ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ സെമിയിലെത്താന്‍ 30 ശതമാനം മാത്രം സാധ്യത: കപില്‍ ദേവ്


Photo: PTI

ലഖ്‌നൗ: 2022 ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ സാധ്യതകളെക്കുറിച്ച് സംസാരിച്ച് ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവ്. ഇന്ത്യയ്ക്ക് ആദ്യമായി ലോകകപ്പ് കിരീടം സമ്മാനിച്ച കപില്‍ ദേവ് രോഹിത്തിനും സംഘത്തിനും കിരീടസാധ്യത കുറവാണെന്നാണ് വ്യക്തമാക്കിയത്.

ഇന്ത്യ ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ കയറാന്‍ വെറും 30 ശതമാനം മാത്രമാണ് സാധ്യതയെന്ന് കപില്‍ ദേവ് പറഞ്ഞു. ലഖ്‌നൗവില്‍ വെച്ച് നടന്ന ഒരു സ്വകാര്യ ചടങ്ങിനിടെയാണ് കപില്‍ ദേവ് ഇക്കാര്യമറിയിച്ചത്.



' ട്വന്റി 20 ക്രിക്കറ്റ് പ്രവചനാതീതമാണ്. തുടര്‍ച്ചായി ടീമുകള്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. ഇന്ത്യയുടെ ലോകകപ്പ് കിരീടസാധ്യതയെക്കുറിച്ച് സംസാരിക്കാന്‍ ബുദ്ധിമുട്ടാണ്. ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യതകളില്‍ തന്നെ എനിക്ക് ആശങ്കയുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യത വെറും 30 ശതമാനം മാത്രമാണ്'- കപില്‍ ദേവ് പറഞ്ഞു.

ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പ് ശക്തമാണെന്നും കപില്‍ ദേവ് പറഞ്ഞു. സൂര്യകുമാറിനെപ്പോലെ ഫോമിലുള്ള ഒരു താരം ടീമുലുള്ളത് രോഹിത് ശര്‍മ, വിരാട് കോലി, കെ.എല്‍.രാഹുല്‍ തുടങ്ങിയവര്‍ക്ക് പ്രചോദനമാകുമെന്നും അതിനാല്‍ അവര്‍ക്ക് മികച്ച ഫോം കണ്ടെത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12-ല്‍ ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യ മത്സരിക്കുന്നത്. പാകിസ്താന്‍, ദക്ഷിണാഫ്രിക്ക എന്നീ ശക്തരായ ടീമുകളും ഈ ഗ്രൂപ്പിലാണ്. ആദ്യ മത്സരത്തില്‍ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളി.

Content Highlights: icc t20 world cup 2022, t20 world cup 2022,kapil dev, indian cricket team, india vs pakistan, sports


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented