ജയിക്കണം, സെമി ഉറപ്പിക്കണം; ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ


Photo: twitter.com/ICC

അഡ്ലെയ്ഡ്: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ബുധനാഴ്ച ബംഗ്ലാദേശ് കടുവകള്‍ക്ക് മുന്നിലെത്തുമ്പോള്‍ ഇന്ത്യ സൂക്ഷിക്കണം. ഗ്രൂപ്പ് രണ്ടില്‍, മൂന്നു മത്സരങ്ങളില്‍നിന്ന് ഇരുടീമുകള്‍ക്കും ഒരേ പോയന്റാണ് -നാല്. കഴിഞ്ഞമത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ച ദക്ഷിണാഫ്രിക്ക അഞ്ചു പോയന്റുമായി മുന്നിലുണ്ട്. പരിമിത ഓവര്‍ ക്രിക്കറ്റിലെ അനിശ്ചിതത്വങ്ങളും മഴസാഹചര്യങ്ങളും ഒരു ടീമിന്റെ പദ്ധതികളെ താളംതെറ്റിക്കാം. അതുകൊണ്ട് അടുത്ത രണ്ടു മത്സരങ്ങളും ജയിച്ച് ഇന്ത്യ ഭദ്രമായി സെമിയിലേക്ക് കടക്കേണ്ടിയിരിക്കുന്നു.

ബുധനാഴ്ചത്തെ പോരാട്ടത്തില്‍ ഇന്ത്യ തന്നെയാണ് ഫേവറിറ്റുകള്‍. സൂര്യകുമാര്‍ യാദവിനെപ്പോലെ മാരകപ്രഹരശേഷിയുള്ള ഒരു ബാറ്ററുള്ള ഏത് ടീമിനും മുന്‍തൂക്കമുണ്ട്. പെര്‍ത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സൂര്യകുമാറിന്റേത് ഒറ്റയാള്‍ പോരാട്ടമായിരുന്നു. ആരെങ്കിലും ഒരു കൈത്താങ്ങ് കൊടുത്തിരുന്നെങ്കില്‍ കഥ മാറുമായിരുന്നു. സൂര്യകുമാറും വിരാട് കോലിയുമാണ് ഇതുവരെ ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവെച്ചത്. ബൗളിങ്ങില്‍ ഭുവനേശ്വര്‍ കുമാറും അര്‍ഷ്ദീപ് സിങ്ങും മുഹമ്മദ് ഷമിയും തിളങ്ങുന്നുണ്ട്.



ടീം ന്യൂസ്

ആദ്യ മൂന്ന് മത്സരങ്ങളിലും അമ്പേ പരാജയമായ ഓപ്പണര്‍. കെ.എല്‍. രാഹുലിനെ കോച്ച് രാഹുല്‍ ദ്രാവിഡ് ഇപ്പോഴും വിശ്വസിക്കുന്നു. ഫോം കണ്ടെത്തിക്കഴിഞ്ഞാല്‍ പിന്നെ പിടിച്ചാല്‍കിട്ടാത്ത താരമാണ് രാഹുല്‍. ഇന്ത്യ അതിനായി കാത്തിരിക്കുന്നു. പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക്കിന് പകരം ഋഷഭ് പന്ത് ഫൈനല്‍ ഇലവനില്‍ എത്തിയേക്കാം. ലെഗ് സ്പിന്‍ കളിക്കാന്‍ വിഷമിക്കാറുള്ള ബംഗ്ലാദേശിനെതിരേ യുസ്വേന്ദ്ര ചാഹലിനെ കൊണ്ടുവരുന്നതും ആലോചിച്ചേക്കും.

പിച്ച്, മഴ

അഡ്ലെയ്ഡ് ഓവലിലേത് റണ്ണൊഴുകുന്ന പിച്ചാണ്. ബിഗ് ബാഷ് ലീഗ് മത്സരങ്ങള്‍ അത് തെളിയിച്ചു. ആദ്യം ബാറ്റുചെയ്യുന്ന ടീമിന്റെ ശരാശരി സ്‌കോര്‍ 170 ആണ്. ബുധനാഴ്ച വൈകീട്ട് അഡ്ലെയ്ഡില്‍ മഴ പെയ്യുമെന്നാണ് പ്രവചനം. കഴിഞ്ഞ ദിവസങ്ങളിലെല്ലാം നല്ല മഴപെയ്തു. ബുധനാഴ്ച മഴപെയ്യാനുള്ള സാധ്യത 60 ശതമാനമാണ്.

സ്റ്റാറ്റ്സ്

മൂന്ന് വര്‍ഷത്തിനുശേഷമാണ് ഇന്ത്യയും ബംഗ്ലാദേശും ട്വന്റി 20-യില്‍ മുഖാമുഖംവരുന്നത്.
അഡ്ലെയ്ഡില്‍ ഇന്ത്യ ഒരു ട്വന്റി 20-യേ കളിച്ചിട്ടുള്ളൂ, 2016-ല്‍. അതില്‍ ഓസ്ട്രേലിയയെ 37 റണ്‍സിന് തോല്‍പ്പിച്ചു.

Content Highlights: india, bangladesh, icc t20 world cup 2022, super 12


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented