ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ-പാകിസ്താൻ പോരാട്ടം ഇന്ന്


ഇന്നാണ് കളി മത്സരം ഉച്ചയ്ക്ക് 1.30 മുതൽ മെൽബണിൽ

Photo: Print

മെൽബൺ: മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോനി ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്, പ്രതികാരം എന്നൊന്ന് ക്രിക്കറ്റ് ഫീൽഡിൽ ഇല്ലെന്ന്. പക്ഷേ, ട്വന്റി 20 ലോകകപ്പിൽ ഞായറാഴ്ച പാകിസ്താനെ നേരിടുമ്പോൾ ചില കണക്കുകൾ തീർക്കേണ്ടതുണ്ടെന്ന് രോഹിത് ശർമയ്ക്കും സംഘത്തിനും ബോധ്യമുണ്ട്. മത്സരം ഉച്ചയ്ക്ക് 1.30 മുതൽ മെൽബണിൽ. മഴപെയ്യാനുള്ള സാധ്യത 80-90 ശതമാനമാണ്.

കഴിഞ്ഞ ട്വന്റി 20 ലോകകപ്പിൽ പാകിസ്താൻ ഇന്ത്യയെ 10 വിക്കറ്റിന് ഞെട്ടിച്ചിരുന്നു. ലോകകപ്പുകളിൽ ഇന്ത്യക്കെതിരേ പാകിസ്താന്റെ ജയം ആദ്യം. ഇക്കുറിയും കഥയാവർത്തിച്ചാൽ അത് ഇന്ത്യൻ ക്രിക്കറ്റിൽ അസ്വസ്ഥത സൃഷ്ടിക്കും. ഷഹീൻ ഷാ അഫ്രിഡി എന്ന തീപ്പൊരി ബൗളറുടെ മാരകമായ ഓപ്പണിങ് സ്പെല്ലാണ് കഴിഞ്ഞ വർഷം ദുബായിൽ ഇന്ത്യയെ കടപുഴക്കിയത്. ഇക്കുറിയും ഇന്ത്യയുടെ പരിചയസമ്പന്നരായ മുൻനിരയ്ക്ക് ഭീഷണി അഫ്രിഡിതന്നെയാകും. ഇതിനിടെ ഏഷ്യാകപ്പിൽ ഇരുടീമുകളും രണ്ടുതവണ ഏറ്റുമുട്ടി. ഓരോ വിജയം സ്വന്തമാക്കി.സ്ഥിരതയില്ലാതെ

ഒട്ടേറെ പരീക്ഷണങ്ങൾ സമീപകാലത്ത് ഇന്ത്യൻ ടീമിലുണ്ടായി. പല താരങ്ങൾ പല സ്ഥാനങ്ങളിൽ കളിച്ചു. സ്ഥിരതയുള്ള ഒരു ടീം രൂപപ്പെട്ടോയെന്ന് ആദ്യമത്സരങ്ങളിൽ അറിയാം. ഒരു അധികബൗളറെ ഉൾപ്പെടുത്താൻ ഇടംകൈയനായ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെ പുറത്തിരുത്തേണ്ടിവരുന്നു എന്നത് രോഹിത് ശർമയെ ദുഃഖിപ്പിക്കുന്നുണ്ടാവാം. രോഹിത് ശർമ, കെ.എൽ. രാഹുൽ, വിരാട് കോലി എന്നിവർ പാക് ബൗളർമാരുടെ ഓപ്പണിങ് സ്പെല്ലുകൾ എങ്ങനെ കൈകാര്യംചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു മത്സരത്തിൽ ഇന്ത്യയുടെ സാധ്യത. ഇന്ത്യക്ക് പക്ഷേ, ഒരു വജ്രായുധമുണ്ട്, സൂര്യകുമാർ യാദവ്. ഏതു സാഹചര്യത്തിലും ഏതുതരം പിച്ചിലും എങ്ങനെവരുന്ന പന്തുകളും ചങ്കൂറ്റത്തോടെ നേരിടാൻ ലോക രണ്ടാംനമ്പർ ബാറ്ററായ സൂര്യക്ക് കഴിയും.

ബൗളിങ്ങിലാണ് ഇന്ത്യയുടെ പോരായ്മ. ജസ്പ്രീത് ബുംറ പരിക്കേറ്റ് പുറത്തായത് വലിയ തിരിച്ചടിതന്നെയാണ്. ഭുവനേശ്വർ കുമാറും ഹർഷൽ പട്ടേലും അടക്കമുള്ളവർ യഥേഷ്ടം റൺസ് വിട്ടുകൊടുക്കുന്നത് അടുത്തിടെ പല കളികളിലും കണ്ടു. ഡെത്ത് ഓവറുകളിൽ അവർ ദയനീയപ്രകടനമാണ് കാഴ്ചവെക്കുന്നത്. ബുംറയ്ക്ക് പകരം മുഹമ്മദ് ഷമി എത്തിയത് ടീമിന്റെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്. സന്നാഹമത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരേ അവസാന ഓവർ മാത്രമെറിഞ്ഞ ഷമി മൂന്നുവിക്കറ്റുകൾ വീഴ്ത്തി മത്സരം ഇന്ത്യക്ക് അനുകൂലമാക്കി.

ഞായറാഴ്ച ഇന്ത്യക്കും പാകിസ്താനും ഒരു പൊതുശത്രുവുണ്ട്, മഴ. ‘ലാ നിന’ എന്ന പ്രതിഭാസംമൂലം രാജ്യത്ത് പരക്കെ മഴയാണ്. ടോസ് വളരെ നിർണായകമാകും. അഞ്ചുഓവർ വീതമെങ്കിലും കളിക്കാൻ കഴിഞ്ഞില്ലെങ്കിൽ മത്സരം ഉപേക്ഷിക്കും. ടീമുകൾ പോയന്റ് പങ്കിടും.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented