സിംബാബ്‌വെയോട് തോറ്റു, പൊട്ടിക്കരഞ്ഞ് പാകിസ്താന്‍ താരം ശദബ് ഖാന്‍


Photo: AFP

മെല്‍ബണ്‍: ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ സിംബാബ്‌വെയ്‌ക്കെതിരേ കരുത്തരായ പാകിസ്താന്‍ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയത് ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചാവിഷയമായിരുന്നു. താരതമ്യേന ദുര്‍ബലരായ സിംബാബ്‌വെ ഒരു റണ്ണിനാണ് പാകിസ്താനെ അട്ടിമറിച്ചത്.

ആദ്യ മത്സരത്തില്‍ ഇന്ത്യയോട് പരാജയപ്പെട്ട പാകിസ്താന്‍ രണ്ടാം മത്സരത്തിലും പരാജയപ്പെട്ട് വലിയ പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. മത്സരശേഷം പാക് താരങ്ങളില്‍ പലരും കണ്ണീരണിഞ്ഞു. പാക് ഓള്‍റൗണ്ടര്‍ ശദബ് ഖാന്‍ പൊട്ടിക്കരയുന്ന വീഡിയോ ചുരുങ്ങിയ നിമിഷം കൊണ്ട് വൈറലായി. മത്സരം കാണാനെത്തിയ ആരാധകരിലൊരാളാണ് ഈ വീഡിയോ പകര്‍ത്തിയത്.



മത്സരശേഷം പവലിയനില്‍ മുട്ടുകുത്തിയിരുന്ന ശദബ് പൊട്ടിക്കരയുകയായിരുന്നു. ടീമംഗങ്ങളിലൊരാള്‍ താരത്തെ ആശ്വസിപ്പിക്കുന്നുമുണ്ട്. മത്സരത്തില്‍ ശദബ് 17 റണ്‍സാണ് നേടിയത്. സിംബാബ്‌വെ ഉയര്‍ത്തിയ 131 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്താന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.


Content Highlights: icc t20 world cup 2022, t20 world cup 2022, pakistan vs zimbabwe, shadab khan, sports news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented