മെല്‍ബണ്‍ ഇന്നിങ്‌സ് തുണച്ചു; കോലി വീണ്ടും റാങ്കിങ്ങില്‍ ആദ്യ പത്തില്‍


Photo: AP

ദുബായ്: ട്വന്റി 20 ലോകകപ്പില്‍ പാകിസ്താനെതിരായ സൂപ്പര്‍ 12 മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ഐസിസി ട്വന്റി 20 ബാറ്റിങ് റാങ്കിങ്ങില്‍ ആദ്യ പത്തില്‍ തിരിച്ചെത്തി വിരാട് കോലി. 14-ാം സ്ഥാനത്തായിരുന്ന കോലി, ഒറ്റയടിക്ക് അഞ്ചു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഒമ്പതാം സ്ഥാനത്തെത്തി.

849 പോയന്റുമായി പാകിസ്താന്റെ മുഹമ്മദ് റിസ്വാനാണ് ഒന്നാം സ്ഥാനത്ത്. 831 പോയന്റുമായി ന്യൂസീലന്‍ഡ് താരം ഡെവോണ്‍ കോണ്‍വെ രണ്ടാം സ്ഥാനത്തുണ്ട്. ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ് 828 പോയന്റുമായി മൂന്നാം സ്ഥാനത്താണ്.



ഇക്കഴിഞ്ഞ ഞായറാഴ്ച നടന്ന മത്സരത്തില്‍ പാകിസ്താനെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ വിജയം നുണഞ്ഞപ്പോള്‍ അതിന് ചുക്കാന്‍ പിടിച്ചത് വിരാട് കോലിയായിരുന്നു. 53 പന്തുകളില്‍ നിന്ന് ആറ് ഫോറിന്റെയും നാല് സിക്‌സിന്റെയും സഹായത്തോടെ പുറത്താവാതെ 82 റണ്‍സെടുത്ത കോലി ഇന്ത്യയെ തോല്‍വിയുടെ വക്കത്തുനിന്നാണ് വിജയത്തിലെത്തിച്ചത്.

നേരത്തെ 2021 നവംബറിലാണ് കോലി ട്വന്റി 20 ബാറ്റിങ് റാങ്കിങ്ങില്‍ ആദ്യ പത്തില്‍നിന്ന് പുറത്താകുന്നത്. ലോകകപ്പിലെ മോശം പ്രകടനമായിരുന്നു കാരണം. പിന്നീട് ഈ വര്‍ഷം ഫെബ്രുവരിയില്‍ താരം വീണ്ടും ആദ്യ പത്തിനുള്ളില്‍ എത്തിയെങ്കിലും പിന്നാലെ മോശം ഫോം കാരണം വീണ്ടും പുറത്താകുകയായിരുന്നു.

Content Highlights: ICC T20 Rankings Virat Kohli back in top 10


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented