ട്വന്റി 20 ലോകകപ്പിനുള്ള ന്യൂസീലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു, വില്യംസണ്‍ നയിക്കും


പുറംവേദനയെത്തുടര്‍ന്ന് പേസ് ബൗളര്‍ കൈല്‍ ജാമിസണ്‍ ടീമില്‍ നിന്ന് പുറത്തായി.

Photo: AFP

വെല്ലിങ്ടണ്‍: 2022 ട്വന്റി 20 ലോകകപ്പിനുള്ള ന്യൂസീലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. കെയ്ന്‍ വില്യംസണാണ് നായകന്‍. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. യുവതാരങ്ങളായ ഫിന്‍ അലനും മൈക്കില്‍ ബ്രെയ്‌സ്‌വെല്ലും ടീമിലിടം നേടി. ഡെവോണ്‍ കോണ്‍വെയാണ് ടീമിന്റെ വിക്കറ്റ് കീപ്പര്‍.

ലോകകപ്പിലെ പ്രധാന ശ്രദ്ധാകേന്ദ്രമായ മാര്‍ട്ടിന്‍ ഗപ്റ്റില്‍ ടീമിലിടം നേടിയിട്ടുണ്ട്. കരിയറിലെ ഏഴാമത്തെ ട്വന്റി 20 ലോകകപ്പിന് മത്സരിക്കാനൊരുങ്ങുകയാണ് ഗപ്റ്റില്‍. ഏറ്റവുമധികം ട്വന്റി 20 ലോകകപ്പുകളില്‍ പങ്കെടുത്ത ന്യൂസീലന്‍ഡ് താരം എന്ന റെക്കോഡ് ഗപ്റ്റിലിന് സ്വന്തമാകും. താരത്തിന്റെ അവസാ ട്വന്റി 20 ലോകകപ്പുമാണിത്.

പുറംവേദനയെത്തുടര്‍ന്ന് പേസ് ബൗളര്‍ കൈല്‍ ജാമിസണ്‍ ടീമില്‍ നിന്ന് പുറത്തായി. ടോഡ്ഡ് ആസില്‍, ടിം സീഫേര്‍ട്ട് എന്നിവരും ടീമിലിടം നേടിയില്ല. ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ന്യൂസീലന്‍ഡ് പാകിസ്താനും ബംഗ്ലാദേശും പങ്കെടുക്കുന്ന ത്രിരാഷ്ട്ര ട്വന്റി 20 പരമ്പരയില്‍ കളിക്കും.. ഒക്ടോബര്‍ ഏഴിനാണ് മത്സരം തുടങ്ങുന്നത്.

ട്വന്റി 20 ലോകകപ്പില്‍ ചിരവൈരികളായ ഓസ്‌ട്രേലിയയാണ് ന്യൂസീലന്‍ഡിന്റെ ആദ്യ എതിരാളികള്‍. അഫ്ഗാനിസ്താന്‍, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകളുമായും ന്യൂസീലന്‍ഡിന് മത്സരമുണ്ട്.

ന്യൂസീലന്‍ഡ് ടീം: കെയ്ന്‍ വില്യംസണ്‍, ഫിന്‍ അലന്‍, ട്രെന്റ് ബോള്‍ട്ട്, മൈക്കിള്‍ ബ്രെയ്‌സ്‌വെല്‍, മാര്‍ക്ക് ചാപ്പ്മാന്‍, ഡെവോണ്‍ കോണ്‍വേ, ലോക്കി ഫെര്‍ഗൂസന്‍, മാര്‍ട്ടിന്‍ ഗപ്റ്റില്‍, ആദം മില്‍നെ, ഡാരില്‍ മിച്ചല്‍, ജിമ്മി നീഷാം, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി

Content Highlights: t20 world cup 2022, icc t20 world cup 2022, t20wc 2022, new zealand squad for t20 world cup 2022, wc


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented