ബാറ്റര്‍മാര്‍ക്ക് പിന്നാലെ ബൗളര്‍മാരും തിളങ്ങി; നെതര്‍ലന്‍ഡ്‌സിനെ 56 റണ്‍സിന് തകര്‍ത്ത് ഇന്ത്യ


Photo: AFP

സിഡ്‌നി: ട്വന്റി 20 ലോകകപ്പില്‍ സൂപ്പര്‍ 12 പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സിനെ 56 റണ്‍സിന് തകര്‍ത്ത് ഇന്ത്യ സെമി സാധ്യതകള്‍ സജീവമാക്കി. ഇന്ത്യ ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നെതര്‍ലന്‍ഡ്‌സിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

ബാറ്റര്‍മാര്‍ക്ക് പിന്നാലെ ബൗളര്‍മാരും ഇന്ത്യയ്ക്കായി തിളങ്ങി. ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, അക്ഷര്‍ പട്ടേല്‍, ആര്‍. അശ്വിന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് ഷമി ഒരു വിക്കറ്റെടുത്തു.



180 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത നെതര്‍ലന്‍ഡ്‌സിന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. ഏഴാമനായി ഇറങ്ങി 14 പന്തില്‍ നിന്ന് 20 റണ്‍സെടുത്ത ടിം പിംഗിളാണ് അവരുടെ ടോപ് സ്‌കോറര്‍. മാക്‌സ് ഒഡൗഡ് (10 പന്തില്‍ 16), ബാസ് ഡി ലീഡ് (23 പന്തില്‍ 16), കോളിന്‍ അക്കെര്‍മാന്‍ (21 പന്തില്‍ 17), ഷാരിസ് അഹമ്മദ് (11 പന്തില്‍ 16*) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി.

ഇന്ത്യന്‍ വംശജനായ വിക്രംജിത് സിങ്ങിന് ഒരു റണ്‍ മാത്രമേ നേടാനായുള്ളൂ. ടോം കൂപ്പര്‍ (9), ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വേര്‍ഡ്‌സ് (5), ലോഗന്‍ വാന്‍ ബീക് (3), ഫ്രെഡ് ക്ലാസ്സെന്‍ (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ, ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവര്‍ അര്‍ധ സെഞ്ചുറികളുമായി തിളങ്ങിയപ്പോള്‍ 20 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധ സെഞ്ചുറി നേടിയ കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 44 പന്തുകള്‍ നേരിട്ട കോലി രണ്ടു സിക്‌സും മൂന്ന് ബൗണ്ടറിയുമടക്കം 62 റണ്‍സോടെ പുറത്താകാതെ നിന്നു.

ഫോമിലേക്ക് മടങ്ങിയെത്തിയ രോഹിത് 39 പന്തില്‍ നിന്ന് മൂന്ന് സിക്‌സും നാല് ഫോറുമടക്കം 53 റണ്‍സെടുത്തു. ഒമ്പത് റണ്‍സ് മാത്രമെടുത്ത് പുറത്തായ കെ.എല്‍ രാഹുല്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പരാജയമായി. രാഹുല്‍ പുറത്തായ ശേഷം രോഹിത്തും കോലിയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 56 പന്തില്‍ നിന്ന് 73 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

പിന്നാലെ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച കോലി - സൂര്യകുമാര്‍ യാദവ് സഖ്യം 48 പന്തില്‍ നിന്ന് 95 റണ്‍സാണ് അടിച്ചെടുത്തത്. പതിവുപോലെ തകര്‍ത്തടിച്ച സൂര്യകുമാര്‍ വെറും 25 പന്തില്‍ നിന്ന് ഒരു സിക്‌സും ഏഴ് ഫോറുമടക്കം 51 റണ്‍സോടെ പുറത്താകാതെ നിന്നു. ഇന്നിങ്‌സിലെ അവസാന പന്ത് സിക്‌സറിന് പറത്തിയാണ് താരം അര്‍ധ സെഞ്ചുറി തികച്ചത്.

നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നെതര്‍ലന്‍ഡ്സിന് വേണ്ടി ഫ്രെഡ് ക്ലാസന്‍, പോള്‍ വാന്‍ മെക്കീരന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Updating ...

Content Highlights: icc t20 world cup 2022, t20 world cup, india vs netherlands, indian cricket, virat kohli, indivsned


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented