമിയെ കളിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും താരത്തിന് കോവിഡ് പിടിപെട്ടു.

കഴിഞ്ഞ വര്‍ഷം യു.എ.ഇയില്‍ വെച്ച് നടന്ന ട്വന്റി 20 ലോകകപ്പിനുശേഷം ഷമി ഈ ഫോര്‍മാറ്റില്‍ കളിച്ചിട്ടില്ല. ഓസ്‌ട്രേലിയ ആതിഥേയത്വം വഹിക്കുന്ന 2022 ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളി. മത്സരം ഒക്ടോബര്‍ 23 നാണ്.

ടീം ഇന്ത്യ: രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്ക്, ഹാര്‍ദിക് പാണ്ഡ്യ, ആര്‍.അശ്വിന്‍, യൂസ്‌വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി.

Content Highlights: replacement of bumrah, jasprit bumrah, mohammed shami, shami for bumra, t20 world cup, india


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented