ആ ക്യാച്ചിന് വലിയവില കൊടുത്തു! യു.എ.ഇയെ മൂന്നുവിക്കറ്റിന് കീഴടക്കി നെതര്‍ലന്‍ഡ്‌സ്


Photo: twitter.com/ICC

വിക്ടോറിയ: ഐ.സി.സി. ട്വന്റി 20 ക്രിക്കറ്റ് ആദ്യ റൗണ്ട് മത്സരത്തില്‍ യു.എ.ഇയെ മൂന്ന് വിക്കറ്റിന് കീഴടക്കി നെതര്‍ലന്‍ഡ്‌സ്. യു.എ.ഇ. ഉയര്‍ത്തിയ 112 റണ്‍സ് വിജയലക്ഷ്യം നെതര്‍ലന്‍ഡ്‌സ് ഒരു പന്ത് ശേഷിക്കേ ഏഴുവിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഈ വിജയത്തോടെ ഗ്രൂപ്പ് എ-യില്‍ നെതര്‍ലന്‍ഡ്‌സ് രണ്ടാം സ്ഥാനത്തെത്തി.

ആദ്യം ബാറ്റുചെയ്ത യു.എ.ഇ. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സാണ് നേടിയത്. 47 പന്തുകളില്‍ നിന്ന് 41 റണ്‍സെടുത്ത ഓപ്പണര്‍ മുഹമ്മദ് വസീമാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. 18 റണ്‍സ് നേടിയ വൃത്യ അരവിന്ദും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. എന്നാല്‍ അവസാന ഓവറുകളില്‍ യു.എ.ഇ. ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീണു. ആറുബാറ്റര്‍മാര്‍ക്ക് രണ്ടക്കം പോലും കാണാനായില്ല. നെതര്‍ലന്‍ഡ്‌സിനായി ബാസ് ഡി ലീഡി മൂന്നോവറില്‍ 19 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റെടുത്തു. ഫ്രെഡ് ക്ലാസന്‍ രണ്ട് വിക്കറ്റ് നേടി.



112 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലന്‍ഡ്‌സിന് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ ഓവറുകളില്‍ അടിച്ചുതകര്‍ത്ത ഓപ്പണര്‍മാക്‌സ് ഓ ഡൗഡിന്റെ കരുത്തില്‍ ടീം കുതിച്ചു. എന്നാല്‍ മധ്യ ഓവറുകളില്‍ നന്നായി പന്തെറിഞ്ഞ് യു.എ.ഇ. മത്സരത്തിലേക്ക് തിരിച്ചുവന്നു. ഇതോടെ നെതര്‍ലന്‍ഡ്‌സിന് 76 റണ്‍സെടുക്കുന്നതിനിടെ ആറുവിക്കറ്റുകള്‍ നഷ്ടമായി. ഈ സമയത്ത് ക്രീസിലൊന്നിച്ച നായകന്‍ സ്‌കോട്ട് എഡ്വാര്‍ഡ്‌സും ടിം പ്രിംഗിളും വലിയ തകര്‍ച്ചയില്‍ നിന്ന് ടീമിനെ രക്ഷിച്ച് വിജയത്തിലേക്ക് നടിച്ചു.

ഒരു ഘട്ടത്തില്‍ വിജയം നേടുമെന്ന് തോന്നിച്ച യു.എ.ഇ. പടിക്കല്‍ കലമുടയ്ക്കുകയായിരുന്നു. മത്സരത്തില്‍ നിര്‍ണായകമായത് ടിം പ്രിംഗിളിന്റെ ക്യാച്ചാണ്. നേരിട്ട ആദ്യ പന്തില്‍ തന്നെ പ്രിംഗിള്‍ പുറത്താവേണ്ടതായിരുന്നു എന്നാല്‍ പ്രിംഗിളിന്റെ ക്യാച്ച് യു.എ.ഇ. നായകനും മലയാളിയുമായ സി.പി.റിസ്വാന്‍ വിട്ടുകളഞ്ഞത് കളിയില്‍ നിര്‍ണായകമായി. ജീവന്‍ ലഭിച്ച പ്രിംഗിള്‍ അവസാന ഓവറുകളില്‍ നേടിയ 15 റണ്‍സ് കളിയുടെ ഗതിമാറ്റി. 19-ാം ഓവറില്‍ പുറത്താകുമ്പോള്‍ താരം ടീമിനെ വിജയതീരത്തിനടുത്തെത്തിച്ചിരുന്നു.

അവസാന ഓവറില്‍ നെതര്‍ലന്‍ഡ്‌സിന് വിജയിക്കാന്‍ ആറുറണ്‍സായിരുന്നു വേണ്ടിയിരുന്നത്. നായകന്‍ സ്‌കോട്ട് എഡ്വര്‍ഡ്‌സും ലോഗന്‍ വാന്‍ ബീക്കുമാണ് ക്രീസിലുണ്ടായത്. സവാര്‍ ഫരീദിനെയാണ് യു.എ.ഇ. നായകന്‍ റിസ്വാന്‍ അവസാന ഓവര്‍ ചെയ്യാനായി പന്തേല്‍പ്പിച്ചത്. ആദ്യ മൂന്ന് പന്തില്‍ ഓരോ റണ്‍ വീതം വഴങ്ങിയ ഫരീദ് നാലാം പന്തില്‍ രണ്ട് റണ്‍സ് വിട്ടുനല്‍കി. ഇതോടെ രണ്ട് പന്തില്‍ ഒരു റണ്ണായി നെതര്‍ലന്‍ഡ്‌സിന്റെ വിജയം. അഞ്ചാം പന്തില്‍ വിജയറണ്‍ നേടിക്കൊണ്ട് നെതര്‍ലന്‍ഡ്‌സ് നായകന്‍ സ്‌കോട്ട് എഡ്വാര്‍ഡ്‌സ് ടീമിന് വിജയം സമ്മാനിച്ചു.

നെതര്‍ലന്‍ഡ്‌സിനുവേണ്ടി ഓ ഡൗഡ് 23 റണ്‍സെടുത്തപ്പോള്‍ കോളിന്‍ അക്കര്‍മാന്‍ 17 റണ്‍സ് നേടി. നായകന്‍ സ്‌കോട്ട് എഡ്വാര്‍ഡ്‌സ് 16 റണ്‍സെടുത്തും ലോഗന്‍ നാല് റണ്‍സ് നേടിയും പുറത്താവാതെ നിന്നു. യു.എ.ഇയ്ക്കായി ജുനൈദ് സിദ്ദിഖ് നാലോവറില്‍ 24 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റെടുത്തപ്പോള്‍ ബേസില്‍ ഹമീദ്, ആയന്‍, മെയ്യപ്പന്‍, സഹൂര്‍ ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

Content Highlights: icc t20 world cup 2022, netherlands vs uae, uae cricket team, uae cricket malayali, icc, t20wc


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented