ജാക്കറ്റ് മണത്തുനോക്കി കണ്ടുപിടിച്ച് അശ്വിന്‍, ചിരിയടക്കാനാവാതെ ആരാധകര്‍


Photo: AFP

ബ്രിസ്‌ബേന്‍: 2022 ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനല്‍ പോരാട്ടത്തിനൊരുങ്ങുകയാണ്. സെമിയില്‍ കരുത്തരായ ഇംഗ്ലണ്ടാണ് മുന്‍ ചാമ്പ്യന്മാരായ ഇന്ത്യയുടെ എതിരാളി. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ സിംബാബ്‌വെയെ തകര്‍ത്തുകൊണ്ട് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യ സെമി ഫൈനലിലെത്തിയത്.

സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തിനിടെ രസകരമായ ഒരു സംഭവമരങ്ങേറി. മത്സരത്തിന്റെ ടോസിനിടെയാണ് ഈ രംഗമുണ്ടായത്. ടോസിനിടെ സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഇതിനിടെ ഗ്രൗണ്ടില്‍ അശ്വിനെ കാണാമായിരുന്നു. പരിശീലനം മതിയാക്കി ഗ്രൗണ്ട് വിടാനൊരുങ്ങുന്ന അശ്വിനെയും രോഹിത്തിനൊപ്പം ക്യാമറ ഒപ്പിയെടുത്തു.

പരിശീലനം നിര്‍ത്തിയ അശ്വിന്‍ രണ്ട് ജാക്കറ്റുകള്‍ ഗ്രൗണ്ടില്‍ കിടക്കുന്നത് കണ്ടു. അതിലേതാണ് തന്റേതെന്ന് കണ്ടെത്താന്‍ താരത്തിന് സാധിച്ചില്ല. ഇതേത്തുടര്‍ന്ന് അശ്വിന്‍ വേറിട്ടൊരു മാര്‍ഗം സ്വീകരിച്ചു. രണ്ടും എടുത്ത് മണപ്പിച്ചുനോക്കി. അതിലൊന്ന് തോളത്തിട്ട് താരം ഗ്രൗണ്ട് വിട്ടു. മത്സരം കഴിഞ്ഞ് രണ്ട് ദിസവമായെങ്കിലും ഈ വീഡിയോ ഇപ്പോഴാണ് വൈറലായത്.

സമൂഹമാധ്യമങ്ങളിലൂടെ വൈറലായ വീഡിയോ മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ് ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. ' ആഷ് നിങ്ങളെന്താണ് മണക്കുന്നത്' എന്ന തലക്കെട്ടോടെയാണ് ഹര്‍ഭജന്‍ വീഡിയോ പങ്കുവെച്ചത്. മത്സരത്തില്‍ ഇന്ത്യ സിംബാബ്‌വെയെ 71 റണ്‍സിനാണ് തകര്‍ത്തത്.

Content Highlights: icc t20 world cup 2022, icct20 world cup, ashwin, ashwin jacket, ashwin funny video, sports news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented