ട്വന്റി 20 ലോകകപ്പിനുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു, മഹ്‌മുദുള്ള പുറത്ത്


ലിട്ടണ്‍ ദാസ്, യാസിര്‍ അലി, നൂറുള്‍ ഹസ്സന്‍, ഹസ്സന്‍ മഹ്‌മൂദ്, നജ്മുള്‍ ഹൊസെയ്ന്‍ ഷാന്റോ എന്നിവര്‍ ടീമിലിടം നേടി

Photo: AP

മിര്‍പുര്‍: 2022 ട്വന്റി 20 ലോകകപ്പിനുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു. സീനിയര്‍ താരവും മുന്‍ നായകനുമായ മഹ്‌മുദുള്ള ടീമില്‍ നിന്ന് പുറത്തായി. ഷാക്കിബ് അല്‍ ഹസ്സനാണ് നായകന്‍.

ഫോമില്ലായ്മ മൂലമാണ് മഹ്‌മുദുള്ള ടീമില്‍ നിന്ന് പുറത്തായത്. ലിട്ടണ്‍ ദാസ്, യാസിര്‍ അലി, നൂറുള്‍ ഹസ്സന്‍, ഹസ്സന്‍ മഹ്‌മൂദ്, നജ്മുള്‍ ഹൊസെയ്ന്‍ ഷാന്റോ എന്നിവര്‍ ടീമിലിടം നേടി. പര്‍വേസ് ഹൊസെയ്ന്‍ ഇമോണ്‍, അനാമുള്‍ ഹഖ്, മെഹ്ദി ഹസ്സന്‍, മുഹമ്മദ് നയിം എന്നിവരും ടീമില്‍ നിന്ന് പുറത്തായി.

ഏഷ്യാകപ്പില്‍ മോശം പ്രകടനം പുറത്തെടുത്ത മിക്ക താരങ്ങളെയും ബംഗ്ലാദേശ് ടീമില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. ടീമിന്റെ വിശ്വസ്ത താരമായ മഹ്‌മുദുള്ള കഴിഞ്ഞ എട്ട് ട്വന്റി 20 മത്സരങ്ങളില്‍ നിന്നായി വെറും 151 റണ്‍സ് മാത്രമാണ് നേടിയത്.

ലോകകപ്പിന് മുന്നോടിയായി പ്രഖ്യാപിച്ച ടീമുമായി ബംഗ്ലാദേശ് ന്യൂസീലന്‍ഡില്‍ ത്രിരാഷ്ട്ര ടൂര്‍ണമെന്റ് കളിക്കും. പാകിസ്താനാണ് മറ്റൊരു ടീം. ഒക്ടോബര്‍ ഏഴുമുതല്‍ 14 വരെയാണ് മത്സരങ്ങള്‍ നടക്കുന്നത്.

Content Highlights: icc t20 world cup 2022, bangladesh cricket, bangladesh squad, mahmudullah, sports news, cricket news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


ശശി തരൂർ,മല്ലികാർജുൻ ഖാർഗേ

2 min

ട്വിസ്റ്റ്; ഖാര്‍ഗെ -തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങി, ആന്റണിയുടെ ഒപ്പ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിക്ക്

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented