തോറ്റാല്‍ പാകിസ്താന് നാട്ടിലേക്ക് മടങ്ങാം, ദക്ഷിണാഫ്രിക്കയോടുള്ള മത്സരം നിര്‍ണായകം


ബാബർ അസം | Photo: twitter.com/T20WorldCup

സിഡ്‌നി: ടി20 ലോകകപ്പില്‍ പാകിസ്താന് ഇന്ന് ജീവന്‍മരണ പോരാട്ടം. സിഡ്‌നിയില്‍ ശക്തരായ ദക്ഷിണാഫ്രിക്കയോട് തോറ്റാല്‍ സെമി കാണാതെ ബാബര്‍ അസമിനും സംഘത്തിനും നാട്ടിലേക്ക് മടങ്ങാം. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ കിരീട സാധ്യതയുള്ള ടീമുകളുടെ പട്ടികയില്‍ മുന്‍നിരയിലായിരുന്നെങ്കിലും ഇന്ത്യയോടേറ്റ തോല്‍വിയും അതിന്റെ ആഘാതം മാറും മുന്‍പ് സിംബാവ്‌വേയോടേറ്റ ഞെട്ടിക്കുന്ന തോല്‍വിയും അവരുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കി.

പാകിസ്താന്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ നിന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും സെമി ഫൈനല്‍ ഏറെക്കുറേ ഉറപ്പിച്ചുകഴിഞ്ഞു. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ജയവും രണ്ട് തോല്‍വിയുമുള്ള പാകിസ്താന്റെ സമ്പാദ്യം വെറും രണ്ട് പോയിന്റ് മാത്രമാണ്. നെതര്‍ലന്‍ഡ്‌സിന് മാത്രം മുന്നിലായി അഞ്ചാം സ്ഥാനത്താണ് പോയിന്റ് പട്ടികയില്‍ അവര്‍. ഇന്ന് ദക്ഷിണാഫ്രിക്കയോടും ഞായറാഴ്ച ബംഗ്ലാദേശുമായുമാണ് പാകിസ്താന്റെ ശേഷിക്കുന്ന മത്സരങ്ങള്‍.



ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ വിജയിച്ചാലും പാകിസ്താന്റെ സെമി പ്രവേശനം തുലാസിലാണ്. ഗ്രൂപ്പില്‍ ഒന്നാമതുള്ള ഇന്ത്യക്ക് ആറ് പോയിന്റുണ്ട്. ശേഷിക്കുന്ന മത്സരത്തില്‍ രോഹിത് ശര്‍മയും സംഘവും നേരിടാനുള്ളത് സിംബാബവേയെയാണ്. പാകിസ്താന് സെമിയില്‍ പ്രവേശിക്കണമെങ്കില്‍ ഈ മത്സരത്തില്‍ ഇന്ത്യ വമ്പന്‍ തോല്‍വി വഴങ്ങണം. ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിന്റെ ഫോം കണക്കിലെടുക്കുമ്പോള്‍ അതിനുള്ള സാധ്യത കുറവാണ്

രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്ക്കും രണ്ട് മത്സരങ്ങളാണ് ശേഷിക്കുന്നത്. പാകിസ്താനോടുള്ള മത്സരം കഴിഞ്ഞാല്‍ നെതര്‍ലന്‍ഡ്‌സ് ആണ് എതിരാളികളെന്നതിനാല്‍ ദക്ഷിണാഫ്രിക്കയുടെ സെമി പ്രവേശനവും ഉറപ്പാണ്. മഴ കാരണം ഒരു മത്സരം മുടങ്ങുകയും ഒരെണ്ണം തോല്‍ക്കുകയും ചെയ്താല്‍ പോലും ദക്ഷിണാഫ്രിക്ക ഗ്രൂപ്പില്‍ നിന്ന് സെമിയിലേക്ക് മുന്നേറും. മികച്ച നെറ്റ് റണ്‍റേറ്റ് ആണ് അവര്‍ക്ക് തുണയാകുന്നത്. അതായത് രണ്ട് മത്സരങ്ങള്‍ വിജയിക്കുകയും അത്ഭുതങ്ങള്‍ സംഭവിക്കാന്‍ കാത്തിരിക്കുകയുമാണ് അവസാന നാലിലെത്താന്‍ ഇനി പാകിസ്താന് മുന്നിലുള്ള വഴി.

Content Highlights: pakistan, south africa, super 12, icc t20 world cup 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented