ടി20 ലോകകപ്പ്: ശ്രീലങ്കയെ ഞെട്ടിച്ച് നമീബിയ, ഏഷ്യന്‍ ചാമ്പ്യന്‍മാരെ അട്ടിമറിച്ചത് 55 റണ്‍സിന്


ശ്രീലങ്കയ്‌ക്കെതിരെ ജയം നേടിയ നമീബിയൻ താരങ്ങളുടെ ആഹ്ലാദം | Photo: twitter.com/t20worldcup

ഗീലോങ് (ഓസ്‌ട്രേലിയ): ടി20 ലോകകപ്പിന് അട്ടിമറിയോടെ തുടക്കം. ഇന്ന് ആരംഭിച്ച ക്വാളിഫയര്‍ റൗണ്ടില്‍ ഏഷ്യ കപ്പ് ജേതാക്കളായ ശ്രീലങ്കയെ 55 റണ്‍സിന് തോല്‍പ്പിച്ച് നമീബിയയാണ് അട്ടിമറി ജയം നേടിയത്. നമീബിയ ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 19 ഓവറില്‍ 108 റണ്‍സിന് എല്ലാവരും പുറത്തായി. ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ നമീബിയന്‍ താരം യാന്‍ ഫ്രൈലിങ്ക് ആണ് കളിയിലെ താരം. 28 പന്തില്‍ 44 റണ്‍സ് നേടിയ ഫ്രൈലിങ്ക് രണ്ട് ലങ്കന്‍ വിക്കറ്റുകളും നേടി.

സ്‌കോര്‍: നമീബിയ- 20 ഓവറില്‍ 163-7, ശ്രീലങ്ക- 19 ഓവറില്‍ 108 ഓള്‍ ഔട്ട്.



വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്കയുടെ വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ വീഴ്ത്തി നമീബിയന്‍ ബൗളര്‍മാര്‍ സമ്മര്‍ദം തുടര്‍ന്നുകൊണ്ടിരുന്നു. ടീം സ്‌കോര്‍ 21ല്‍ എത്തിയപ്പോഴേക്കും ഓപ്പണര്‍മാര്‍ രണ്ടും കൂടാരം കയറി. പാത്തും നിസംഗ 9(10), കുശാല്‍ മെന്‍ഡിസ് 6(6) റണ്‍സ് വീതം മാത്രമാണ് നേടിയത്. ധനഞ്ജയ ഡിസില്‍വ 12(11), ധനുഷ്‌ക ഗുണതിലക 0(10 എന്നിവരും പെട്ടെന്ന് മടങ്ങിയപ്പോള്‍ ഏഷ്യന്‍ ചാമ്പ്യന്‍മാരുടെ സ്‌കോര്‍ 40ന് നാല് എന്ന നിലയിലേക്ക് വീണു.

ഭനുക രജപക്‌സെ 20(21), ക്യാപ്റ്റന്‍ ദസൂണ്‍ ഷാനക 29(23) എന്നിവര്‍ പൊരുതിയെങ്കിലും ഇരുവരും പുറത്തായതോടെ ലങ്ക അപകടം മണത്തു. സ്‌കോര്‍ 80-6 അവസാന ബാറ്ററായി എത്തി 11 റണ്‍സ് നേടി മഹേഷ് തീക്ഷണയാണ് പിന്നീട് രണ്ടക്കം കടന്ന ഏക ബാറ്റര്‍. നമീബിയക്ക് വേണ്ടി ഡേവിഡ് വീസ്, ബെര്‍ണാര്‍ഡ് ഷോള്‍സ്, ബെന്‍ ഷികോങ്കോ, യാന്‍ ഫ്രൈലിങ്ക് എന്നിവര് രണ്ട് വിക്കറ്റ് വീതവും ജെജെ സ്മിത് ഒരു വിക്കറ്റും വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത നമീബിയക്ക് വേണ്ടി ഫ്രൈലിങ്കിന് പുറമേ സ്മിത് 30*(16), ബാര്‍ഡ് 26(24), ലോഫ്റ്റി ഈറ്റന്‍ 20(12), നായകന്‍ ഇരാസ്മസ് 20(24) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ശ്രീലങ്കയ്ക്ക് വേണ്ടി പ്രമോദ് മധുഷാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ തീക്ഷണ, ചമീര, കരുണരത്‌നെ, ഹസരംഗ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. നെതര്‍ലന്‍ഡ്‌സ്, യുഎഇ എന്നിവര്‍ക്കെതിരെയാണ് ക്വാളിഫയറില്‍ ശ്രീലങ്കയുടെ ശേഷിക്കുന്ന മത്സരങ്ങള്‍.

ഓരോ ഗ്രൂപ്പില്‍ നിന്ന് രണ്ട് ടീമുകള്‍ വീതമാണ് സൂപ്പര്‍ 12 റൗണ്ടിലേക്ക് യോഗ്യത നേടുക. എ ഗ്രൂപ്പില്‍ ശ്രീലങ്ക, നമീബിയ, നെതര്‍ലന്‍ഡ്‌സ്, യുഎഇ എന്നിവരും ബി ഗ്രൂപ്പില്‍ അയര്‍ലന്‍ഡ്, സ്‌കോട്‌ലന്‍ഡ്, വെസ്റ്റിന്‍ഡീസ്, സിംബാബ്‌വെ എന്നിവരുമാണ് മത്സരിക്കുന്നത്.

Content Highlights: icc t20 world cup 2022, srilanka, namibia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Luis Suarez

1 min

ജയിച്ചിട്ടും പുറത്ത്; ടീ ഷര്‍ട്ട് കൊണ്ട് മുഖം മറച്ച്, സൈഡ് ബെഞ്ചില്‍ കണ്ണീരടക്കാനാകാതെ സുവാരസ് 

Dec 2, 2022

Most Commented