ട്വന്റി 20 ലോകകപ്പ് ടീമിലേക്ക് സഞ്ജു സാംസണെ ഉറപ്പായും പരിഗണിക്കേണ്ടതായിരുന്നു - മുന്‍ പാക് താരം


സമീപ കാലത്ത് താരതമ്യേന മികച്ച ഫോമില്‍ കളിക്കുന്ന സഞ്ജുവിന് പകരം ഋഷഭ് പന്തും ദിനേശ് കാര്‍ത്തിക്കുമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരായി ടീമിലെത്തിയത്

Photo: twitter.com/IamSanjuSamson

ഇസ്ലാമാബാദ്: ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ടീം പ്രഖ്യാപിച്ചതിനു പിന്നാലെ ആരാധകരെല്ലാം ഒരേതരത്തില്‍ ശബ്ദമുയര്‍ത്തിയത് മലയാളി താരം സഞ്ജു സാംസണെ ടീമിലേക്ക് പരിഗണിക്കാത്തതിനെ കുറിച്ചായിരുന്നു. സമീപ കാലത്ത് താരതമ്യേന മികച്ച ഫോമില്‍ കളിക്കുന്ന സഞ്ജുവിന് പകരം ഋഷഭ് പന്തും ദിനേശ് കാര്‍ത്തിക്കുമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരായി ടീമിലെത്തിയത്.

ഇപ്പോഴിതാ ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പ് ടീമില്‍ സഞ്ജുവിനെ ഉറപ്പായും ഉള്‍പ്പെടുത്തേണ്ടതായിരുന്നുവെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ താരം ഡാനിഷ് കനേരിയ. ഇതോടൊപ്പം നാട്ടില്‍ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരേ നടക്കുന്ന നിശ്ചിത ഓവര്‍ പരമ്പരകളിലേക്കും സഞ്ജുവിനെ പരിഗണിക്കാത്തതിനെയും കനേരിയ വിമര്‍ശിച്ചു.

''സഞ്ജു സാംസണെ പോലെ ഒരാളോട് ചെയ്യുന്ന അനീതിയാണിത്. ട്വന്റി 20 ലോകകപ്പിനുള്ള ടീമിലേക്ക് അദ്ദേഹത്തെ ഉറപ്പായും പരിഗണിക്കേണ്ടതായിരുന്നു. ടീമില്‍ ഇടം കണ്ടെത്താത്തതിന് അദ്ദേഹം എന്ത് തെറ്റാണ് ചെയ്തത്. നാട്ടില്‍ ഓസ്‌ട്രേലിയക്കും ദക്ഷിണാഫ്രിക്കയ്ക്കും എതിരായ ഇന്ത്യയുടെ നിശ്ചിത ഓവര്‍ പരമ്പരകളിലും അദ്ദേഹത്തെ അവഗണിച്ചു. ഋഷഭ് പന്തിന് പകരം ഞാന്‍ തീര്‍ച്ചയായും സഞ്ജുവിനെ തിരഞ്ഞെടുക്കുമായിരുന്നു.'' - തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ കനേരിയ പറഞ്ഞു.

ഇതോടൊപ്പം ലോകകപ്പിനുള്ള സ്റ്റാന്‍ഡ് ബൈ കളിക്കാരില്‍ ഒരാളായി ഇന്ത്യ ഉംറാന്‍ മാലിക്കിനെ തിരഞ്ഞെടുക്കേണ്ടതായിരുന്നുവെന്നും കനേരിയ ചൂണ്ടിക്കാട്ടി. ഉംറാനെ ഉള്‍പ്പെടുത്തിയിരുന്നുവെങ്കില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് തുടര്‍ച്ചയായി മികച്ച വേഗത്തില്‍ പന്തെറിയുന്ന ഒരു ബൗളര്‍ക്കെതിരേ പരിശീലിക്കാമായിരുന്നുവെന്നാണ് അദ്ദേഹം കാരണമായി പറഞ്ഞത്.

Content Highlights: Sanju Samson should have been considered for India t20 World Cup squad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022

Most Commented