ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് പുതിയ ജഴ്‌സി, ടീസര്‍ പുറത്ത്


ഇത്തവണ ഓസ്‌ട്രേലിയയാണ് ട്വന്റി 20 ലോകകപ്പിന് വേദിയാകുന്നത്.

Photo: screen grab | twitter.com/mpl_sport

മുംബൈ: 2022 ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ ജഴ്‌സി. എം.പി.എല്ലാണ് പുതിയ ജഴ്‌സിയൊരുക്കുന്നത്. ജഴ്‌സിയുമായി ബന്ധപ്പെട്ട ടീസര്‍ വീഡിയോ എം.പി.എല്‍. സ്‌പോര്‍ട്‌സ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. നായകന്‍ രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശ്രേയസ്സ് അയ്യര്‍ എന്നിവരാണ് ടീസറിലുള്ളത്.

ടീസറില്‍ ജഴ്‌സിയുടെ നിറം വ്യക്തമാക്കിയിട്ടില്ല. ഇളം നീലനിറത്തിലുള്ള ജഴ്‌സിയായിരിക്കും ലോകകപ്പിനുണ്ടാകുക എന്നാണ് ആരാധകര്‍ പറയുന്നത്. ജഴ്‌സിയുടെ മുകളില്‍ ട്രാക്ക് സ്യൂട്ട് ധരിച്ചാണ് രോഹിത്തും സംഘവും ടീസറില്‍ പ്രത്യക്ഷപ്പെട്ടത്. എം.പി.എല്‍ ഇന്ത്യയ്ക്ക് വേണ്ടിയൊരുക്കുന്ന മൂന്നാം ജഴ്‌സിയാണിത്.

നിലവില്‍ കടുംനീല നിറത്തിലുള്ള ജഴ്‌സിയാണ് ഇന്ത്യന്‍ ടീം ധരിക്കുന്നത്. കഴിഞ്ഞ ട്വന്റി 20 ലോകകപ്പിലാണ് നിലവില്‍ ഇന്ത്യ ഉപയോഗിക്കുന്ന ജഴ്‌സി ആദ്യമായി പുറത്തിറക്കിയത്. എന്നാല്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് വേണ്ടവിധം തിളങ്ങാനായിരുന്നില്ല.

ഇത്തവണ ഓസ്‌ട്രേലിയയാണ് ട്വന്റി 20 ലോകകപ്പിന് വേദിയാകുന്നത്. ലോകകപ്പിന് മുന്നോടിയായി ഇന്ത്യ 15 അംഗ ടീമിനെ പ്രഖ്യാപിച്ചിരുന്നു. നാല് റിസര്‍വ് താരങ്ങളും ടീമിലുണ്ട്. രോഹിത് നയിക്കുന്ന ടീമില്‍ കെ.എല്‍.രാഹുലാണ് സഹനായകന്‍. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം നേടിയില്ല.

Content Highlights: t20 world cup 2022, new indian jersey, new indian cricket team jersey, sports news, cricket, mpl, in


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022

Most Commented