ട്വന്റി20 ലോകകപ്പ്: ടീം ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് പറന്നു


ഓസ്‌ട്രേലിയയിലേക്ക് പുറപ്പെട്ട ടീം ഇന്ത്യ |ബിസിസിഐ പങ്കുവെച്ചത്

മുംബൈ: ഐസിസി ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഓസ്‌ട്രേലിയയിലേക്ക് തിരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ മുംബൈയില്‍ നിന്നാണ് യാത്ര തിരിച്ചത്. ഒക്ടോബര്‍ 16 -ന് യോഗ്യത മത്സരത്തോടെ ആരംഭിക്കുന്ന ലോകകപ്പിന്റെ സൂപ്പര്‍ 12 മത്സരങ്ങള്‍ 22-ന് ആണ് തുടങ്ങുക. രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടബോര്‍ 23ന് ബദ്ധവൈരികളായ പാകിസ്താനുമായിട്ടാണ്.

ഓസ്‌ട്രേലിയന്‍ സാഹചര്യങ്ങളില്‍ പൊരുത്തപ്പെടുന്നതിന് വേണ്ടയാണ് രണ്ടാഴ്ച മുമ്പേ ഇന്ത്യന്‍ ടീം യാത്രയായത്. ഇന്ത്യന്‍ ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരില്‍ പകുതിയോളം പേര്‍ ഓസ്‌ട്രേലിയയില്‍ മുമ്പ് കളിച്ച് പരിചയമില്ലാത്തവരാണ്.



ആദ്യ ആഴ്ച പെര്‍ത്തില്‍ ക്യാമ്പ് ചെയ്തായിരിക്കും ഇന്ത്യയുടെ പരിശീലനം. ശേഷം ബ്രിസ്ബണിലേക്ക് പോകും. അവിടെ വെച്ച് ആതിഥേയരും നിലവിലെ ചാമ്പ്യന്‍മാരുമായ ഓസ്‌ട്രേലിയമായും നിലവിലെ റണ്ണറപ്പായ ന്യൂസിലന്‍ഡുമായും പരിശീലന മത്സരങ്ങളുണ്ട്. ഒക്ടോബര്‍ 17,19 തിയതികളിലായിട്ടാണ് ഈ മത്സരങ്ങള്‍.

ട്വന്റി20 ലോകകപ്പ് കിരീടം ലക്ഷ്യമിടുന്ന ഇന്ത്യക്ക് ജസ്പ്രീത് ബുംറയ്‌ക്കേറ്റ പരിക്ക് വലിയ തിരിച്ചടിയാണ്. പരിക്കേറ്റ ബുംറയെ കഴിഞ്ഞ ദിവസം ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പകരം ആളെ ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല. പേസര്‍മാരായ മുഹമ്മദ് ഷമിയും ദീപക് ചാഹറും ടൂര്‍ണമെന്റിനായുള്ള സ്റ്റാന്‍ഡ്ബൈയിലുള്ള കളിക്കാരില്‍ ഉള്‍പ്പെടുന്നുണ്ട്.

Content Highlights: ICC T20 World Cup: Rohit Sharma-led Team India departs for Australia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented