രാഹുലിന്റെ ഒറ്റയാള്‍ പോരാട്ടം പാഴായി, ഓസ്‌ട്രേലിയയിലെ രണ്ടാം സന്നാഹമത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി


Photo: twitter.com/BCCI

പെര്‍ത്ത്: ട്വന്റി 20 ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാം സന്നാഹമത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയെ കീഴടക്കിയത്. 36 റണ്‍സിനാണ് ഇന്ത്യയുടെ തോല്‍വി. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ സന്നാഹമത്സരത്തില്‍ ഇന്ത്യ 13 റണ്‍സിന് വിജയിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റേണ്‍ ഓസ്‌ട്രേലിയ 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തു. 41 പന്തുകളില്‍ നിന്ന് 64 റണ്‍സെടുത്ത നിക്ക് ഹോബ്‌സണും 38 പന്തുകളില്‍ നിന്ന് 52 റണ്‍സ് നേടിയ ഡാഴ്‌സി ഷോര്‍ട്ടുമാണ് ഓസീസിനായി തിളങ്ങിയത്.



ഇന്ത്യയ്ക്ക് വേണ്ടി രവിചന്ദ്ര അശ്വിന്‍ നാലോവറില്‍ 32 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. ഹര്‍ഷല്‍ പട്ടേല്‍ രണ്ടുവിക്കറ്റെടുത്തപ്പോള്‍ അര്‍ഷ്ദീപ് സിങ് ഒരു വിക്കറ്റ് സ്വന്തമാക്കി.

169 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍ കെ.എല്‍.രാഹുല്‍ മാത്രമാണ് തിളങ്ങിയത്. താരം 55 പന്തുകളില്‍ നിന്ന് ഒന്‍പത് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും സഹായത്തോടെ 74 റണ്‍സെടുത്തു. മറ്റ് ബാറ്റര്‍മാര്‍ക്കൊന്നും താളം കണ്ടെത്താനായില്ല. 17 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയാണ് സെക്കന്‍ഡ് ടോപ്‌സ്‌കോറര്‍.

ഇന്ത്യന്‍ നിരയില്‍ മൂന്ന് പേര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. ഋഷഭ് പന്ത് (9), ദീപക് ഹൂഡ (6), അക്ഷര്‍ പട്ടേല്‍ (2), ഹര്‍ഷല്‍ പട്ടേല്‍ (2), അശ്വിന്‍ (2), ഭുവനേശ്വര്‍ കുമാര്‍ (0) എന്നിവര്‍ പരാജയമായി. തുടര്‍ച്ചായ രണ്ടാം മത്സരത്തിലും പരാജയപ്പെട്ട ഋഷഭ് പന്ത് സെലക്ടര്‍മാര്‍ക്ക് വലിയ തലവേദനയാണ് നല്‍കുന്നത്. രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവരില്ലാതെയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്.

വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയ്ക്കായി ഹമീഷ് മക്കെന്‍സി, ലാന്‍സ് മോറിസ്, മാത്യു കെല്ലി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ആന്‍ഡ്രു ടൈ, ജേസണ്‍ ബെഹ്‌റെന്‍ഡോര്‍ഫ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

Content Highlights: ndia practice match, indian cricket team practice, india vs western ausralia, t20 world cup 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented