ജയത്തിന് മുന്‍പ് ആഘോഷിച്ച ബംഗ്ലാദേശുകാരെ കരയിപ്പിച്ച് ധോണി: ഓര്‍മകളില്‍ അന്നത്തെ ത്രില്ലര്‍


2016 ടി20 ലോകകപ്പിൽ ബംഗ്ലാദേശിന്റെ മുസ്താഫിസുർ റഹ്‌മാനെ റണ്ണൗട്ടാക്കുന്ന എംഎസ് ധോണി | Photo: twitter.com/fc_msdhoni

ബെംഗളൂരു: ട്വന്റി 20 ലോകകപ്പില്‍ ഒടുവില്‍ ഇന്ത്യ-ബംഗ്ലാദേശ് മത്സരം 2016-ല്‍ ബെംഗളൂരുവിലായിരുന്നു. അന്ന് ഇന്ത്യ ജയിച്ചത് ഒരു റണ്ണിന്. അടിമുടി നാടകീയമായിരുന്നു ആ മത്സരം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ ഏഴു വിക്കറ്റിന് 146 റണ്‍സെടുത്തു. അവസാന ഓവറില്‍ ജയിക്കാന്‍ നാല് വിക്കറ്റ് ശേഷിക്കെ ബംഗ്ലാദേശിന് വേണ്ടത് 11 റണ്‍സ്.

ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ ആദ്യപന്തില്‍ സിംഗിള്‍. അടുത്ത രണ്ടു പന്തുകളും മുഷ്ഫിക്കര്‍ റഹിം ഫോറടിച്ചു. മൂന്ന് പന്തില്‍ രണ്ട് റണ്‍സ് മാത്രം വേണ്ടിയിരിക്കെ പിന്നീട് സംഭവിച്ചത് അവിശ്വസനീയ കാര്യങ്ങള്‍. നാലാം പന്തില്‍ മുഷ്ഫിക്കറിനെയും അഞ്ചാം പന്തില്‍ മഹ്‌മൂദുള്ളയെയും ഹാര്‍ദിക് പുറത്താക്കി.

ആറാം പന്ത് ബാറ്ററെ തൊടാതെ വിക്കറ്റ് കീപ്പര്‍ എം.എസ്. ധോനിയുടെ കൈകളിലേക്ക്. ബംഗ്ലാ ബാറ്റര്‍മാര്‍ ബൈ റണ്ണിനായ് ഓടി. പന്ത് സ്റ്റമ്പിലേക്ക് എറിഞ്ഞ് റണ്ണൗട്ടാക്കുന്ന ഭാഗ്യപരീക്ഷണത്തിന് ധോനി നിന്നില്ല. സ്റ്റമ്പിനടുത്തേക്ക് പറന്നുവന്ന് ബെയില്‍ തെറിപ്പിച്ചു. ആ ഓട്ടം ഇന്ത്യന്‍ ക്രിക്കറ്റ് മറക്കില്ല. അവസാന മൂന്നുപന്തിലും വിക്കറ്റെടുത്ത് ഇന്ത്യയുടെ മാസ്മരികവിജയം.

അന്ന് തുടരെ രണ്ട് ഫോറടിച്ച മുഷ്ഫിക്കര്‍ റഹീം ജയിക്കാന്‍ മൂന്ന് പന്തില്‍ രണ്ട് റണ്‍സ് എന്ന നിലയിലെത്തിയപ്പോള്‍ തന്നെ ആഘോഷം തുടങ്ങിയിരുന്നു. ബംഗ്ലാ ആരാധകരും ഗ്യാലറിയില്‍ ജയം ആഘോഷിച്ചു തുടങ്ങി. എന്നാല്‍ പിന്നീട് സംഭവിച്ചത് ബംഗ്ലാദേശ് ആരാധകര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

Content Highlights: india, bangladesh, icc t20 world cup 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented