രണ്ടാം സന്നാഹമത്സരത്തിന് തയ്യാറെടുത്ത് ഇന്ത്യ, ന്യൂസീലന്‍ഡിനെ നേരിടും


Photo: twitter.com/BCCI

ബ്രിസ്‌ബേന്‍: ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് മുന്നോടിയായി ഇന്ത്യ അവസാന സന്നാഹ മത്സരത്തിനിറങ്ങുന്നു. ബ്രിസ്‌ബേനില്‍ ഒക്ടോബര്‍ 19 ന് നടക്കുന്ന മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പായ ന്യൂസീലന്‍ഡാണ് ഇന്ത്യയുടെ എതിരാളി. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 നാണ് മത്സരം.

ആദ്യ സന്നാഹ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ കീഴടക്കിയതിന്റെ ആവേശത്തിലാണ് ഇന്ത്യ ന്യൂസീലന്‍ഡിനെതിരേ കളിക്കാനിറങ്ങുന്നത്. അവിശ്വസനീയ ബൗളിങ് പ്രകടനം കാഴ്ചവെച്ച മുഹമ്മദ് ഷമിയുടെ കരുത്തിലാണ് ഇന്ത്യ വിജയം നേടിയത്. ഒക്ടോബര്‍ 23 ന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ സൂപ്പര്‍ 12 ലെ ആദ്യ മത്സരം.

ന്യൂസീലന്‍ഡിനെതിരായ മത്സരത്തില്‍ മുഹമ്മദ് ഷമിയെ ആദ്യ ഇലവനില്‍ കളിപ്പിച്ചേക്കും. സീനിയര്‍ താരങ്ങളായ കെ.എല്‍.രാഹുലും വിരാട് കോലിയും രോഹിത് ശര്‍മയും വിശ്രമമെടുത്തേക്കും. ഇതുവരെ ഫോമിലേക്ക് വരാത്ത ഋഷഭ് പന്തിന് ന്യൂസീലന്‍ഡിനെതിരായ മത്സരം നിര്‍ണായകമാണ്. നന്നായി റണ്‍സ് വഴങ്ങുന്ന ഹര്‍ഷല്‍ പട്ടേലും ഫോം തെളിയിക്കേണ്ടിയിരിക്കുന്നു.

ആദ്യ സന്നാഹമത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റാണ് ന്യൂസീലന്‍ഡ് ഇന്ത്യയ്‌ക്കെതിരേ കളിക്കാനിറങ്ങുന്നത്. സൂപ്പര്‍ 12 ന് മുന്നോടിയായി ന്യൂസീലന്‍ഡിന് ആത്മവിശ്വാസം വീണ്ടെടുക്കേണ്ടതുണ്ട്. സൂപ്പര്‍ 12-ലെ ആദ്യ പോരാട്ടത്തില്‍ കിവീസിന് ആതിഥേയരായ ഓസ്‌ട്രേലിയയാണ് എതിരാളി.

Content Highlights: icc t20 worldcup 2022, cricket world cup, india vs new zealand, india vs new zealand warm up match


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented