ഇന്ത്യ ഇന്ന് മൂന്നാം മത്സരത്തിനിറങ്ങും, ടി20 ലോകകപ്പില്‍ എതിരാളികള്‍ ദക്ഷിണാഫ്രിക്ക


Photo:facebook.com/IndianCricketTeam

പെര്‍ത്ത്: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഞായറാഴ്ച മുഖാമുഖം വരുമ്പോള്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ലക്ഷ്യമിടുന്നത് ഗ്രൂപ്പ് രണ്ടിലെ ഒന്നാംസ്ഥാനവും സെമിഫൈനല്‍ ബര്‍ത്തും. ആദ്യമത്സരങ്ങളില്‍ പാകിസ്താനെയും ഹോളണ്ടിനെയും തോല്‍പ്പിച്ച ഇന്ത്യ ഉജ്ജ്വലഫോമിലാണ്. കഴിഞ്ഞമത്സരത്തില്‍ ബംഗ്ലാദേശിനെ 104 റണ്‍സിന് തകര്‍ത്ത ദക്ഷിണാഫ്രിക്കയും അപകടസൂചനകള്‍ നല്‍കിക്കഴിഞ്ഞു. സിംബാബ്വേക്കെതിരേ ഉറപ്പായും ജയിക്കുമായിരുന്ന മത്സരം മഴയെടുത്തില്ലായിരുന്നെങ്കില്‍ ദക്ഷിണാഫ്രിക്കയ്ക്കും ഇന്ത്യക്കൊപ്പം തുല്യ പോയന്റാകുമായിരുന്നു.

പെര്‍ത്തിലെ വാക്ക ഗ്രൗണ്ടിലാണ് പരമ്പരാഗതമായി അന്താരാഷ്ട്ര മത്സരങ്ങള്‍ നടന്നിരുന്നത്. പെര്‍ത്തില്‍ പുതിയതായി നിര്‍മിച്ച ഓപ്ടസ് സ്റ്റേഡിയത്തിലാണ് ഇപ്പോള്‍ മത്സരങ്ങള്‍. വാക്കയിലേതുപോലെത്തന്നെ പേസര്‍മാരെ തുണയ്ക്കുന്ന പിച്ചാണ് ഓപ്ടസിലേത്. കാഗിസോ റബാഡയും ആന്റിച്ച് നോര്‍ക്യയും അടങ്ങുന്ന ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളിങ് നിര ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാര്‍ക്ക് വെല്ലുവിളിയാകും. രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവരെല്ലാം സൂക്ഷിച്ച് കളിക്കേണ്ടിവരും. തുടക്കത്തില്‍ പിടിച്ചുനിന്ന് പിന്നീട് തകര്‍ത്തടിക്കുന്ന കോലിയുടെ ശൈലിയാകും പെര്‍ത്തില്‍ ഫലപ്രദം.



മഴസാധ്യത

ഓസ്ട്രേലിയയില്‍ ഇപ്പോള്‍ മഴ കുറവുള്ള സ്ഥലങ്ങളിലൊന്ന് പെര്‍ത്താണ്. ഞായറാഴ്ച മഴപെയ്യാനുള്ള സാധ്യത 14 ശതമാനത്തില്‍ താഴെമാത്രമാണ്. കളിതുടങ്ങുന്ന സമയത്ത് സാധ്യത വെറും നാല് ശതമാനവും.

ടീം ന്യൂസ്

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഇന്ത്യ ഒരേ ഇലവനെയാണ് കളിപ്പിച്ചത്. അതില്‍ മാറ്റംവരുത്താന്‍ കോച്ച് രാഹുല്‍ ദ്രാവിഡോ ക്യാപ്റ്റന്‍ രോഹിത് ശര്‍മയോ തയ്യാറവാന്‍ സാധ്യതയില്ല.

രണ്ട് കളിയിലും നേരത്തേ പുറത്തായ കെ.എല്‍. രാഹുലിന് പകരമോ വിക്കറ്റ് കീപ്പിങ്ങില്‍ നിറംമങ്ങുന്ന ദിനേഷ് കാര്‍ത്തിക്കിന് പകരമോ ഋഷഭ് പന്തിനെ കളിപ്പിക്കണമെന്ന് വാദിക്കുന്നവരുണ്ട്. ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറെ ഒഴിവാക്കി ദക്ഷിണാഫ്രിക്ക നാലാം സീമറെ ഇലവനില്‍ എടുക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ടബ്രെയ്സ് ഷംസി പുറത്തുപോകും. ലുങ്കി എന്‍ഗിഡി, മാര്‍ക്കോ ജാന്‍സണ്‍ എന്നിവരിലൊരാള്‍ കളിക്കും.

പിച്ച്

മികച്ച ബൗണ്‍സും സ്വിങ്ങും ലഭിക്കുന്ന പിച്ചില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ നേട്ടമുണ്ടാക്കാം. വിശാലമായ ഔട്ട് ഫീല്‍ഡില്‍ ബൗണ്ടറികള്‍ കണ്ടെത്തുക ക്ലേശകരമാവും. ഇവിടത്തെ ശരാശരി ഒന്നാംഇന്നിങ്സ് സ്‌കോര്‍ 143 ആണ്.

200-ന് മുകളില്‍ സ്‌കോര്‍ ചെയ്യപ്പെട്ടത് ഒരുതവണമാത്രം. മൂന്നാഴ്ച മുമ്പ് ഇംഗ്ലണ്ട്-ഓസ്ട്രേലിയ മത്സരത്തിലായിരുന്നു അത്.

സ്റ്റാറ്റ്സ്

ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും മുമ്പ് അഞ്ചുവട്ടം ഏറ്റുമുട്ടിയിട്ടുണ്ട്. നാലിലും ജയം ഇന്ത്യക്കായിരുന്നു.

Content Highlights: india, south africa, icc t20 world cup 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented