ട്വന്റി 20 ലോകകപ്പിനുള്ള പാകിസ്താന്‍ ടീമിനെ പ്രഖ്യാപിച്ചു, ഷഹീന്‍ അഫ്രീദി തിരിച്ചെത്തി


ഏഷ്യാ കപ്പില്‍ നിറം മങ്ങിയ ഫഖര്‍ സമാന്‍ ആദ്യ പതിനഞ്ചില്‍ നിന്ന് പുറത്തായി 

Photo: AP

ലാഹോര്‍: 2022 ട്വന്റി 20 ലോകകപ്പിനുള്ള പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ബാബര്‍ അസമാണ് നായകന്‍. സ്റ്റാര്‍ ബൗളര്‍ ഷഹീന്‍ അഫ്രീദി പരിക്കില്‍ നിന്ന് മോചിതനായി ടീമില്‍ തിരിച്ചെത്തി. ഏഷ്യാ കപ്പില്‍ നിറം മങ്ങിയ ഫഖര്‍ സമാന്‍ ആദ്യ പതിനഞ്ചില്‍ നിന്ന് പുറത്തായി.

ശദബ് ഖാനാണ് വൈസ് ക്യാപ്റ്റന്‍. ബാറ്റിങ്ങില്‍ ബാബര്‍ അസമിനൊപ്പം മുഹമ്മദ് റിസ്വാന്‍, ആസിഫ് അലി, ഇഫ്തിക്കര്‍ അഹമ്മദ്, ഖുഷ്ദില്‍ ഷാ എന്നിവരുണ്ട്. ശദബ് ഖാനെപ്പോലെയുള്ള ഓള്‍റൗണ്ടര്‍മാരുടെ കരുത്തും പാകിസ്താന് ഗുണം ചെയ്യും.

ബൗളിങ് ലൈനപ്പിലാണ് പാകിസ്താന്റെ പ്രതീക്ഷ. ഷഹീന്‍ അഫ്രീദി നയിക്കുന്ന ബൗളിങ് വിഭാഗത്തില്‍ നസീം ഷാ, ഹാരിസ് റൗഫ്, മുഹമ്മദ് ഹസ്‌നൈന്‍ തുടങ്ങിയവരുണ്ട്. ആറാഴ്ചത്തെ വിശ്രമത്തിനുശേഷമാണ് അഫ്രീദി ടീമില്‍ തിരിച്ചെത്തിയത്.

ഏഷ്യാ കപ്പില്‍ നിറം മങ്ങിയ ബാറ്റര്‍ ഫഖര്‍ സമാന് സ്ഥാനം നഷ്ടമായി. താരം റിസര്‍വ് ലിസ്റ്റിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഫഖര്‍ സമാന് പുറമേ മുഹമ്മദ് ഹാരിസ്, ഷാനവാസ് ദഹാനി എന്നിവരും റിസര്‍വ് താരങ്ങളാണ്.

ടീം പാകിസ്താന്‍: ബാബര്‍ അസം (നായകന്‍), ശദബ് ഖാന്‍ (സഹനായകന്‍), ആസിഫ് അലി, ഹൈദര്‍ അലി, ഹാരിസ് റൗഫ്, ഇഫ്തിക്കര്‍ അഹമ്മദ്, ഖുഷ്ദില്‍ ഷാ, മുഹമ്മദ് ഹസ്‌നൈന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് വസിം, നസീം ഷാ, ഷഹീന്‍ അഫ്രീദി, ഷാന്‍ മസൂദ്, ഉസ്മാന്‍ ഖാദിര്‍.

റിസര്‍വ് താരങ്ങള്‍: ഫഖര്‍ സമാന്‍, മുഹമ്മദ് ഹാരിസ്, ഷാനവാസ് ദഹാനി

Content Highlights: icc t20 world cup 2022, pakistan cricket, pakistan cricket team for world cup, sports news, cricket


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented