ഇന്ത്യന്‍ ടീമിലെ ഏക 'വിദേശ പേസര്‍',വിജയത്തിന് പിന്നിലെ അദൃശ്യ സാന്നിധ്യം; ഇത് 'ഓള്‍ ഇന്‍ ഓള്‍' രഘു 


സ്‌പോര്‍ട്‌സ് ലേഖിക

വിരാട് കോലിക്കൊപ്പം രഘു/ ഇന്ത്യൻ ടീം പരിശീലനത്തിനിടെ രഘു| Photo: twitter/ bcci

ഴയില്‍ പുതഞ്ഞ അഡ്ലെയ്ഡ് ഔട്ട്ഫീല്‍ഡില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യ വിജയമധുരം നുണഞ്ഞപ്പോള്‍ മാന്‍ ഓഫ് ദ മാച്ച് ആയ വിരാട് കോലിയേക്കാള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നത് മറ്റൊരു പേരും മുഖമാണ്. ഇന്ത്യയുടെ പരിശീലക സംഘത്തിലെ അംഗമായ രഘു എന്ന് വിളിപ്പേരുള്ള രാഘവേന്ദ്ര. ഇന്ത്യന്‍ താരങ്ങളുടെ ത്രോഡൗണ്‍ സ്പെഷ്യലിസ്റ്റ്.

എന്നാല്‍ അഡ്ലെയ്ഡില്‍ രഘു മറ്റൊരു റോള്‍ കൂടി ഏറ്റെടുത്തു. ഒരു കൈയില്‍ വെള്ളക്കുപ്പിയും മറുകൈയില്‍ ബ്രഷുമായി ഓരോ ഇടവേളകളിലും അയാള്‍ ഇന്ത്യന്‍ താരങ്ങളുടെ അടുത്തേക്ക് ഓടിയെത്തി. ഔട്ട്ഫീല്‍ഡില്‍ തെന്നിവീണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് പരിക്കേല്‍ക്കാതിരിക്കാനും റണ്‍സ് അനാവശ്യമായി വഴങ്ങാതിരിക്കാനുമുള്ള കരുതലായിരുന്നു അയാളുടെ കൈയിലെ ആ ബ്രഷ്. അതുപയോഗിച്ച് താരങ്ങളുടെ സ്‌പൈക്കിലെ ചെളി രഘു വൃത്തിയാക്കി.ഏഴു വര്‍ഷമായി ഇന്ത്യന്‍ ടീമിനൊപ്പം ഉണ്ടെങ്കിലും ഇതുവരെ ആരാധകര്‍ക്ക് അപരിചിതനായിരുന്നു രഘു. ഇന്ത്യന്‍ ടീമിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ആരും അറിയപ്പെടാതെപോയ പ്രയത്‌നം. പ്രാക്ടീസ് സെഷനുകളില്‍ ഗ്രൗണ്ടില്‍ ആദ്യമെത്തി, ഏറ്റവും അവസാനം ഗ്രൗണ്ട് വിടുന്ന വ്യക്തി. തന്റെ ബൗണ്‍സും പേസും സ്വിങ്ങുമെല്ലാം ഉപയോഗിച്ച് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ രഘു നിരന്തരം പരീക്ഷിച്ചുകൊണ്ടേയിരുന്നു. ഇന്ത്യന്‍ ടീമിലെ ഏക 'വിദേശ പേസര്‍' എന്നാണ് എംഎസ് ധോനി രഘുവിനെ ഒരിക്കല്‍ വിശേഷിപ്പിച്ചത്.

Also Read

ഇന്ത്യൻ വിജയത്തിനു പിന്നിലെ അദൃശ്യ സാന്നിധ്യം; ...

സൈഡ് ആം (നീളമുള്ള സ്പൂണ്‍ പോലെ ആകൃതിയിലുള്ള ക്രിക്കറ്റ് ഉപകരണം) ഉപയോഗിച്ച് ബാറ്റ്‌സ്മാന്‍മാര്‍ക്ക് പന്ത് എറിഞ്ഞുകൊടുക്കുകയാണ് ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റായ രഘുവിന്റെ ജോലി. 140-150kph വേഗത്തില്‍ വരെ രഘുവിന് ഇത്തരത്തില്‍ ബൗള്‍ ചെയ്യാനാകും. ഇന്ത്യന്‍ ബാറ്റര്‍മാര്‍ മികവിലേക്കുയര്‍ന്നതില്‍ രഘുവിന്റെ റോള്‍ വിസ്മരിക്കാനാകില്ലെന്ന് ഒരിക്കല്‍ വിരാട് കോലി തന്നെ തുറന്നുപറഞ്ഞിരുന്നു.

ഇന്ത്യന്‍ പേസ് ബൗളര്‍മാര്‍ക്ക് സാധ്യമാകാത്ത കാര്യങ്ങളാണ് രഘു നെറ്റ്‌സില്‍ ചെയ്യുന്നത്. മിച്ചല്‍ സ്റ്റാര്‍ക്ക്, മോണി മോര്‍ക്കല്‍ തുടങ്ങിയ വിദേശ താരങ്ങളുടെ പന്ത് നേരിടുന്നതുപോലെയാണ് രഘുവിന്റെ സൈഡ് ആം ത്രോകളില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഷോട്ട് അടിക്കുന്നത്. ഇത് കളിക്കളത്തില്‍ അവര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നു. പ്രത്യേകിച്ച് വിദേശ പേസ് ബൗളര്‍മാരുടെ പന്ത് നേരിടുമ്പോള്‍.

1990-കളുടെ അവസാനം കര്‍ണാടകയിലെ കുംത ഗ്രാമത്തില്‍ നിന്ന് ക്രിക്കറ്റ് സ്വപ്‌നങ്ങളുമായി മുംബൈയിലെത്തിയതാണ് രഘു. പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചായിരുന്നു പലായനം. എന്നാല്‍ പ്രതീക്ഷിച്ചതുപോലെ ഒന്നും സംഭവിച്ചില്ല. ഇതോടെ ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെത്തി രഘു. ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റായുള്ള കരിയറിന് അവിടെ തുടക്കം കുറിച്ചു.

അക്കാദമിയിലെത്തുന്ന താരങ്ങളുടെ പ്രിയസുഹൃത്തായി മാറാന്‍ അധികം സമയമെടുത്തില്ല. അങ്ങനെ രഘുവിന്റെ കഴിവ് രാഹുല്‍ ദ്രാവിഡിന്റെ കണ്ണിലുമുടക്കി. 2000-ത്തിന്റെ പകുതിയില്‍ അക്കാദമിയില്‍ ഇന്ത്യന്‍ ടീം പരിശീലനം നേടിയപ്പോള്‍ അവരോടൊപ്പം നെറ്റ്‌സില്‍ രഘുവുമുണ്ടായിരുന്നു. ചിലപ്പോള്‍ നാല് മണിക്കൂര്‍ വരെ നെറ്റ്‌സില്‍ പന്ത് എറിഞ്ഞ് സമയം ചിലവഴിക്കും. അതിലൊന്നും ഒട്ടും മടിയുണ്ടായിരുന്നില്ല. രഘുവിന്റെ ഈ അര്‍പ്പണമനോഭാവം സച്ചിന്‍ തെണ്ടുല്‍ക്കറുടേയും ശ്രദ്ധയില്‍പെട്ടു. പിന്നീട് സച്ചിന്‍ മുംബൈയിലേക്ക് പോയപ്പോള്‍ രഘുവും കൂടെയുണ്ടായിരുന്നു. സാള്‍ട്ട് ആന്റ് പെപ്പര്‍ സിനിമയില്‍ ലാല്‍, ബാബുരാജിനെ ഒപ്പം കൂട്ടിയതുപോലെ. പിന്നാലെ 2011-ല്‍ ഇന്ത്യന്‍ ടീമിന്റെ സപ്പോര്‍ട്ടിങ് സ്റ്റാഫിലേക്കുള്ള വിളിയും രഘുവിനെ തേടിയെത്തി.

ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം രഘു | Photo: twitter/ bcci

ടീം ഹോട്ടലിലെത്തിയാല്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടിനടക്കുന്ന രഘുവിനെയാണ് നമ്മള്‍ കാണുക. ടീമില്‍ ഏറ്റവും തിരക്കുള്ള വ്യക്തി. ഓരോ മത്സരങ്ങള്‍ക്കും മുമ്പായി കൊടുക്കേണ്ട കോംപ്ലിമെന്ററി പാസുകള്‍ കൈകാര്യം ചെയ്യുക, സന്ദേശങ്ങള്‍ വഹിക്കുക, കളിക്കാരുടെ അടുത്ത സുഹൃത്തുക്കളെ സഹായിക്കുക, ഓരോ പരിശീലന സെഷനും മുമ്പായി ക്രിക്കറ്റ് ഗിയര്‍ ക്രമീകരിക്കുക....അങ്ങനെ പലവിധ ജോലികള്‍ രഘുവിനുണ്ടാകും. അദ്ദേഹത്തിന്റെ ഈ പ്രത്യേക വൈദഗ്ധ്യം കണ്ട് മറ്റു ടീമുകളില്‍ നിന്നും ഓഫര്‍ വന്നിരുന്നു. എന്നാല്‍ അതെല്ലാം രഘു സ്‌നേഹപൂര്‍വ്വം നരസിച്ചു. ലക്ഷങ്ങള്‍ വാരാമെന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഓഫറും അദ്ദേഹത്തെ മോഹിപ്പിച്ചില്ല. നെറ്റ്‌സില്‍ ഒരു ജീവിതമുണ്ടെങ്കില്‍ അത് ഇന്ത്യന്‍ ടീമിനൊപ്പം മാത്രമായിരിക്കുമെന്ന് രഘു ഉറപ്പിച്ചുപറയുന്നു.


Content Highlights: raghavendra is a crucial member of the Indian cricket team’s support staff

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


s rajendran

1 min

വീട് പുറമ്പോക്ക് ഭൂമിയില്‍, ഏഴുദിവസത്തിനകം ഒഴിയണം; എസ്. രാജേന്ദ്രന് റവന്യൂവകുപ്പിന്റെ നോട്ടീസ്

Nov 26, 2022

Most Commented