2011 ആവര്‍ത്തിക്കുമെന്ന് ഇന്ത്യന്‍ ആരാധകര്‍; 1992 മറന്നോയെന്ന് തിരിച്ചടിച്ച് പാക് ആരാധകർ


രോഹിത് ശർമ, ബാബർ അസം | Photo: twitter.com/T20WorldCup

മെല്‍ബണ്‍: വെന്റിലേറ്ററില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവരുന്നതുപോലെയാണ് പുറത്താകലിന്റെ വക്കില്‍നിന്ന് പാകിസ്താന്‍ ക്രിക്കറ്റ് ടീം ടി20 ലോകകപ്പിലെ സെമി ഫൈനലിലേക്ക് യോഗ്യത നേടിയത്. ഇന്ത്യക്കൊപ്പം പാകിസ്താനും സെമിക്ക് യോഗ്യത നേടിയതോടെ സമൂഹ മാധ്യമങ്ങളില്‍ ഇരു ടീമുകളുടേയും ആരാധകര്‍ ആവേശക്കൊടുമുടിയിലാണ്. 2011-ല്‍ ഇന്ത്യ ജേതാക്കളായ ലോകകപ്പിന് ഇപ്പോഴത്തെ ടൂര്‍ണമെന്റുമായുള്ള സാമ്യം ഇന്ത്യക്കാര്‍ ആവേശത്തോടെ പറയുമ്പോള്‍ 1992 മറന്നോ എന്നാണ് പാക് ആരാധകര്‍ തിരിച്ചുചോദിക്കുന്നത്.

2011 ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായപ്പോള്‍ സംഭവച്ചതിന് സമാനമായ കാര്യങ്ങള്‍ ഇത്തവണ ഓസ്‌ട്രേലിയയില്‍ നടന്നുകഴിഞ്ഞതാണ് ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷയോടെ ചൂണ്ടിക്കാണിക്കുന്നത്. 2011-ലും 2022-ലും ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ തോറ്റത് ദക്ഷിണാഫ്രിക്കയോട് മാത്രം. രണ്ട് തവണയും അയര്‍ലന്‍ഡ് ഇംഗ്ലണ്ടിനെ അട്ടിമറിച്ചു. സെമിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയുടെ അസാന്നിധ്യവും രണ്ട് തവണയും ഉണ്ടായി എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ഇന്ത്യന്‍ ആരാധകരുടെ ശുഭാപ്തിവിശ്വാസത്തിന് പിന്നില്‍. രണ്ട് തവണയും ഇന്ത്യയും ന്യൂസിലന്‍ഡും പാകിസ്താനും സെമിക്ക് യോഗ്യത നേടിയിരുന്നു.1992-ല്‍ നടന്നത് മറക്കേണ്ടെന്നാണ് ഇന്ത്യന്‍ ആരാധകര്‍ക്ക് പാക് ആരാധകരുടെ മറുപടി. 1992-ല്‍ ലോകകപ്പില്‍ നിന്ന് പുറത്താകലിന്റെ വക്കിലായിരുന്നു പാകിസ്താന്‍. ഇംഗ്ലണ്ടുമായി നടന്ന മത്സരം മഴ കാരണം ദക്ഷിണാഫ്രിക്കയുടെ ആ വിഖ്യാത തോല്‍വിയിലേക്ക് നയിക്കപ്പെട്ടു. ഇത്തവണ ടി20 ലോകകപ്പില്‍ അപ്രതീക്ഷിതമായി നെതര്‍ലന്‍ഡ്‌സ് ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചതാണ് പാകിസ്താന് സെമിയിലേക്ക് വഴിതുറന്നത്. രണ്ട് തവണയും ദക്ഷിണാഫ്രിക്ക അപ്രതീക്ഷിത തോല്‍വി വഴങ്ങിയെന്നതാണ് സമാനതകളില്‍ ഒന്ന്.

എന്നാല്‍, സമാനതകള്‍ അവിടെ അവസാനിക്കുന്നില്ല. 1992-ല്‍ സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പില്‍ ഡിഫെന്‍ഡിങ് ചാമ്പ്യന്‍മാരായി എത്തിയ ഓസ്‌ട്രേലിയ സെമിയില്‍ എത്തിയില്ല. 2022-ലും ചരിത്രം ആവര്‍ത്തിക്കപ്പെട്ടു. 1992-ല്‍ എതിരാളികളായിരുന്ന അതേ കിവീസാണ് ഇത്തവണയും തങ്ങളുടെ എതിരാളികളെന്നതും പാക് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. 1992-ലും 2022-ലും സെമിയിലെ മൂന്നാമത്തെ ടീം ഇംഗ്ലണ്ടായിരുന്നുവെന്നത് മറ്റൊരു സമാനതയായി ആരാധകര്‍ ഉയര്‍ത്തിക്കാണിക്കുന്നു.

അന്ന് ഇന്‍സമാം ഇന്ന് മുഹമ്മദ് ഹാരിസ്

ഒരു പ്രത്യേക താരത്തിന്റെ ഉദിച്ചുയരലായിരുന്നു പാക് ക്രിക്കറ്റിനെ സംബന്ധിച്ച് 1992-ലെ ലോകകപ്പ്. പില്‍ക്കാലത്ത് ഇതിഹാസമായി മാറിയ ഇന്‍സമാമിന്റെ താരോദയമായിരുന്നു അന്നത്തെ പ്രത്യേകതയെങ്കില്‍ മുഹമ്മദ് ഹാരിസ് എന്ന 21-കാരനാണ് ഇപ്പോഴത്തെ താരോദയമെന്നും പാക് ആരാധകര്‍ വിശ്വസിക്കുന്നു.

ഇന്‍സമാം കളിച്ചതുപോലെ ഓര്‍മ്മിക്കപ്പെടുന്ന ഇന്നിങ്‌സുകളൊന്നും ഹാരിസ് കളിച്ചില്ലെങ്കിലും ഓപ്പണര്‍മാര്‍ പതറിയപ്പോള്‍ നിര്‍ണായകമായ രണ്ട് മത്സരങ്ങളിലും പാകിസ്താനെ രക്ഷിക്കാന്‍ പോന്ന ഇന്നിങ്‌സ് കളിച്ചതിനെയാണ് പാക് ആരാധകര്‍ ഉയര്‍ത്തിക്കാണിക്കുന്നത്.

Content Highlights: social media, india, pakistan, icc t20 world cup 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
crime

1 min

ലൈംഗികബന്ധത്തിനിടെ 67-കാരന്‍ മരിച്ചു: മൃതദേഹം ഉപേക്ഷിച്ചു; വീട്ടുജോലിക്കാരിയും ഭര്‍ത്താവും പിടിയില്‍

Nov 25, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented