Photo: AP
സെന്റ് ജോണ്‍സ്: ട്വന്റി 20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റിന്‍ഡീസ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ നിക്കോളാസ് പുരന്‍ നയിക്കുന്ന ടീമില്‍ വെടിക്കെട്ട് താരം ആന്ദ്രേ റസ്സലില്ല എന്നത് ശ്രദ്ധേയമാണ്. ദീര്‍ഘ നാളായി ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സ്പിന്നര്‍ സുനില്‍ നരെയ്‌നെയും ടീമിലേക്ക് പരിഗണിച്ചില്ല.
റോവ്മാന്‍ പവലാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. യുവത്വത്തിനും പരിചയസമ്പത്തിനും ഒരേപോലെ പ്രാധാന്യം നല്‍കിയാണ് വിന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ലോകകപ്പിനു ശേഷം ആദ്യമായി സ്റ്റാര്‍ ഓപ്പണര്‍ എവിന്‍ ലൂയിസും ടീമിലെത്തിയിട്ടുണ്ട്.
2012, 2016 വര്‍ഷങ്ങളില്‍ ട്വന്റി 20 ലോകകപ്പ് നേടിയ വിന്‍ഡീസാണ് ചെറിയ ഫോര്‍മാറ്റില്‍ ഒന്നില്‍ കൂടുതല്‍ കിരീടങ്ങള്‍ നേടിയ ഏക ടീം.
ഇപ്പോള്‍ പ്രഖ്യാപിച്ച 15 അംഗ ടീമില്‍ ഇടംപിടിക്കാത്ത കളിക്കാര്‍ നിരാശപ്പെടേണ്ടതില്ലെന്നും കരീബിയന്‍ പ്രീമിയര്‍ ലീഗിലും ആഭ്യന്തര മത്സരങ്ങളിലും നന്നായി കളിച്ച് തയ്യാറായി നില്‍ക്കണമെന്നും സെലക്ഷന്‍ കമ്മിറ്റി തലവന്‍ ഡെസ്മണ്ട് ഹെയ്ന്‍സ് വ്യക്തമാക്കി. പരിക്കും മറ്റും കാരണം എപ്പോഴാണ് പകരക്കാരെ കണ്ടെത്തേണ്ടി വരുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്വന്റി 20 ലോകകപ്പിനുള്ള വിന്‍ഡീസ് ടീം:
നിക്കോളാസ് പുരന്‍ (ക്യാപ്റ്റന്‍), റോവ്മാന്‍ പവല്‍ (വൈസ് ക്യാപ്റ്റന്‍), യാന്നിക് കാരിയ, ജോണ്‍സണ്‍ ചാള്‍സ്, ഷെല്‍ഡണ്‍ കോട്രെല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ജേസണ്‍ ഹോള്‍ഡര്‍, അകീല്‍ ഹുസൈന്‍, അല്‍സാരി ജോസഫ്, ബ്രാന്‍ഡന്‍ കിങ്, എവിന്‍ ലൂയിസ്, കൈല്‍ മയേഴ്സ്, ഒബെദ് മക്കോയ്, റെയ്മണ്‍ റീഫര്‍, ഒഡീന്‍ സ്മിത്ത്.
Content Highlights: No Andre Russell as West Indies announce 15-man squad for t20 World Cup
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..