പാകിസ്താനെ നോക്കൗട്ടില്‍ കണ്ടാല്‍ മുട്ടുവിറയ്ക്കുന്ന കിവീസ്; സെമിയില്‍ തോല്‍ക്കുന്നത് നാലാം തവണ


Photo: twitter.com/T20WorldCup

സിഡ്‌നി: പുറത്തായെന്ന് ഉറപ്പിച്ച് ബാഗ് പായ്ക്ക് ചെയ്യാന്‍ തയ്യാറെടുത്ത പാകിസ്താന്‍ ക്രിക്കറ്റ് ടീം ആണ് മെല്‍ബണില്‍ നവംബര്‍ 13-ന് നടക്കുന്ന കലാശപ്പോരാട്ടത്തിന് തയ്യാറെടുക്കുന്നത്. കപ്പിലേക്ക് ഒരു ജയം മാത്രം ദൂരം. എതിരാളികള്‍ ചിരവൈരികളായ ഇന്ത്യയാണോ അതോ ഇംഗ്ലണ്ട് ആണോയെന്ന് അറിയാന്‍ 24 മണിക്കൂറില്‍ താഴെ മാത്രം സമയം ബാക്കി. ഏകദിന, ടി20 ലോകകപ്പുകളിലായി പാകിസ്താന്റെ അഞ്ചാമത്തെ ലോകകപ്പ് ഫൈനലാണ് നടക്കാനിരിക്കുന്നത്. ഇതില്‍ നാല് തവണയും സെമി ഫൈനലില്‍ പാകിസ്താന്‍ തോല്‍പ്പിച്ചത് ന്യൂസിലന്‍ഡിനെയാണ്.

ഒരിക്കല്‍ പോലും സെമി ഫൈനലില്‍ പാകിസ്താനെ പരാജയപ്പെടുത്താന്‍ കിവീസിന് കഴിഞ്ഞിട്ടില്ലെന്നതാണ് ചരിത്രം. 1992 ഏകദിന ലോകകപ്പിലാണ് പാകിസ്താന്‍ ആദ്യമായി ഫൈനലില്‍ എത്തിയത്. ഓക്‌ലന്‍ഡില്‍ നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ നാല് വിക്കറ്റിനാണ് കിവീസിനെ പാകിസ്താന്‍ മറികടന്നത്. 263 റണ്‍സ് വിജലക്ഷ്യം 49 ഓവറില്‍ മറികടന്ന അവര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ചരിത്രത്തിലാദ്യമായി വിശ്വകിരീടം ചൂടി. ഇന്‍സമാം ഉള്‍ ഹഖ് ആയിരുന്നു കളിയിലെ കേമന്‍.



1999-ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിലാണ് പിന്നീട് ഇരു ടീമുകളും സെമിയില്‍ ഏറ്റുമുട്ടിയത്. മാഞ്ചസ്റ്ററില്‍ നടന്ന ഈ മത്സരത്തില്‍ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം ഒന്‍പത് വിക്കറ്റിന്റെ ആധികാരിക ജയത്തോടെയാണ് പാകിസ്താന്‍ ആഘോഷിച്ചത്. സയിദ് അന്‍വറിന്റെ തകര്‍പ്പന്‍ സെഞ്ചുറിയാണ് അന്ന് അവരെ അനായാസം ജയം നേടുന്നതിന് സഹായിച്ചത്. എന്നാല്‍ ഫൈനലില്‍ ഓസ്‌ട്രേലിയക്ക് മുന്നില്‍ അവര്‍ തകര്‍ന്നടിഞ്ഞു. ഷൊയ്ബ് അക്തറായിരുന്നു സെമിയില്‍ മാന്‍ ഓഫ് ദി മാച്ച് ആയത്.

2007-ല്‍ ദക്ഷിണാഫ്രിക്ക വേദിയായ പ്രഥമ ടി20 ലോകകപ്പിലാണ് പിന്നീട് പാകിസ്താന്‍ ന്യൂസിലന്‍ഡ് സെമി ഫൈനല്‍ നടന്നത്. കേപ്ടൗണില്‍ നടന്ന മത്സരത്തില്‍ 144 റണ്‍സ് വിജയലക്ഷ്യമാണ് കിവീസ് പാക് ടീമിന് മുന്നില്‍ വെച്ചത്. ഏഴ് പന്തുകള്‍ ബാക്കി നിര്‍ത്തി ഫൈനലിലേക്ക് പാകിസ്താന്‍ മാര്‍ച്ച് ചെയ്തു. ഉമര്‍ ഗുല്‍ ആയിരുന്നു കളിയിലെ കേമന്‍. ക്ലാസിക് ഫൈനലില്‍ ഇന്ത്യയോട് പക്ഷേ അഞ്ച് റണ്‍സിന് തോറ്റ പാകിസ്താന്‍ ലോകകിരീടം അടിയറവ് വെക്കുകയായിരുന്നു.

ഇന്ന് സിഡ്‌നിയില്‍ ഏഴ് വിക്കറ്റ് ജയം കരസ്ഥമാക്കി മാറ്റൊരു ഫൈനലിന് കൂടി യോഗ്യത നേടിയ പാകിസ്താനെ ഭയപ്പെടുത്തുന്നത് ഒരേയൊരു ചരിത്രമാണ്. ന്യൂസിലന്‍ഡിനെ സെമിയില്‍ തോല്‍പ്പിച്ച് ഫൈനലില്‍ എത്തിയ മൂന്നില്‍ ഒരു തവണ മാത്രമേ അവര്‍ക്ക് കിരീടം നേടാന്‍ കഴിഞ്ഞിട്ടുള്ളൂവെന്നതാണ് അത്. നാളെ നടക്കുന്ന സെമിയില്‍ ജയിക്കുന്നത് ഇന്ത്യയായാലും ഇംഗ്ലണ്ടായാലും അവരുടെ മൂന്നാമത്തെ ടി20 ലോകകപ്പ് ഫൈനലാണ്. 2007-ലും 2014-ലും ഇന്ത്യ ഫൈനലിന് എത്തിയപ്പോള്‍ 2010, 2016 വര്‍ഷങ്ങളില്‍ ഇംഗ്ലണ്ട് ഫൈനലില്‍ പ്രവേശിച്ചു. പാകിസ്താന്‍ 2007-ലും 2009-ലും ഫൈനല്‍ കളിച്ചു.

Content Highlights: pakistan, newzealand, icc t20 world cup 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented