സൂര്യകുമാറും അര്‍ഷ്ദീപും തിളങ്ങി, സന്നാഹമത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം


മൂന്നോവറില്‍ ഒരു മെയ്ഡനടക്കം ആറുറണ്‍സ് മാത്രം വിട്ടുനല്‍കിയ അര്‍ഷ്ദീപ് മൂന്ന് വിക്കറ്റ് വീഴ്ത്തി 

Photo: twitter.com/BCCI

പെര്‍ത്ത്: ട്വന്റി 20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയെയാണ് ഇന്ത്യ കീഴടക്കിയത്. 13 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയ്ക്ക് 20 ഓവറില്‍ 145 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഋഷഭ് പന്താണ് ഓപ്പണ്‍ ചെയ്തത്. ഇരുവരും ബാറ്റിങ്ങില്‍ പരാജയപ്പെട്ടു. രോഹിത് നാലുപന്തില്‍ മൂന്ന് റണ്‍സ് മാത്രമാണ് നേടിയത്. 16 പന്തുകളില്‍ നിന്ന് ഒന്‍പത് റണ്‍സാണ് ഋഷഭ് പന്തിന്റെ സമ്പാദ്യം. പിന്നീട് ക്രീസിലെത്തിയ ദീപക് ഹൂഡ-സൂര്യകുമാര്‍ യാദവ് സഖ്യമാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.



സൂര്യകുമാര്‍ 35 പന്തുകളില്‍ നിന്ന് മൂന്ന് വീതം ഫോറിന്റെയും സിക്‌സിന്റെയും അകമ്പടിയോടെ 52 റണ്‍സെടുത്തപ്പോള്‍ ഹൂഡ 22 റണ്‍സ് നേടി. പിന്നാലെ വന്ന ഹാര്‍ദിക് പാണ്ഡ്യ 20 പന്തുകളില്‍ നിന്ന് 27 റണ്‍സെടുത്തു. ദിനേശ് കാര്‍ത്തിക്ക് (19), അക്ഷര്‍ പട്ടേല്‍ (10), ഹര്‍ഷല്‍ പട്ടേല്‍ (4) എന്നിവരും ബാറ്റുചെയ്തു. വിരാട് കോലിയും കെ.എല്‍.രാഹുലും മത്സരത്തിനിറങ്ങിയില്ല. 20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 158 റണ്‍സെടുത്തു. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയ്ക്കായി ജേസണ്‍ ബെഹ്‌റെന്‍ഡോര്‍ഫും മാത്യു കെല്ലിയും രണ്ട് വിക്കറ്റെടുത്തു.

159 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച വെസ്റ്റേണ്‍ ഓസ്‌ട്രേലിയയ്ക്കായി 53 പന്തുകളില്‍ നിന്ന് 59 റണ്‍സെടുത്ത സാം ഫാനിങ് ടോപ് സ്‌കോററായി. കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് 22 റണ്‍സെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി യുവതാരം അര്‍ഷ്ദീപ് സിങ് മികച്ച ബൗളിങ് പ്രകടനമാണ് കാഴ്ചവെച്ചത്. മൂന്നോവറില്‍ ഒരു മെയ്ഡനടക്കം ആറുറണ്‍സ് മാത്രം വിട്ടുനല്‍കിയ അര്‍ഷ്ദീപ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

ഭുവനേശ്വര്‍ കുമാറും യൂസ്‌വേന്ദ്ര ചാഹലും രണ്ട് വിക്കറ്റ് വീതം നേടി. ഹര്‍ഷല്‍ പട്ടേല്‍ ഒരു വിക്കറ്റ് സ്വന്തമാക്കി. പക്ഷേ താരം നാലോവറില്‍ 49 റണ്‍സാണ് വഴങ്ങിയത്.

Content Highlights: india practice match, indian cricket team practice, india vs western ausralia, t20 world cup 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented