ഇന്ത്യന്‍ വിജയത്തിനു പിന്നിലെ അദൃശ്യ സാന്നിധ്യം; രഘുവും കൈയിലെ ബ്രഷും സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്


ഈ മത്സരത്തിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു വ്യക്തിയുണ്ട് ഇന്ത്യന്‍ സംഘത്തില്‍. ഇന്ത്യയുടെ ത്രോഡൗണ്‍ സ്‌പെഷലിസ്റ്റായ രഘു

Photo: twitter.com

അഡ്ലെയ്ഡ്: ട്വന്റി-20 ലോകകപ്പില്‍ ആവേശം നിറഞ്ഞുനിന്ന ബംഗ്ലാദേശിനെതിരായ നിര്‍ണായക സൂപ്പര്‍ 12 മത്സരം നേരിയ വ്യത്യാസത്തിലാണ് ഇന്ത്യ ജയിച്ചുകയറിയത്. മഴ തടസ്സപ്പെടുത്തിയ മത്സരത്തില്‍ തകര്‍ത്തടിച്ച് മുന്നേറിയ ബംഗ്ലാദേശിനെ വിജയത്തിന് അഞ്ചു റണ്‍സകലെ പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്കായി.

ഈ മത്സരത്തിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു വ്യക്തിയുണ്ട് ഇന്ത്യന്‍ സംഘത്തില്‍. ഇന്ത്യയുടെ ത്രോഡൗണ്‍ സ്പെഷലിസ്റ്റായ രഘു. മഴ തടസപ്പെടുത്തിയ മത്സരം പുനരാരംഭിച്ച ശേഷം ഒരു കൈയില്‍ വെള്ളക്കുപ്പിയും മറുകൈയില്‍ ഒരു ബ്രഷുമായി ബൗണ്ടറിക്കപ്പുറത്ത് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന രഘുവിനെ ടിവിയില്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകും.ഇന്ത്യയുടെ പരിശീലക സംഘത്തിലെ ത്രോ ഡൗണ്‍ സ്‌പേഷ്യലിസ്റ്റായ രഘു ഇത്തരത്തില്‍ ഇന്ത്യന്‍ വിജയത്തിലെ അദൃശ്യ സാന്നിധ്യമായിരുന്നു. എങ്ങനെയെന്നല്ലേ? അഡ്ലെയ്ഡില്‍ മഴ പെയ്തതോടെ താരങ്ങള്‍ക്ക് ഫീല്‍ഡിങ് ദുഷ്‌കരമാകുമായിരുന്നു. എന്നാല്‍ താരങ്ങളുടെ സ്പൈക്ക്സിനടിയില്‍ പറ്റിപ്പിടിക്കുന്ന മണ്ണും പുല്ലും കൃത്യമായി വൃത്തിയാക്കുന്നതിനായിരുന്നു രഘു എന്ന് വിളിക്കുന്ന രാഘവേന്ദ്ര മൈതാനത്ത് ഓടിനടന്നത്.

ഫലമോ മഴയില്‍ കുതിര്‍ന്ന ഔട്ട്ഫീല്‍ഡില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഓടാനും മറ്റുമുള്ള പ്രയാസം ഇല്ലാതായി. രഘു കൃത്യമായി ഓരോ താരത്തിനും അടുത്തെത്തി അവരുടെ സ്പൈക്ക്സിന്റെ അടിഭാഗം വൃത്തിയാക്കി കൊടുക്കുന്നുമുണ്ടായിരുന്നു. ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യം ഇന്ത്യയെ ഞെട്ടിച്ച ബംഗ്ലാദേശ് ഓപ്പണര്‍ ലിറ്റണ്‍ ദാസ് റണ്ണൗട്ടാകാന്‍ കാരണവും മഴ പെയ്ത് മൈതാനത്ത് രൂപപ്പെട്ട വഴുക്കലായിരുന്നു. 27 പന്തില്‍ നിന്ന് 60 റണ്‍സെടുത്ത ദാസ്, കെ.എല്‍ രാഹുലിന്റെ നേരിട്ടുള്ള ത്രോയിലാണ് പുറത്തായത്. രണ്ടാം റണ്ണിനുള്ള ഓട്ടത്തിനിടെ ദാസ് പിച്ചിനടുത്ത് വെച്ച് സ്ലിപ്പായി. ഈ സമയം കൊണ്ട് രാഹുല്‍ സ്റ്റമ്പിളക്കുകയായിരുന്നു.

രഘുവിന്റെ പ്രവൃത്തി കാരണം ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് മികച്ച ഗ്രിപ്പോടുകൂടി മൈതാനത്ത് പന്തെറിയാന്‍ സാധിക്കുകയും തെന്നിവീണ് പരിക്ക് പറ്റാനുള്ള സാധ്യത കുറയ്ക്കാന്‍ സാധിക്കുകയും ചെയ്തു. മത്സര ശേഷം സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് രഘുവിന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് രംഗത്ത് വന്നിട്ടുള്ളത്.

Content Highlights: man behind india victory sidearm thrower raghu circles around Adelaide to clean up players spikes


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented