പാകിസ്താനില്‍ പോയി ഇന്ത്യ ഏഷ്യ കപ്പ് കളിക്കുമോ? അഭിപ്രായം വ്യക്തമാക്കി രോഹിത് ശര്‍മ


rohit sharma

മെല്‍ബണ്‍: അടുത്ത വര്‍ഷം പാകിസ്താനില്‍ നടക്കുന്ന ഏഷ്യാ കപ്പില്‍ കളിക്കാന്‍ ഇന്ത്യ അവിടേക്ക് പോകില്ലെന്നും മറ്റേതെങ്കിലും വേദിയില്‍ പരമ്പര സംഘടിപ്പിക്കുമെന്നുമുള്ള ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ പ്രസ്താവന വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇന്ത്യ പാകിസ്താനിലേക്ക് വരില്ലെങ്കില്‍ ലോകകപ്പ് കളിക്കാന്‍ പാകിസ്താന്‍ അടുത്ത വര്‍ഷം ഇന്ത്യയിലേക്ക് പോകണോ എന്ന് പരിശോധിക്കേണ്ടി വരുമെന്നാണ് പാക് ബോര്‍ഡ് പ്രതികരിച്ചത്. ഈ വിഷയത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ.

ഞായറാഴ്ച പാകിസ്താനെതിരെ ലോകകപ്പിലെ ആദ്യ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട ഇന്ത്യന്‍ നായകനോട് ഈ വിഷയത്തിലെ അഭിപ്രായം മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞിരുന്നു. ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് ഓര്‍ത്ത് ഇപ്പോള്‍ തലപുകയ്‌ക്കേണ്ടതില്ലെന്നും ടീം ഇപ്പോള്‍ നാളെ നടക്കാനിരിക്കുന്ന മത്സരത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നുമാണ് ഇന്ത്യന്‍ നായകന്‍ നല്‍കിയ മറുപടി. ഞങ്ങളെ സംബന്ധിച്ച് ടി20 ലോകകപ്പ് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ശ്രദ്ധ പൂര്‍ണമായും ഈ ടൂര്‍ണമെന്റിലും നാളെ നടക്കാനിരിക്കുന്ന മത്സരത്തിലുമാണ്. രോഹിത് കൂട്ടിച്ചേര്‍ത്തു.



ഏഷ്യാ കപ്പില്‍ കളിക്കുന്നത് പോലെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത് ബിസിസിഐയാണെന്നും അതില്‍ താരങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്നും രോഹിത് പറഞ്ഞു. അതോടൊപ്പം തന്നെ 2023ല്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിനെ കുറിച്ച് താന്‍ ചിന്തിക്കുന്നില്ലെന്നും രോഹിത് പറഞ്ഞു. പാകിസ്താന്‍ എല്ലായിപ്പോഴും വളരെ മികച്ച ഒരു ക്രിക്കറ്റ് ടീമാണ്. മത്സരദിവസം ആര്‍ക്കാണോ മേല്‍ക്കൈ അവര്‍ക്ക് വിജയിക്കാന്‍ കഴിയും- ഇന്ത്യന്‍ നായകന്‍ പറഞ്ഞു നിര്‍ത്തി.

Content Highlights: rohit sharma, asia cup, india, pakistan, icc t20 world cup 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented