ട്വന്റി 20 ലോകകപ്പ്‌ സെമിഫൈനലില്‍ ഇന്ത്യയും പാകിസ്താനും; പ്രവചനവുമായി സച്ചിന്‍ തെണ്ടുല്‍ക്കര്‍


Photo: twitter.com

ന്യൂഡല്‍ഹി: 2022 ഐ.സി.സി ട്വന്റി 20 ലോകകപ്പിലെ നിര്‍ണായകമായ സൂപ്പര്‍ 12 മത്സരങ്ങള്‍ ആരംഭിക്കുകയാണ്. ഏറ്റവും മികച്ച 12 ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായി ഏറ്റുമുട്ടുമ്പോള്‍ പ്രവചനങ്ങള്‍ക്ക് സ്ഥാനമില്ല. ഓരോ ഗ്രൂപ്പില്‍ നിന്നും ഏറ്റവുമധികം പോയന്റ് നേടുന്ന രണ്ട് ടീമുകള്‍ സെമി ഫൈനലിലെത്തും.

ഇത്തവണ സെമി ഫൈനലിലെത്തുന്ന നാല് ടീമുകളെ പ്രവചിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ലിസ്റ്റില്‍ ഇന്ത്യയുടെ ചിരവൈരികളായ പാകിസ്താനും ഉള്‍പ്പെട്ടിട്ടുണ്ട്. ദ ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തിനിടെയാണ് സച്ചിന്‍ ഇക്കാര്യമറിയിച്ചത്.



'ഇന്ത്യ ഇത്തവണ കിരീടം നേടുമെന്നുതന്നെയാണ് എന്റെ പ്രതീക്ഷ. ഇന്ത്യ തീര്‍ച്ചയായും സെമി ഫൈനലിലുണ്ടാകും. ഇന്ത്യയെക്കൂടാതെ പാകിസ്താന്‍, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകളായിരിക്കും സെമിഫൈനലിലെ മറ്റ് ടീമുകള്‍. ദക്ഷിണാഫ്രിക്കയും ന്യൂസീലന്‍ഡും ടൂര്‍ണമെന്റിലെ കറുത്ത കുതിരകളാണ്. അവര്‍ക്കും സാധ്യതയുണ്ട് ' - സച്ചിന്‍ പറഞ്ഞു.

ഇന്ത്യ ഇത്തവണ മികച്ച ടീമിനെയാണ് അണിനിരത്തിയിരിക്കുന്നത് എന്ന് പറഞ്ഞ സച്ചിന്‍ ബുംറയുടെ അഭാവത്തെക്കുറിച്ചും സംസാരിച്ചു. ' ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളായ ബുംറയില്ലാത്തത് സ്വാഭാവികമായും ഇന്ത്യന്‍ ടീമിനെ ബാധിക്കും. പക്ഷേ ഇന്ത്യന്‍ ടീം അത് മനസ്സിലാക്കി മുന്നോട്ടുപോയി. അതൊരു പോസിറ്റീവ് ചിന്തയാണ്. ബുംറയ്ക്ക് പകരം വന്ന ഷമി ലോകോത്തര ബൗളറാണ്. അദ്ദേഹം ഓസ്‌ട്രേലിയയ്‌ക്കെതിരേ കഴിവ് തെളിയിക്കുകയും ചെയ്തു'- സച്ചിന്‍ കൂട്ടിച്ചേര്‍ത്തു

ട്വന്റി 20 ലോകകപ്പില്‍ ഈ വരുന്ന ഞായറാഴ്ചയാണ് ഇന്ത്യയുടെ ആദ്യ മത്സരം. പാകിസ്താനാണ് എതിരാളി.

Content Highlights: icc t20 world cup 2022, indian cricket, sachin tendulkar, sports news, t20 wc 2022, india vs pakista


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented