വിനയായത് പവര്‍പ്ലേയിലെ ടെസ്റ്റ് ബാറ്റിങ് ശൈലി, ഉത്തരവാദികള്‍ നായകനും ഉപനായകനും


അരുണ്‍ ജയകുമാര്‍

കെ.എൽ രാഹുൽ, രോഹിത് ശർമ | Photo: ANI

അഡലെയ്ഡ്: കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെ ഇത്തവണ കപ്പ്‌ ലക്ഷ്യമിട്ട് ഇന്ത്യന്‍ ടീം മിഷന്‍ ഓസ്‌ട്രേലിയക്ക് തുടക്കം കുറിച്ചിരുന്നു. രോഹിത്തിന്റെ കീഴില്‍ അക്രമണോത്സുകത മുഖമുദ്രയാക്കിയ ടീം ഇംഗ്ലണ്ടിലും നാട്ടിലും പോസിറ്റീവ് ബാറ്റിങിന്റെ വക്താക്കളായി പരമ്പര ജയങ്ങള്‍ ഒന്നിന് പിന്നാലെ ഒന്നായി സ്വന്തമാക്കി. ഇതായിരിക്കണം ടീമിന്റെ മുഖമുദ്ര എന്ന് പ്രഖ്യാപിച്ച ക്യാപ്റ്റന്‍ തന്നെ ഓസ്‌ട്രേലിയയില്‍ എത്തിയപ്പോള്‍ സ്വന്തം വാക്ക് മറന്നു. അതെ, ഈ ലോകകപ്പ് തോല്‍വിക്ക് കാരണക്കാര്‍ നായകനും ഉപനായകനുമാണ്, അതിലുപരി അവരുടെ ടി20യിലെ ടെസ്റ്റ് ബാറ്റിങ് ശൈലിയാണ്.

ടി20 ലോകകപ്പില്‍ സെമിയില്‍ ഇംഗ്ലണ്ടിനോട് ദയനീയമായി തോല്‍വി വഴങ്ങിയാണ് ഇന്ത്യ പുറത്തായത്. തോല്‍വിയിലും ടീമിനെ തള്ളിപ്പറയുന്നതല്ല മര്യാദയെന്നും താരങ്ങളും മനുഷ്യരാണെന്ന് തിരിച്ചറിവും അനിവാര്യമാണെങ്കിലും ഈ പുറത്താകലില്‍ ഇന്ത്യ പരിശോധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഐപിഎല്ലും മൂന്ന് ഇന്ത്യന്‍ ടീമിനുള്ള പ്രതിഭയുമൊക്കെയുണ്ടെന്ന് മേനിപറയാമെങ്കിലും എന്താണ് ഇന്ത്യയുടെ ഈ ഐസിസി ടൂര്‍ണമെന്റുകളിലെ തുടര്‍ തോല്‍വികള്‍ക്ക് കാരണം എന്ന് പരിശോധിക്കപ്പെടേണ്ടതാണ്.2022 ടി20 ലോകകപ്പില്‍ ഇന്ത്യയുടെ തോല്‍വിക്ക് പ്രധാന കാരണം പവര്‍പ്ലേയിലെ മെല്ലെപ്പോക്കാണ്. അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനും മാറി നില്‍ക്കാന്‍ കഴിയില്ല. ഇരുവരുടേയുംമെല്ലപ്പോക്ക് സെമിക്ക് മുന്‍പ് വരെ സൂര്യകുമാര്‍ യാദവ്, വിരാട് കോലി എന്നിവരുടെ പ്രകടനത്തില്‍ ശ്രദ്ധിക്കപ്പെടാതെ പോയി. എന്നാല്‍ പവര്‍പ്ലേയില്‍ എങ്ങനെയാണ് ബാറ്റ് ചെയ്യേണ്ടതെന്ന് ഇന്ത്യക്ക് സെമിയില്‍ ഇംഗ്ലണ്ട് ശരിക്കും കാണിച്ച് കൊടുത്തു.

നെതര്‍ലന്‍ഡ്‌സിനെതിരെ ഒരു അര്‍ധ സെഞ്ചുറി മാത്രമാണ് രോഹിത്തിന്റെ നേട്ടം. അതും രണ്ട് തവണ ഡച്ച് ഫീല്‍ഡര്‍മാര്‍ കൈവിട്ട ക്യാച്ചിന്റെ ആനുകൂല്യത്തില്‍. രണ്ട് അര്‍ധ സെഞ്ചുറി നേടിയ രാഹുലിന്റെ ഈ നേട്ടങ്ങള്‍ പക്ഷേ ദുര്‍ബലരായ ബംഗ്ലാദേശിനും സിംബാബ്‌വെയ്ക്കും എതിരെയാണ്. ഇരുവരും വലിയ സമ്മര്‍ദത്തിലാണ് ഇന്നിങ്‌സ് തുടങ്ങുന്നത് പതിവാക്കിയത്.

അഡലെയ്ഡ് പോലെ ബാറ്റിങിനേയും സ്‌ട്രോക് പ്ലേയേയും സഹായിക്കുന്ന ഒരു പിച്ചില്‍ പോലും രോഹിത്തും രാഹുലും വീണ്ടും തലതാഴ്ത്തി. അഡലെയ്ഡ് ആണ് ഓസ്‌ട്രേലിയയില്‍ ബിഗ് ബാഷില്‍ ഏറ്റവും വലിയ സ്‌കോര്‍ പിറക്കുന്ന ഗ്രൗണ്ട്. അവിടെ ഇംഗ്ലണ്ട് പോലെ ഒരു ശക്തമായ ടീമിനെ പരാജയപ്പെടുത്താന്‍ 180ല്‍ അധികം റണ്‍സ് വേണമായിരുന്നു. ഹെയ്ല്‍സും ബട്‌ലറും ബാറ്റ് വീശിയ നിലയ്ക്ക് ആണെങ്കില്‍ 200 പോലും വളരെ എളുപ്പത്തില്‍ അവര്‍ മറികടക്കുമായിരുന്നുവെന്ന് വേണം കരുതാന്‍.

ചോരുന്ന കൈകള്‍കൊണ്ട് ലോകകപ്പ് ഉയര്‍ത്താനാകില്ല

ക്യാച്ചസ് വിന്‍സ് മാച്ചസ്, റണ്‍സ് സേവ്ഡ് ഈസ് റണ്‍സ് സ്‌കോര്‍ഡ്...ക്രിക്കറ്റ് മൈതാനത്തിലെ ചില ബാലപാഠങ്ങളാണ് ഇത്. അത്ര മോശമായിരുന്നു ഇന്ത്യയുടെ ഫീല്‍ഡിങ് ഈ ലോകകപ്പില്‍. ശരാശരിക്കും താഴെ മാത്രമായി പലപ്പോഴും. ചോരുന്ന കൈകള്‍ നിലത്തിട്ടത്ത് നിരവധി ക്യാച്ചുകള്‍. ഫീല്‍ഡിലെ ചടുലതകൊണ്ട് ഒരു മികച്ച നേട്ടം പോലും ഓര്‍ത്തുവെക്കാന്‍ ഇല്ല. രവീന്ദ്ര ജഡേജയെപ്പോലെയൊരു ലോകോത്തര ഫീല്‍ഡറുടെ സേവനവും ഇന്ത്യക്ക് നഷ്ടമായത് തിരിച്ചടിയായി.

ഇംഗ്ലണ്ടിനെതിരെ ഇന്ന് നടന്ന ഒരു സംഭവം ഫീല്‍ഡിലെ അലംഭാവത്തിനുള്ള ഉദാരഹണമാണ്. ബട്‌ലര്‍ ഫൈന്‍ലെഗിലേക്ക് കളിച്ച ഒരു പന്ത് ഫീല്‍ഡ് ചെയ്ത മുഹമ്മദ് ഷമി റിലേ ത്രോക്ക് ശ്രമിച്ച്
ബട്‌ലറിനും ഹെയ്ല്‍സിനും ഒരുക്കിക്കൊടുത്തത് നാല് റണ്‍സ് ഓടിയെടുക്കാനുള്ള അവസരമാണ്. പോസിറ്റീവ് ആയി കളിക്കുന്ന ഇന്ത്യയെ വലിയ മത്സരങ്ങളില്‍ കാണാനേ കഴിയുന്നില്ല. ഗ്രൗണ്ടില്‍ ഒരു കില്ലര്‍ ആറ്റിറ്റിയൂട് ഇല്ലാതെ എങ്ങനെയാണ് എതിരാളികളെ വിറപ്പിക്കുക. ആത്മവിശ്വാസ നഷ്ടപ്പെട്ട് എതിരാളികളുടെ പിഴവിനായി കാത്തിരിക്കുന്ന പോലെയാണ് ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങളെ കണ്ടത്.

പാളിപ്പോയ ടീം സെലക്ഷന്‍

ടീം തിരഞ്ഞെടുപ്പിലും ഇന്ത്യക്ക് പാളിപ്പോയി. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും തകര്‍ത്തടിച്ച പലരേയും ഇന്ത്യ തഴഞ്ഞു. മലയാളി താരം സഞ്ജു സാംസണ്‍ ഒരു മികച്ച ഹിറ്ററാണ്. പോസിറ്റീവായി ബാറ്റ് ചെയ്യുന്ന താരമാണ്. ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ തുടങ്ങി നല്ല ഫോമിലുള്ള പല താരങ്ങളേയും ഇന്ത്യ ഒഴിവാക്കി. ദീപക് ഹൂഡയെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ട് പോയ ശേഷം പ്ലേയിങ് ഇലവനില്‍ അക്‌സര്‍ പട്ടേലിനെ ഇന്ത്യ പരീക്ഷിച്ചു. ബാറ്റ് കൊണ്ടും പന്തുകൊണ്ടും ഇന്ത്യക്ക് ഒരു സംഭാവനയും നല്‍കാന്‍ താരത്തിന് കഴിഞ്ഞില്ല.

ഫിനിഷറുടെ റോളില്‍ കൊണ്ടുപോയ ദിനേശ് കാര്‍ത്തിക്കിന്റെ ബാറ്റ് സൈലന്റ് മോഡിലായിരുന്നു. പകരം പന്തിനെ കൊണ്ടുവന്ന് മാറ്റമുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. ബൗളിങ്ങില്‍ ബുറയുടെ വിടവ് നികത്താന്‍ പോന്ന ഒരാളെ ഇന്ത്യക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. അര്‍ഷ്ദീപും ഭുവനേശ്വറും ഷമിയും മോശമാക്കിയില്ലെങ്കിലും ലോകകപ്പ് ജയിക്കാന്‍ പോന്ന പ്രകടനം ഇവരില്‍ നിന്ന് ഉണ്ടായില്ല. ആദ്യ ലോകകപ്പ് കളിക്കുന്ന അര്‍ഷ്ദീപ് പ്രതീക്ഷ നല്‍കുന്ന താരമാണെന്നത് മാത്രമാണ് ഇന്ത്യക്ക് ഭാവിയിലേക്കുള്ള നേട്ടം.

എന്തായാലും ഒന്‍പത് വര്‍ഷമായി ഒരു ഐസിസി കിരീടത്തിനായുള്ള ഇന്ത്യന്‍ കാത്തിരിപ്പ് നീളുകയാണ്. തെറ്റുകളും വീഴ്ചകളും തിരുത്തി ശക്തരായ ഒരു സംഘമായി ഇന്ത്യ മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കാം. എന്തായാലും ലോകകപ്പ് തോല്‍വിക്ക് പിന്നാലെ പല വമ്പന്‍മാരുടെ തലയും ഉരുളും എന്ന കാര്യത്തില്‍ സംശയമില്ല.

Content Highlights: rohit sharma, kl rahul, icc t20 world cup 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
crime

1 min

ലൈംഗികബന്ധത്തിനിടെ 67-കാരന്‍ മരിച്ചു: മൃതദേഹം ഉപേക്ഷിച്ചു; വീട്ടുജോലിക്കാരിയും ഭര്‍ത്താവും പിടിയില്‍

Nov 25, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented