അത് വൈഡ് അല്ലായിരുന്നെങ്കിലോ?... അശ്വിന്റെ മറുപടി വൈറല്‍


പാകിസ്താനെതിരായ മത്സരത്തിൽ വിജയറൺ കുറിച്ച അശ്വിന്റെ ആഹ്ലാദം | Photo: ANI

മെല്‍ബണ്‍: ടി20 ലോകകപ്പില്‍ പാകിസ്താനെതിരെ ഇന്ത്യ നേടിയ ത്രസിപ്പിക്കുന്ന ജയത്തിന്റെ ആവേശത്തിലാണ് രാജ്യത്തെ ഓരോ ക്രിക്കറ്റ് പ്രേമിയും. അസാധ്യമെന്ന് ഒരു ഘട്ടത്തില്‍ തോന്നിയ വിജയം ഇന്ത്യ മുന്‍ നായകന്‍ വിരാട് കോലിയുടെ മികവില്‍ പിടിച്ചെടുക്കുകയായിരുന്നു.

കോലിക്ക് ഒപ്പം തന്നെ മറ്റ് താരങ്ങളുടെ പ്രകടനവും അഭിനന്ദനമര്‍ഹിക്കുന്നതായിരുന്നു. അവസാന ഓവറില്‍ ഒരു പന്തില്‍ രണ്ട് റണ്‍സ് വേണമെന്നിരിക്കെ ക്രീസിലെത്തിയ രവിചന്ദ്രന്‍ അശ്വിന്‍ വിജയ റണ്‍ കുറിക്കുകയും ചെയ്തു.



ഒരു പന്തില്‍ രണ്ട് റണ്‍സ് വേണമെന്നിരിക്കെ ലെഗ് സ്റ്റംപ് ലക്ഷ്യമിട്ട് നവാസ് എറിഞ്ഞ പന്ത് അശ്വിന്‍ ലീവ് ചെയ്യുകയായിരുന്നു. അമ്പയര്‍ വൈഡ് വിധിച്ചപ്പോള്‍ ഇന്ത്യക്ക് ഒരു റണ്‍ ലഭിച്ചു. അങ്ങനെ വിജയലക്ഷ്യം ഒരു പന്തില്‍ ഒരു റണ്‍ എന്ന നിലയിലായി.

ഒരു പക്ഷേ നവാസ് എറിഞ്ഞ ആ പന്ത് വൈഡ് പോകാതെ ടേണ്‍ ചെയ്ത് പാഡിലോ ശരീരഭാഗത്തോ തട്ടി ഇന്ത്യ പരാജയപ്പെട്ടിരുന്നുവെങ്കില്‍ താന്‍ എന്ത് ചെയ്യുമായിരുന്നുവെന്ന് പറയുകയാണ് അശ്വിന്‍. മുന്‍ ഇന്ത്യന്‍ താരം ഋഷികേശ് കനിത്കറുമായി സംസാരിക്കുകയായിരുന്നു താരം.

രണ്ട് പന്തില്‍ രണ്ട് റണ്‍സ് വേണമെന്നിരിക്കെയാണ് ദിനേശ് കാര്‍ത്തിക് പുറത്തായത്. ആ സമയം അവനെ ശപിച്ചുകൊണ്ടാണ് ഞാന്‍ ക്രീസിലേക്ക് നടന്നത്. ബാറ്റ് കൊണ്ടുള്ള എന്റെ കഴിവില്‍ എനിക്ക് വിശ്വാസമുണ്ടായിരുന്നുവെങ്കിലും ഇത്തരം മത്സരങ്ങളില്‍ എന്തും സംഭവിക്കാമെന്ന ബോധ്യം എനിക്കുണ്ടായിരുന്നു.

നവാസ് കാലുകള്‍ ലക്ഷ്യമാക്കി തന്നെ പന്തെറിയുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ആ പന്ത് എങ്ങാനും തിരിഞ്ഞിരുന്നുവെങ്കില്‍ താന്‍ അന്നത്തോടെ ക്രിക്കറ്റ് കളിക്കുന്നത് അവസാനിപ്പിക്കുമായിരുന്നുവെന്നാണ് താരം നല്‍കിയ രസകരമായ മറുപടി.

ഞാന്‍ ഡ്രസ്സിങ് റൂമിലേക്ക് ഓടുമായിരുന്നു. ആദ്യം ചെയ്യുക എന്റെ ഫോണ്‍ എടുത്ത് ട്വിറ്റര്‍ അക്കൗണ്ടിലേക്ക് പോകുക എന്നതാണ്. പിന്നെ എല്ലാവരോടും നന്ദി രേഖപ്പെടുത്തും, ഇത്രയും വര്‍ഷത്തെ എന്റെ കരിയര്‍ വളരെ മനോഹരമായിരുന്നു, അതിന് എല്ലാവരോടും നന്ദി രേഖപ്പെടുത്തുന്നുവെന്ന് കുറിക്കുമായിരുന്നു- അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: ravichandran ashwin, mohammed nawas, india vs pakistan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented