പരിശീലനത്തിനിടെ നവാസിന്റെ ഷോട്ട് തലയ്ക്ക് കൊണ്ട് മസൂദ് ആശുപത്രിയില്‍, പാകിസ്താന് ആശങ്ക


ഷാൻ മസൂദിന് വൈദ്യസഹായം നൽകുന്നു | Photo: twitter.com/Binte__Khalid

മെല്‍ബണ്‍: ഐ.സി.സി. ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയ്‌ക്കെതിരായ ആദ്യ മത്സരത്തിന് മുന്‍പ് പാകിസ്താന് തിരിച്ചടി. പാകിസ്താന്റെ ബാറ്റര്‍ ഷാന്‍ മസൂദിന് പരിക്ക്. മത്സരത്തിന് മുന്നോടിയായി മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടത്തിയ പരിശീലനത്തിനിടെയാണ് മസൂദിന് പരിക്കേറ്റത്.

സഹതാരം മുഹമ്മദ് നവാസിന്റെ ഷോട്ട് അബദ്ധത്തില്‍ മസൂദിന്റെ തലയ്ക്കുകൊണ്ടു. ബാറ്റിങ് പരിശീലനം നടത്തുന്നതിനിടെയാണ് നവാസിന്റെ ഷോട്ട് മസൂദിന്റെ തലയ്ക്ക് കൊണ്ടത്. വേദനകൊണ്ട് പുളഞ്ഞ മസൂദിന് ഉടന്‍ തന്നെ വൈദ്യസഹായമെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബാറ്റുചെയ്യാനായി പാഡണിഞ്ഞ് നില്‍ക്കുമ്പോഴാണ് മസൂദിന് പരിക്കേറ്റത്. പരിക്കുപറ്റുന്ന സമയത്ത് മസൂദ് ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. കടുത്ത വേദന അനുഭവപ്പെട്ടതോടെയാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താരത്തെ സ്‌കാനിങ്ങിന് വിധേയനാക്കി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

' മസൂദിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് അറിയില്ല. ഞങ്ങളുടെ ഫിസിയോ അദ്ദേഹത്തിന് വേണ്ട പരിചരണം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ മസൂദ് ആശുപത്രിയിലാണ്. അദ്ദേഹം എത്രയും പെട്ടെന്ന് പരിക്കില്‍ നിന്ന് മോചിതനാകാന്‍ നമുക്ക് പ്രാര്‍ഥിക്കാം'- പാകിസ്താന്‍ സഹനായകന്‍ ശദബ് ഖാന്‍ പറഞ്ഞു.

ഈ വര്‍ഷമാണ് ഷാന്‍ മസൂദ് പാകിസ്താന് വേണ്ടി ട്വന്റി 20യില്‍ അരങ്ങേറിയത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലൂടെ അരങ്ങേറിയ താരം രണ്ട് അര്‍ധസെഞ്ചുറി നേടി വരവറിയിച്ചിരുന്നു.

Content Highlights: shan masood hit, shan masood practice, pakistan cricket news, nawaz hit shan masood, injury shaan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented