പരിശീലനത്തിനിടെ കൈയില്‍ പന്ത് തട്ടി രോഹിത്തിന് പരിക്ക്; ഇന്ത്യയ്ക്ക് ആശങ്ക


Photo: PTI

അഡ്‌ലെയ്ഡ്: ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനല്‍ മത്സരത്തിനു മുമ്പ് നടന്ന പരിശീലന സെഷനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച നടന്ന പരിശീലന സെഷനിടെ രോഹിത്തിന്റെ കൈത്തണ്ടയില്‍ പന്ത് വന്നിടിക്കുകയായിരുന്നു.

അഡ്‌ലെയ്ഡ് ഓവലില്‍ പതിവ് പരിശീലനത്തിനിടെ ഇന്ത്യയുടെ ത്രോ ഡൗണ്‍ വിദഗ്ധന്‍ എസ്. രഘു എറിഞ്ഞുനല്‍കിയ പന്തുകള്‍ നേരിടുന്നതിനിടെയായിരുന്നു സംഭവം. സൈഡ് ആം ത്രോവര്‍ ഉപയോഗിച്ച് രഘു എറിഞ്ഞ ഒരു ഷോര്‍ട്ട്‌ബോള്‍ നേരിട്ട രോഹിത്തിന് പിഴച്ചു. പെട്ടെന്ന് കുത്തിയുയര്‍ന്ന പന്ത് പുള്‍ ഷോട്ടിന് ശ്രമിച്ച രോഹിത്തിന്റെ വലത് കൈത്തണ്ടയില്‍ ഇടിക്കുകയായിരുന്നു.



കടുത്ത വേദന അനുഭവപ്പെട്ട രോഹിത് ഉടന്‍ തന്നെ ഐസ് പാക്ക് വെച്ച് സമീപത്ത് മാറിയിരുന്നു. കുറച്ച് സമയം ഇത്തരത്തില്‍ വിശ്രമിച്ച ശേഷം രോഹിത് പരിശീലനം പുനരാരംഭിച്ചിരുന്നു.

പരിശീലന സെഷനു ശേഷം ടീമിന്റെ മെഡിക്കല്‍ സംഘം രോഹിത്തിനെ പരിശോധിക്കും. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

വ്യാഴാഴ്ചയാണ് ലോകകപ്പില്‍ ഇന്ത്യ - ഇംഗ്ലണ്ട് സെമി.

Content Highlights: India Captain Rohit Sharma Sustains Forearm Injury In Nets


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


s rajendran

1 min

വീട് പുറമ്പോക്ക് ഭൂമിയില്‍, ഏഴുദിവസത്തിനകം ഒഴിയണം; എസ്. രാജേന്ദ്രന് റവന്യൂവകുപ്പിന്റെ നോട്ടീസ്

Nov 26, 2022

Most Commented