ഇന്ത്യ ഉറപ്പിച്ചിട്ടില്ല, പാകിസ്താനും നേരിയ സാധ്യത; സൂപ്പര്‍ 12 പോരാട്ടങ്ങള്‍ ഫോട്ടോഫിനിഷിലേക്ക്


രോഹിത് ശർമ, ബാബർ അസം | Photo: twitter.com/T20WorldCup

മെല്‍ബണ്‍: ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടങ്ങള്‍ അവസാന ഘട്ടത്തിലാണ്‌. രണ്ട് ഗ്രൂപ്പുകളിലേയും ടീമുകള്‍ക്ക് ഓരോ മത്സരങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴും സെമിയിലെത്തുക ആരൊക്കെയെന്ന് കൃത്യമായി പറയാനാകാത്ത അവസ്ഥയാണ്. ഇന്നും നാളെയും നടക്കുന്ന മത്സരങ്ങളോടെ ഒന്നാം ഗ്രൂപ്പില്‍ നിന്ന് ആരൊക്കെ സെമിയിലെത്തുമെന്ന് അറിയാനാകും. സെമിഫൈനല്‍ ലൈനപ്പിന്റെ അന്തിമ ചിത്രം വ്യക്തമാകണമെങ്കില്‍ ഞായറാഴ്ച സൂപ്പര്‍ 12ലെ അവസാന മത്സരവും കഴിയണം.

പാകിസ്താന്‍ പുറത്തായിട്ടില്ല...ഇനിയും സെമിയിലെത്താം



സൂപ്പര്‍ 12ലെ തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഇന്ത്യയോടും സിംബാബ്‌വേയോടും തോറ്റെങ്കിലും പാകിസ്താന് ഇനിയും സെമിയിലെത്താം. നെതര്‍ലന്‍ഡ്‌സിനോടും ദക്ഷിണാഫ്രിക്കയോടും നേടിയ ജയമാണ് അവര്‍ക്ക് സെമിയിലേക്ക് വിദൂര സാധ്യത നല്‍കുന്നത്. ഞായറാഴ്ചയാണ് ഈ ഗ്രൂപ്പിലെ അവസാന മത്സരങ്ങള്‍ നടക്കുക. ബംഗ്ലാദേശ് ആണ് പാകിസ്താന് എതിരാളികള്‍, ഈ മത്സരത്തില്‍ അവര്‍ വിജയക്കണം. പിന്നെ നടക്കുന്ന രണ്ട് മത്സരങ്ങളാണ് പാകിസ്താന് നിര്‍ണായകം. ഇന്ത്യ- സിംബാബ്‌വേ, ദക്ഷിണാഫ്രിക്ക- നെതര്‍ലന്‍ഡ്‌സ് മത്സരങ്ങളിലേക്കായിരിക്കും പാക് ആരാധകരുടെ കണ്ണ്.

ഇന്ത്യ, ദക്ഷിണാഫ്രിക്ക ടീമുകളില്‍ ഒരു ടീം തങ്ങളുടെ അവസാന മത്സരം തോല്‍ക്കുകയും പാകിസ്താന്‍ ബംഗ്ലാദേശിനെ തോല്‍പ്പിക്കുകയും ചെയ്താല്‍ ബാബറിനും സംഘത്തിനും സെമിയിലേക്ക് മുന്നേറാനാകും. എന്നാല്‍ ഇന്ത്യ ദക്ഷിണാഫ്രിക്ക ടീമുകളുടെ നിലവിലെ ഫോം അനുസരിച്ച് ഇരുവരും തങ്ങളുടെ അവസാന മത്സരത്തില്‍ പരാജയപ്പെടാനുള്ള സാധ്യത കുറവാണ്. മറുവശത്ത് ഇന്ത്യക്കും ദക്ഷിണാഫ്രിക്കയ്ക്കും ഓരോ പോയിന്റ് മാത്രം മതി സെമിയില്‍ എത്താന്‍.

ഇംഗ്ലണ്ടോ അതോ ഓസ്‌ട്രേലിയയോ?

ഗ്രൂപ്പ് ഒന്നില്‍ ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയക്കും ന്യൂസിലന്‍ഡിനും അഞ്ച് പോയിന്റ് വീതമാണുള്ളത്. മികച്ച റണ്‍റേറ്റുള്ള ന്യൂസിലന്‍ഡ് ആണ് ഒന്നാമത് നില്‍ക്കുന്നത്. ഗ്രൂപ്പിലെ തങ്ങളുടെ അവസാന മത്സരത്തില്‍ അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചാല്‍ ഏഴ് പോയിന്റുമായി കിവീസ് സെമിയിലെത്തും. ഈ ഗ്രൂപ്പില്‍ നിന്നുള്ള രണ്ടാമത്തെ ടീം ഓസ്‌ട്രേലിയയാണോ അതോ ഇംഗ്ലണ്ട് ആണോ എന്നറിയാന്‍ നാളെ നടക്കുന്ന ഇംഗ്ലണ്ട് ശ്രീലങ്ക മത്സരം കഴിയുന്നതുവരെ കാത്തിരിക്കണം.

ഓസ്‌ട്രേലിയ ഇന്ന് അഫ്ഗാനിസ്താനെ നേരിടും. ഈ മത്സത്തില്‍ വെറുമൊരു ജയം നിലവിലെ ചാമ്പ്യന്‍മാരായ ഓസീസിനെ രക്ഷിക്കില്ല. നെറ്റ് റണ്‍റേറ്റില്‍ തങ്ങളേക്കാള്‍ മുന്നിലുള്ള ഇംഗ്ലണ്ടിനെ മറികടക്കണമെങ്കില്‍ മികച്ച ജയം തന്നെ വേണം ഫിഞ്ചിനും സംഘത്തിനും. അതേസമയം ഓസ്‌ട്രേലിയ ഇന്ന് വിജയിക്കുകയും ഇംഗ്ലണ്ട് നാളെ ശ്രീലങ്കയോട് പരാജയപ്പെടുകയുമാണ് ചെയ്യുന്നതെങ്കില്‍ ഇംഗ്ലണ്ട് പുറത്താകുകയും ഓസ്‌ട്രേലിയ സെമിയിലേക്ക് മുന്നേറുകയും ചെയ്യും. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും വിജയിച്ചാല്‍ മികച്ച നെറ്റ് റണ്‍റേറ്റ് ഉള്ള ടീം സെമിയിലേക്ക് മുന്നേറും.

ഇന്ത്യ സെമി ഉറപ്പിച്ചിട്ടില്ല

നിലവിലെ സാഹചര്യത്തില്‍ രണ്ട് ഗ്രൂപ്പുകളും സംയുക്തമായി നോക്കിയാല്‍ പോലും ഇന്ത്യക്ക് ആണ് ഏറ്റവും അധികം പോയിന്റുമായി സെമിയിലെത്താന്‍ സാധ്യത. നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യക്ക് മൂന്ന് ജയവും ഒരു തോല്‍വിയും സഹിതം ആറ് പോയിന്റാണ് സ്വന്തം അക്കൗണ്ടിലുള്ളത്. പാകിസ്താന്‍, നെതര്‍ലന്‍ഡ്‌സ്, ബംഗ്ലാദേശ് എന്നിവരെ പരാജയപ്പെടുത്തിയ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് തോല്‍ക്കുകയായിരുന്നു. ഞായറാഴ്ച മെല്‍ബണില്‍ സിംബാബ്‌വേ ആണ് ഇന്ത്യക്ക് എതിരാളികള്‍.

ഈ മത്സരം വിജയിച്ചാല്‍ ഇന്ത്യക്ക് സെമി ഉറപ്പിക്കാം, മഴ കാരണം കളി നടക്കാതിരുന്നാലും ഇന്ത്യ സെമിയിലെത്തും. എന്നാല്‍ സിംബാബ്‌വേയോട് ഒരു തോല്‍വി ഇന്ത്യക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. ഇന്ത്യ തോല്‍ക്കുകയും പാകിസ്താന്‍ ബംഗ്ലാദേശിനെ തോല്‍പ്പിക്കുകയും ചെയ്താല്‍ ഇന്ത്യയെക്കാള്‍ മികച്ച റണ്‍റേറ്റ് പാകിസ്താന് തുണയാകും. പാകിസ്താന്‍ ബംഗ്ലാദേശിനെ തോല്‍പിച്ചാലും സിംബാബ്‌വേയോട് തോറ്റാലും ഇന്ത്യക്ക് സെമിയിലെത്താം, പക്ഷേ അങ്ങനെ സംഭവിക്കണമെങ്കില്‍ ദക്ഷിണാഫ്രിക്ക നെതര്‍ലന്‍ഡ്‌സിനോട് തോല്‍ക്കണം.

Content Highlights: icc t20 world cup 2022, semi final, super 12


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented