ലോകകപ്പ് പ്രധാനപ്പെട്ടത് തന്നെ; എന്നാല്‍ അതിലും പ്രധാനമാണ് ബുംറയുടെ കരിയര്‍ - രോഹിത്


Photo: AFP

മെല്‍ബണ്‍: പരിക്ക് കാരണം ജസ്പ്രീത് ബുംറയ്ക്ക് ട്വന്റി 20 ലോകകപ്പ് നഷ്ടമായ സംഭവത്തില്‍ ആദ്യമായി പ്രതികരിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ബുംറയുടെ അഭാവം ലോകകപ്പിനൊരുങ്ങുന്ന ടീം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ്. ബുംറയ്ക്ക് ആറാഴ്ചയെങ്കിലും വിശ്രമം വേണ്ടിവരും.

ലോകകപ്പ് പ്രധാനപ്പെട്ടതാണെങ്കിലും ബുംറയുടെ കരിയര്‍ അതിനേക്കാള്‍ പ്രധാനപ്പെട്ടതാണെന്ന് പറഞ്ഞ രോഹിത് ഇപ്പോള്‍ 27-28 വയസ് മാത്രം പ്രായമുള്ള താരത്തിന് ഇനിയും മുന്നോട്ട് ധാരാളം സമയം ശേഷിക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. മെല്‍ബണില്‍ ട്വന്റി 20 ലോകകപ്പിന് മുമ്പുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രോഹിത്.



''ബുംറയുടെ പരിക്കിനെ കുറിച്ച് ഒട്ടേറെ വിദഗ്ധരോട് സംസാരിച്ചിരുന്നു. എന്നാല്‍ ഫലപ്രദമായ ഒരു മറുപടി ആരില്‍ നിന്നും ലഭിച്ചില്ല. ലോകകപ്പ് ഏറെ പ്രധാനപ്പെട്ടത് തന്നെയാണ്, പക്ഷേ അതിലും പ്രധാനപ്പെട്ടതാണ് ബുംറയുടെ കരിയര്‍. അദ്ദേഹത്തിനിപ്പോള്‍ 27-28 വയസ് മാത്രമേയുള്ളൂ, ബുംറയ്ക്ക് മുന്നില്‍ ഇനിയും ഒട്ടേറെ കാലം ശേഷിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ അത്തരമൊരു റിസ്‌ക് എടുക്കാനാകില്ല. നമ്മള്‍ സംസാരിച്ച എല്ലാ വിദഗ്ധരും ഇതേ കാര്യമാണ് പറഞ്ഞത്. ബുംറയ്ക്ക് മുന്നില്‍ ഇനിയും ക്രിക്കറ്റ് ബാക്കിയുണ്ട്. ഒട്ടെറെ മത്സരങ്ങളില്‍ ഇനിയും പങ്കെടുത്ത് ടീം ഇന്ത്യയെ വിജയങ്ങളില്‍ സഹായിക്കാന്‍ അദ്ദേഹത്തിനാകും. ബുംറയുടെ അഭാവം ടീമിന് തിരിച്ചടിയാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.'' - രോഹിത് വ്യക്തമാക്കി.


ബുംറയ്ക്ക് പകരം പേസര്‍ മുഹമ്മദ് ഷമിയെ ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlights: Jasprit Bumrah s career is more important than this T20 World Cup Rohit Sharma


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented