ഇംഗ്ലണ്ടിനെതിരായ തോല്‍വി സഹിക്കാനായില്ല, കണ്ണീരണിഞ്ഞ് രോഹിത് ശര്‍മ- വീഡിയോ


Photo: AFP

അഡ്‌ലെയ്ഡ്: അങ്ങനെ 2022 ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയുടെ കിരീടപ്രതീക്ഷകള്‍ അവസാനിച്ചു. നിര്‍ണായകമായ സെമി ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ട് ഇന്ത്യയെ 10 വിക്കറ്റിന് നാണംകെടുത്തി ഫൈനലിലേക്ക് പ്രവേശിച്ചു. ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം വെറും 16 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ ഇംഗ്ലണ്ട് ഓപ്പണര്‍മാരായ ജോസ് ബട്‌ലറും അലക്‌സ് ഹെയ്ല്‍സും ചേര്‍ന്ന് അടിച്ചെടുത്തു.

മത്സരത്തിലെ നായകന്‍ രോഹിത് ശര്‍മയുടെ മെല്ലെപ്പോക്ക് ബാറ്റിങ് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. താരം മത്സരത്തില്‍ 28 പന്തില്‍ നിന്ന് 27 റണ്‍സാണ് നേടിയത്. മത്സരശേഷം രോഹിത് കണ്ണീരണിഞ്ഞതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാവിഷയം.

മത്സരശേഷം ഡഗ്ഔട്ടിലെത്തിയ രോഹിത്തിന് സങ്കടം അടക്കാനായില്ല. തലതാഴ്ത്തി ഇന്ത്യന്‍ നായകന്‍ കണ്ണീരണിഞ്ഞു. ഇത് കണ്ട ഇന്ത്യന്‍ ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് രോഹിത്തിനെ ആശ്വസിപ്പിച്ചു. മത്സരത്തില്‍ ഒരു തരത്തിലും ആധിപത്യം പുലര്‍ത്താതെയാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്.

ഇന്ത്യയെ കീഴടക്കിയ ഇംഗ്ലണ്ട് ഫൈനലില്‍ പാകിസ്താനെ നേരിടും. ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചിരുന്നുവെങ്കില്‍ ഇന്ത്യ-പാകിസ്താന്‍ സ്വപ്ന ഫൈനലിന് ട്വന്റി 20 ലോകകപ്പ് വേദിയായേനേ.

Content Highlights: icc t20 world cup 2022, rohit sharma, rohit crying, rohit sharma crying, india vs england, sports ne

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented