ഒന്നിച്ച് നൃത്തം ചവിട്ടി ഇന്ത്യ - പാക് ആരാധകര്‍; മെല്‍ബണിലെ കാഴ്ചകള്‍ വൈറല്‍


Photo: screengrab/twitter.com/gulshandevaiah/media

മെല്‍ബണ്‍: ഇക്കഴിഞ്ഞ ഞായറാഴ്ച ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ - പാകിസ്താന്‍ മത്സരം കാണാനെത്തിയത് 90,000-ല്‍ ഏറെ കാണികളായിരുന്നു. ഇന്ത്യയുടേയും പാകിസ്താന്റെയും ആരാധകരെ കൊണ്ട് മെല്‍ബണിലെ ഗാലറി നിറഞ്ഞുകവിഞ്ഞിരുന്നു. ആവേശം അവസാന പന്തുവരെ നീണ്ടുനിന്ന മത്സരത്തില്‍ വിരാട് കോലിയുടെ അവിശ്വസനീയ ബാറ്റിങ് പ്രകടന മികവില്‍ ഇന്ത്യ നാലു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയവും സ്വന്തമാക്കിയിരുന്നു.

കളത്തിനകത്തും പുറത്തും ഇന്ത്യ - പാക് വൈരം പ്രശസ്തമാണെങ്കിലും ഈ മത്സര ശേഷം മെല്‍ബണ്‍ മൈതാനത്തിന് പുറത്തെ കാഴ്ച ഏവരേയും ഞെട്ടിക്കുന്നതായിരുന്നു. മത്സര ശേഷം സ്റ്റേഡിയത്തിന് പുറത്ത് പഞ്ചാബി, ബോളിവുഡ് ഗാനങ്ങള്‍ക്ക് ഒന്നിച്ച് തോളോടുതോള്‍ ചേര്‍ന്ന് നൃത്തം ചെയ്യുന്ന ഇന്ത്യ - പാക് ആരാധകരുടെ വീഡിയോ ഇപ്പോള്‍ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നത്.



ഇരു രാജ്യങ്ങളുടെയും പതാകകള്‍ വീശിയാണ് ഇവര്‍ നൃത്തം ചെയ്യുന്നത്. രാജ്യങ്ങള്‍ തമ്മിലുള്ള വൈരമൊന്നും ക്രിക്കറ്റ് എന്ന കളിയിലില്ല എന്ന് തെളിയിക്കുകയാണ് ഇരു രാജ്യങ്ങളുടെയും ആരാധകര്‍.

Content Highlights: India Pakistan Fans Dance together outside the stadium after Melbourne t20


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented