സൂപ്പര്‍ 12ലേക്ക് അടുത്ത് നെതര്‍ലന്‍ഡ്‌സ്, തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിജയം


Photo: twitter.com/ICC

വിക്ടോറിയ: ഐ.സി.സി. ട്വന്റി 20 ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിന് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിജയം. നമീബിയയെ അഞ്ചുവിക്കറ്റിന് തകര്‍ത്താണ് നെതര്‍ലന്‍ഡ്‌സ് തുടര്‍ച്ചയായ രണ്ടാം വിജയം സ്വന്തമാക്കിയത്. നമീബിയ ഉയര്‍ത്തിയ 122 റണ്‍സ് വിജയലക്ഷ്യം നെതര്‍ലന്‍ഡ്‌സ് അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ മൂന്ന് പന്ത് ശേഷിക്കേ മറികടന്നു.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച നമീബിയ 20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സാണ് നേടിയത്. 48 പന്തുകളില്‍ നിന്ന് 43 റണ്‍സെടുത്ത യാന്‍ ഫ്രൈലിന്‍കും 19 പന്തില്‍ 20 റണ്‍സെടുത്ത മൈക്കിള്‍ വാന്‍ ലിംഗനും ടീമിനായി തിളങ്ങി. നമീബിയയ്ക്ക് വേണ്ടി ബാസ് ഡീ ലീഡി രണ്ടുവിക്കറ്റെടുത്തപ്പോള്‍ റോള്‍ഫ് വാന്‍ ഡെര്‍ മെര്‍വ്, ടിം പ്രിംഗിള്‍ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.



122 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലന്‍ഡ്‌സിനുവേണ്ടി 31 പന്തില്‍ നിന്ന് 39 റണ്‍സെടുത്ത ഓപ്പണര്‍ വിക്രംജിത്ത് സിങ്ങും 35 റണ്‍സ് നേടിയ മാക്‌സ് ഓ ഡൗഡും മികച്ച പ്രകടനം പുറത്തെടുത്തു. അവസാന ഓവറുകളില്‍ കത്തിക്കയറിയ ബാസ് ഡീ ലീഡിയാണ് ടീമിന്റെ വിജയശില്‍പ്പി. താരം രണ്ട് വിക്കറ്റും വീഴ്ത്തിയിരുന്നു. മത്സരത്തിലെ താരവും ലീഡിയാണ്. മൂന്ന് പന്തുകള്‍ ശേഷിക്കേ നെതര്‍ലന്‍ഡ്‌സ് വിജയം നേടി. നമീബിയയ്ക്ക് വേണ്ടി ജെ.ജെ. സ്മിത്ത് രണ്ട് വിക്കറ്റെടുത്തപ്പോള്‍ യാന്‍ ഫ്രൈലിന്‍ക്, ബര്‍ണാര്‍ഡ് ഷോള്‍ട്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

ഈ വിജയത്തോടെ നെതര്‍ലന്‍ഡ് ഗ്രൂപ്പ് എയില്‍ ഒന്നാമതെത്തി. രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയന്റാണ് ടീമിനുള്ളത്. ടീം ഏകദേശം സൂപ്പര്‍ 12 പ്രവേശനം ഉറപ്പിച്ചിട്ടുണ്ട്.

Content Highlights: t20 world cup 2022, netherlands vs namibia, icc t20 world cup, t20 world cup super 12 teams, sports


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented