മെല്‍ബണില്‍ മഴ തകര്‍ത്തു; ന്യൂസീലന്‍ഡ് - അഫ്ഗാനിസ്താന്‍ മത്സരം ഉപേക്ഷിച്ചു


Photo: AFP

മെല്‍ബണ്‍: ട്വന്റി 20 ലോകകപ്പിന് മഴ ഭീഷണി തുരുന്നു. ബുധനാഴ്ച ന്യൂസീലന്‍ഡും അഫ്ഗാനിസ്താനും തമ്മില്‍ നടക്കാനിരുന്ന ഗ്രൂപ്പ് ഒന്നിലെ മത്സരം മഴ കാരണം ടോസ് പോലും ഇടാനാകാതെ ഉപേക്ഷിച്ചു.

ഇന്ത്യന്‍ സമയം 1.30-നായിരുന്നു മത്സരം ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ മഴ കനത്തതോടെ ആര്‍ക്കും ഗ്രൗണ്ടിലേക്ക് ഒന്ന് ഇറങ്ങാന്‍ പോലും സാധിച്ചില്ല. ബുധനാഴ്ച നടന്ന ഇംഗ്ലണ്ട് - അയര്‍ലന്‍ഡ് മത്സരവും മഴ മുടക്കിയിരുന്നു. ഒടുവില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമം അനുസരിച്ച് അയര്‍ലന്‍ഡ് അഞ്ചു വിക്കറ്റിന് വിജയിക്കുകയായിരുന്നു.

ഗ്രൂപ്പ് 1-ല്‍ രണ്ടു മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയന്റുമായി ന്യൂസീലന്‍ഡാണ് ഒന്നാം സ്ഥാനത്ത്. ഒരു പോയന്റ് മാത്രമുള്ള അഫ്ഗാന്‍ അവസാന സ്ഥാനത്താണ്.

Content Highlights: New Zealand vs Afghanistan Match abandoned without a ball being bowled due to rain


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


priyanka

2 min

ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP

Dec 8, 2022

Most Commented