കത്തിക്കയറി ക്യാംഫര്‍, സ്‌കോട്‌ലന്‍ഡിനെ തകര്‍ത്ത് അയര്‍ലന്‍ഡ്


Photo: twitter.com/ICC

ടാസ്മാനിയ: ഐ.സി.സി. ട്വന്റി 20 ലോകകപ്പ് പ്രാഥമിക ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ അയര്‍ലന്‍ഡിന് വിജയം. ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ അയര്‍ലന്‍ഡ് സ്‌കോട്‌ലന്‍ഡിനെ ആറുവിക്കറ്റിന് തകര്‍ത്തു. സ്‌കോട്‌ലന്‍ഡ് ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം അയര്‍ലന്‍ഡ് 19 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. മികച്ച ഓള്‍റൗണ്ട് പ്രകടനം നടത്തിയ കര്‍ട്ടിസ് ക്യാംഫറാണ് അയര്‍ലന്‍ഡിന്റെ ഹീറോ.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച സ്‌കോട്‌ലന്‍ഡ് നിശ്ചിത ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. വെറും 55 പന്തുകളില്‍ നിന്ന് ആറ് ഫോറിന്റെയും നാല് സിക്‌സിന്റെയും അകമ്പടിയോടെ 86 റണ്‍സ് നേടിയ ഓപ്പണര്‍ മൈക്കിള്‍ ജോണ്‍സാണ് സ്‌കോട്‌ലന്‍ഡിന്റെ ഹീറോ. 37 റണ്‍സെടുത്ത നായകന്‍ റിച്ചി ബെറിങ്ടണും മികച്ച പ്രകടനം പുറത്തെടുത്തു. അയര്‍ലന്‍ഡിനായി കര്‍ട്ടിസ് ക്യാംഫര്‍ രണ്ടോവറില്‍ ഒന്‍പത് റണ്‍സ് മാത്രം നേടി രണ്ടുവിക്കറ്റെടുത്തു.



177 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡിനായി അഞ്ചാമനായി ഇറങ്ങിയ ക്യാംഫര്‍ അടിച്ചുതകര്‍ത്തു. രണ്ട് വിക്കറ്റ് വീഴ്ത്തിയ ക്യാംഫര്‍ വെറും 32 പന്തുകളില്‍ നിന്ന് ഏഴ് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും സഹായത്തോടെ പുറത്താവാതെ 72 റണ്‍സാണ് അടിച്ചെടുത്തത്. ഒരു ഘട്ടത്തില്‍ 61 റണ്‍സെടുക്കുന്നതിനിനെ നാല് വിക്കറ്റ് നഷ്ടപ്പെട്ട അയര്‍ലന്‍ഡിനെ ക്യാംഫര്‍ ഒറ്റയ്ക്ക് വിജയത്തിലെത്തിക്കുകയായിരുന്നു. പുറത്താവാതെ 39 റണ്‍സ് നേടിയ ജോര്‍ജ് ഡോക്ക്‌റെലിനെ കൂട്ടുപിടിച്ച് ക്യാംഫര്‍ അഞ്ചാം വിക്കറ്റില്‍ 119 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ട് പടുത്തുയര്‍ത്തി ടീമിനെ വിജയത്തിലെത്തിച്ചു. അയര്‍ലന്‍ഡിന്റെ ട്വന്റി 20 ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് സ്വന്തമാക്കിയത്.

സ്‌കോട്‌ലന്‍ഡിനായി മാര്‍ക്ക് വാട്ട്, ബ്രാഡ് വീല്‍, സഫ്‌യാന്‍ ഷരീഫ്, മൈക്കിള്‍ ലീസ്‌ക് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. ഈ വിജയത്തോടെ അയര്‍ലന്‍ഡ് സൂപ്പര്‍ 12 പ്രതീക്ഷകള്‍ സജീവമാക്കി. ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെ സിംബാബ്‌വെ പരാജയപ്പെടുത്തിയിരുന്നു. ഈ വിജയത്തോടെ അയര്‍ലന്‍ഡ് ഗ്രൂപ്പ് ബിയില്‍ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി.

Content Highlights: icc t20 world cup 2022, t20 world cup 2022, ireland vs scotland,ireland cricket, icct20wc, sports


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented