ബൗളര്‍മാരുടെ സൗഖ്യം മുഖ്യം; ബിസിനസ് ക്ലാസ് സീറ്റുകള്‍ ഒഴിഞ്ഞുകൊടുത്ത് ദ്രാവിഡ്, കോലി, രോഹിത്


Photo: AFP

അഡ്‌ലെയ്ഡ്: ട്വന്റി 20 ലോകകപ്പിന് മുമ്പ് ടീം ഇന്ത്യയ്‌ക്കേറ്റ ഏറ്റവും വലിയ തിരിച്ചടി പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് പരിക്ക് കാരണം ടൂര്‍ണമെന്റ് നഷ്ടമായതായിരുന്നു. കടുത്ത പുറംവേദനയാണ് ബുംറയ്ക്ക് ടൂര്‍ണമെന്റിന് പുറത്തേക്ക് വഴിയൊരുക്കിയത്. പേസും ബൗണ്‍സും സ്വിങ്ങും യഥേഷ്ടമൊഴുകുന്ന ഓസീസ് പിച്ചുകളില്‍ ബുംറയുടെ അഭാവം ടീമിനെ എത്രത്തോളം മോശമായി ബാധിക്കുമെന്നതായിരുന്നു ടൂര്‍ണമെന്റിന് മുമ്പുള്ള ചര്‍ച്ചകള്‍.

എന്നാല്‍ ഭുവനേശ്വര്‍ കുമാറും അര്‍ഷ്ദീപ് സിങ്ങും മുഹമ്മദ് ഷമിയും ഹാര്‍ദിക് പാണ്ഡ്യയും അടങ്ങിയ ഇന്ത്യന്‍ ബൗളര്‍മാര്‍ ഓസ്‌ട്രേലിയന്‍ സാഹചര്യങ്ങള്‍ മുതലാക്കിയപ്പോള്‍ ബുംറയുടെ അഭാവം കാര്യമായി നിഴലിച്ചില്ല എന്ന് വേണം പറയാന്‍. അതിനാല്‍ തന്നെ ടീം തങ്ങളുടെ പേസര്‍മാരെ പൊന്നുപോലെയാണ് കാക്കുന്നത്. ഇപ്പോഴിതാ പേസര്‍മാരുടെ സൗഖ്യത്തിനായി തങ്ങള്‍ക്ക് അനുവദിച്ചിരുന്ന വിമാനത്തിലെ ബിസിനസ് ക്ലാസ് സീറ്റുകള്‍ വരെ ഒഴിഞ്ഞുകൊടുത്തിരിക്കുകയാണ് കോച്ച് രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും അടക്കമുള്ള താരങ്ങള്‍. ഇതോടെ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് വിമാനത്തില്‍ നന്നായി റിലാക്‌സ് ചെയ്ത് കാല്‍ വെയ്ക്കാനെല്ലാം നല്ല ഇടം ലഭിച്ച് യാത്ര ചെയ്യാനാകും.ഐസിസി ചട്ടമനുസരിച്ച് ഒരു ടീമിന് വിമാനത്തില്‍ നാല് ബിസിനസ് ക്ലാസ് സീറ്റുകള്‍ അനുവദിക്കും. മിക്ക ടീമുകളും ഈ സീറ്റുകള്‍ അവരുടെ പരിശീലകന്‍, ക്യാപ്റ്റന്‍, വൈസ് ക്യാപ്റ്റന്‍, മാനേജര്‍ എന്നിവര്‍ക്കായാണ് നല്‍കാറുള്ളത്. എന്നാല്‍ ഓസ്‌ട്രേലിയയില്‍ ഓരോ നാലു ദിവസം കൂടുമ്പോഴും വിമാനയാത്ര പതിവായതോടെ ഇന്ത്യ ബിസിനസ് ക്ലാസ് സീറ്റുകള്‍ കഠിനാധ്യാനികളായ പേസ് ബൗളര്‍മാര്‍ക്ക് നല്‍കി അവര്‍ക്ക് മികച്ച സൗകര്യം ഒരുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഇന്ത്യ ലോകകപ്പ് ക്യാമ്പെയ്ന്‍ പൂര്‍ത്തിയാക്കുമ്പോഴേക്കും ടീം ഏകദേശം 34,000 കിലോമീറ്ററുകള്‍ യാത്ര ചെയ്തിട്ടുണ്ടാകും. വേദികളില്‍ നിന്ന് വേദികളിലേക്ക് യാത്ര ചെയ്യുമ്പോള്‍ മൂന്ന് ടൈം സോണുകളാണ് പലപ്പോഴും ടീമിന് മറികടക്കാനുള്ളത്. ഇതോടൊപ്പം തന്നെ ചൂടും കാറ്റും തണുപ്പുമുള്ള വേദികളില്‍ മാറിമാറി കളിക്കുകയും യാത്ര ചെയ്യുകയും ചെയ്യുമ്പോള്‍ താരങ്ങള്‍ക്ക്, പ്രത്യേകിച്ചും പേസര്‍മാര്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത ഏറെയാണ്. ഇതിനെയെല്ലാം മറികടക്കാന്‍ അവര്‍ക്ക് മികച്ച സൗകര്യമൊരുക്കാന്‍ ടീം ഫിസിയോ അടക്കമുള്ളവര്‍ സദാ ജാഗരൂകരാണ്. ഇതിന്റെ ഭാഗമായി തന്നെയാണ് അവര്‍ക്ക് വിമാനയാത്രയില്‍ മികച്ച സൗകര്യം ഒരുക്കുന്നതും.

Content Highlights: Rahul Dravid Rohit Sharma and Virat Kohli give up business class to team pacers


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented